Image

എനിക്ക് സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെട്ടു, കുടുംബത്തെ കാണാന്‍ കഴിഞ്ഞില്ല ; ബിന്ദു

Published on 18 January, 2019
എനിക്ക് സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെട്ടു, കുടുംബത്തെ കാണാന്‍ കഴിഞ്ഞില്ല ; ബിന്ദു

 ഇന്ത്യന്‍ ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെന്നും ഒപ്പം അഭിമാനം തോന്നുവെന്നും ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദു. ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ബിന്ദുവും കനകദുര്‍ഗയും നല്‍കിയ ഹര്‍ജിയുടെ വിധി ഇന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസാരിക്കുകയായിരുന്നു ബിന്ദു.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദുവിനും കനകദുര്‍ഗയ്ക്കും പോലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി സംസ്ഥാനസര്‍ക്കാരിനോട് നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കുകയുണ്ടായി.

51 യുവതികള്‍ ശബരിമലയില്‍ കയറിയതില്‍ സന്തോഷമുണ്ടെന്നും. പോയവരില്‍ പലരെയും തനിക്ക് പരിചയമുണ്ടെന്നും, അവര്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് ഭയന്നാണ് പേര് പുറത്തുപറയാത്തതാണെന്നും ബിന്ദു പറഞ്ഞു. ഇനിയും പോകാന്‍ കഴിയാത്തവര്‍ക്ക് പ്രചോദനം നല്‍കുന്നതും സ്ത്രീകളുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്ന വിധിയാണിതെന്നും ബിന്ദുപറഞ്ഞു.

എന്നാല്‍ എന്റെ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. താമസിക്കുന്ന സ്ഥലത്തുനിന്നും ജോലിസ്ഥലത്തേക്ക് മാത്രമാണ് ഇപ്പോള്‍ സഞ്ചരിക്കാന്‍ കഴിയുന്നത്. മകള്‍ കഴിഞ്ഞ ദിവസം മുതലാണ് സ്കൂളില്‍ പോയിത്തുടങ്ങിയത്. എന്റേത് സാധാരണ ജീവിതമാക്കി മാറ്റണം അതിനുവേണ്ടിയാണ് സുപ്രീം കോടതിയെ സമീപിച്ചതെന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക