Image

ആഘോഷമില്ലാതെ ഡബ്ല്യൂ എം. സി. ന്യൂ ഇയര്‍ കൂട്ടായ്മ

സ്വന്തം ലേഖകന്‍ Published on 18 January, 2019
ആഘോഷമില്ലാതെ ഡബ്ല്യൂ എം. സി. ന്യൂ ഇയര്‍ കൂട്ടായ്മ
ഡാളസ്: വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സ് ഇത്തവണത്തെ ക്രിസ്തുമസ് ന്യൂ ഇയര്‍ പരിപാടികള്‍ ചിലവ് ചുരുക്കലിന്റെ ഭാഗമായും കേരളത്തിലെ പ്രകൃതി ദുരന്തത്തില്‍ പങ്കു ചേരുന്നതിന്റെ ഭാഗമായും ലളിതമായി ആചരിച്ചു.  കേരളത്തില്‍ വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഗ്ലോബല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏറ്റെടുത്തു നടത്തുന്ന പ്രൊജെക്ടുകള്‍ക്കു കൈത്താങ്ങല്‍ നല്‍കുക കൂടിയാണ് ലക്ഷ്യമെന്ന് പ്രൊവിന്‍സ് പ്രസിഡന്റ് വര്ഗീസ് കയ്യാലക്കകം അറിയിച്ചു.  

വേള്‍ഡ് മലയാളീ കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ശ്രീ പി. സി. മാത്യു യോഗം ഉത്ഘാടനം ചെയ്തു. വേള്‍ഡ് മലയാളീ കൗണ്‍സില്‍ കേരളത്തില്‍ ചെയ്യുന്ന ദുരിതാശ്വസ പ്രവര്‍ത്തനങ്ങളെ പറ്റി അദ്ദേഹം വിവരിച്ചു. കൊച്ചിയില്‍ കഴിഞ്ഞ 13 നു കൂടിയ ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ മീറ്റിംഗില്‍ എടുത്ത തീരുമാനം അനുസരിച്ചു വീടില്ലാത്തവര്‍ക്കുവേണ്ടി ആദ്യഘട്ടം ഇരുപത്തി അഞ്ചു വീടുകള്‍ വയ്ക്കുവാന്‍ തീരുമാനിച്ചതായി ഗ്ലോബല്‍ സെക്രട്ടറി സി. യു. മത്തായിയും പ്രസിഡന്റ് ജോണി കുരുവിളയും സംയുക്തമായി അറിയിച്ചതായി പി. സി. മാത്യു  തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള വിവിധ പ്രൊവിന്‍സുകളാണ് വീടുകള്‍ സ്‌പോണ്‍സര്‍ ചെയ്യുക.

പ്രൊവിന്‍സ് പ്രസിഡന്റ് ശ്രീ. വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കഴിഞ്ഞ ഒരു വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.  അമേരിക്ക റീജിയന്‍ കോണ്‍ഫറന്‍സ് പ്രൊവിന്‍സ് ഹോസ്റ്റ് ചെയ്യുകയും ഫോറസ്‌റ്റേഷന്‍ പ്രൊമോട്ട് ചെയ്യുന്നതിനായി ബാക് യാര്‍ഡില്‍ മരം വച്ച് പിഡിപിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടതു കൂടാതെ വെള്ളപ്പൊക്ക ദുരിതാശ്വസത്തിനായി പ്രൊവിന്‍സ് ചെയ്ത പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിവരിച്ചു. പ്രകൃതി സംരക്ഷണ ബോധവത്കരണത്തിന്റെ ഭാഗമായി അമേരിക്ക റീജിയന്റെ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ഡോക്യൂമെണ്ടറികള്‍ (അി ഛമവേ ളീൃ ടൗൃ്ശ്മഹ, ൗിമൃ്‌ല) എന്നിവയും ഹോസ്റ്റ് ചെയ്യുവാന്‍ കഴിഞ്ഞത് അഭിമാനമായി കാണുന്നതായി അദ്ദേഹം പറഞ്ഞു.
ചാരിറ്റി ചെയര്‍ സാം മാത്യു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കുട്ടനാട്ടിലും, മറ്റു ആതുരാലയങ്ങളിലുമായി ചെയ്ത സഹായങ്ങളെപ്പറ്റി വിവരിച്ചു.

 ബഹ്‌റൈന്‍ സയാനി സൂപ്പര്‍ സ്‌പെഷ്യലിറ്റി മുന്‍ നഴ്‌സിംഗ് ഡയറക്ടര്‍ ശ്രീമതി മേരി തോമസ് ക്രിസ്തുമസ് സന്ദേശം നല്‍കി.  ക്രിസ്തു സ്‌നേഹത്തിന്റെ പ്രതിബിംബം ആണെന്ന് മാത്രമല്ല സ്വയം ബലിയായി ക്രൂശില്‍ ജീവന്‍ കൊടുത്തതിനാല്‍ മാനവ ജാതിക്കു പ്രത്യാശ പകര്‍ന്നു എന്നും പ്രത്യേകിച്ച് നിത്യേന ആടുകളെ കൊന്നു യാഗം കഴിച്ചിരുന്ന ആട്ടിടയര്‍ക്കു എന്നേക്കും ആശ്വസമായി തീര്‍ന്നു എന്നും മേരി തന്റെ പ്രസംഗത്തില്‍ പറഞ്ഞു. പുതുവര്‍ഷം ലോകം എമ്പാടുമുള്ള മലയാളികള്‍ക്ക് നന്മകളുടെ വര്ഷമാകട്ടെ എന്ന് മേരി ആശംസിച്ചു.

ഹെല്‍ത്ത് ഫോറം ചെയര്‍ ബിജി എഡ്വേര്‍ഡ് ആശംസ പ്രസംഗം നടത്തി.  ധാരാളം നഴ്‌സുമാര്‍ അടങ്ങുന്ന മലയാളീ കൂട്ടായ്മയാണ് വേള്‍ഡ് മലയാളീ കൗണ്‍സില്‍ എന്നും ഹെല്‍ത്ത് സംബന്ധമായ പദ്ധതികള്‍ക്ക് രൂപം കൊടുക്കുമെന്നും പറഞ്ഞു.  ഒപ്പം റീജിയണല്‍ കോണ്ഫറന്‌സില് നടത്തിയ യൂത്ത് എംപവര്‌മെന്റ് സിമ്പോസിയം പ്രയോജനപ്രപദമായിരുന്നു എന്നും എടുത്തു പറഞ്ഞു.

വൈസ് പ്രസിഡന്റ് സുനില്‍ എഡ്വേര്‍ഡ്, തോമസ് ചെല്ലേത്, സാം മാത്യു, ബിസിനസ് ഫോറം കോഓര്‍ഡിനേറ്റര്‍മാരായ  ഷാജി നിരക്കല്‍,  അനില്‍ മാത്യു ഓള്‍ സ്‌റ്റേറ്റ്, മനോജ് ഡബ്ലു. എഫ്. ജി, തോമസ് മാത്യു, റജി കയ്യാലക്കകം, മുതലായവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.  മാത്യു മത്തായി മനോഹരമായ  ക്രിസ്തുമസ് ഗാനങ്ങള്‍ ആലപിച്ചു.  കുട്ടികളുടെ പാട്ടും, വൈറ്റ് എലിഫന്റ് ഗെയിമും ലളിതമായ പരിപാടികള്‍ക്ക് മനോഹാര്യം പകര്‍ന്നു.  ഷേര്‍ലി ഷാജി നിരക്കല്‍ നന്ദി പ്രസംഗത്തില്‍ പ്രോവിന്‌സിന്റെ പുതിയ പദ്ധതികള്‍ക്ക് രൂപം കൊടുക്കുമെന്ന് അറിയിച്ചു.

ഗ്ലോബല്‍ ചെയര്‍മാന്‍ ഡൊ. എ. വി. അനൂപ്, ഗ്ലോബല്‍ പ്രസിഡന്റ്  ജോണി കുരുവിള, വൈസ് പ്രസിഡന്റ് തോമസ് മൊട്ടക്കല്‍, വൈസ് ചെയര്‍ തങ്കമണി അരവിന്ദന്‍, വൈസ് പ്രസിഡന്റ് എസ്. കെ. ചെറിയാന്‍, അമേരിക്ക റീജിയന്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍, സെക്രട്ടറി സുധിര്‍ നമ്പിയാര്‍, ട്രഷര്‍ ഫിലിപ്പ് മാരേട്, അഡ്മിന്‍ വൈസ് പ്രസിഡന്റ് എല്‍ദോ പീറ്റര്‍, ബിസിനസ്സ് ഫോറം പ്രസിഡന്റ് ഫ്രിക്‌സ്‌മോന്‍ മൈക്കിള്‍, പ്രൊവിന്‍സ് ചെയര്‍മാന്‍ തോമസ് എബ്രഹാം മുതലായവര്‍ ക്രിസ്തുമസ് ന്യൂ ഇയര്‍ ആശംസകള്‍ അറിയിച്ചു.




ആഘോഷമില്ലാതെ ഡബ്ല്യൂ എം. സി. ന്യൂ ഇയര്‍ കൂട്ടായ്മ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക