Image

പുലിറ്റ്‌സര്‍ ജേതാവ് മേരി ഒലിവര്‍ അന്തരിച്ചു

പി പി ചെറിയാന്‍ Published on 18 January, 2019
പുലിറ്റ്‌സര്‍ ജേതാവ് മേരി ഒലിവര്‍ അന്തരിച്ചു
ഫ്‌ളോറിഡാ: 2017 ല്‍ പുറത്തിറങ്ങിയ വൈറ്റ് പൈന്‍, വെസ്റ്റ് വിന്‍ഡ്, അന്തോളജി ഡിവോഷന്‍ തുടങ്ങിയ നിരവധി കവിതാ സമാഹാരങ്ങളുടെ രചയിതാവും, അമേരിക്കന്‍ പ്രിമിറ്റീവ് എന്ന കവിതാ രചനക്ക് 1984 ല്‍ പുലിറ്റ്‌സര്‍ സമ്മാനത്തിനും അര്‍ഹയായ അമേരിക്കയിലെ സുപ്രസിദ്ധ കവയത്രി മേരി ഒലവിര്‍ (83) ജനുവരി 17 വ്യാഴാഴ്ച ഫ്‌ളോറിഡാ ഹോബ് സൗണ്ടിലുള്ള സ്വവസതിയില്‍ അന്തരിച്ചതായി ഒസിവര്‍ ലിറ്റററി എക്‌സിക്യൂട്ടര്‍ ബില്‍റിച്ച് ബ്ലം അറിയിച്ചു.

പ്രകൃതിയെ കുറിച്ചും, അനിമല്‍ ലൈഫിനെ കുറിച്ചും മേരി ഒലിവര്‍ രചിച്ച കവിതകള്‍ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

കാലഘട്ടങ്ങളുടെ മാറ്റം സൂര്യന്‍, നക്ഷത്രങ്ങള്‍, ചിത്രശലഭങ്ങള്‍ എന്നിവയില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ടാണ് പല കവിതകളും മേരി ദലിവര്‍ രചിച്ചിട്ടുള്ളത്.

1935 സെപ്റ്റംബര്‍ 10 ന് ക്ലറവ് ലാന്റ് മേപ്പിള്‍ ഹില്‍സില്‍ ജനിച്ച മേരി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ കവിതാ രചനയില്‍ ആകൃഷ്ടയായിരുന്നു. ഒഹായോ സ്‌റ്റേറ്റ്  യൂണിവേഴ്‌സിറ്റി വാസര്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാര്‍ത്ഥിയായിരുന്നുവെങ്കിലും ഇവിടെ നിന്നും ഇവര്‍ക്ക് ബിരുദമെന്നും ലഭിച്ചിരുന്നില്ല. അമേരിക്കന്‍ ഏറ്റവും അധികം വിറ്റഴിയുന്ന കവിതാ സമാഹാരങ്ങളുടെ രചയിതാവായ മേരി ഒലിവറിന്റെ തിരഞ്ഞെടുക്കപ്പെട്ട കവിതകള്‍ക്ക് 1992 ല്‍ നാഷണല്‍ ബുക്ക് അവാര്‍ഡും ലഭിച്ചിരുന്നു. 

2012 ല്‍ ശ്വാസകോശ അര്‍ബുദം കണ്ടെത്തി ചികിത്സിച്ചിരുന്നുവെങ്കിലും ലിംഫോമയായിരുന്നു മരണകാരണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക