Image

ഏഷ്യനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച

ബിന്ദു ടിജി Published on 18 January, 2019
ഏഷ്യനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ്  ഈയാഴ്ച്ച
ന്യൂയോര്‍ക്ക് : വൈവിധ്യ മുള്ള പരിപാടികളാല്‍ ലോകമെമ്പാടു മുള്ള മലയാളി പ്രേക്ഷകര്‍ക്ക് എന്നുമെന്നും  നിറക്കാഴ്ച യേകുന്ന  ഏഷ്യാ നെറ്റ് അമേരിക്കന്‍ വിശേഷങ്ങള്‍ കോര്‍ത്തിണക്കി എല്ലാ ശനിയാഴ്ച്ചയും  ഇന്ത്യന്‍ സമയം  രാവിലെ 7 മണിക്ക്  സംപ്രേഷണം ചെയ്യുന്ന യുഎസ് വീക്കിലി റൌണ്ടപ്പ് ഈയാഴ്ച്ചയും പുതുമ നിറഞ്ഞ നോര്‍ത്ത് അമേരിക്കന്‍ പരിപാടികളുമായ് നിങ്ങളുടെ സ്വീകരണ മുറിയിലേക്ക്  എത്തുന്നു.


ഈയാഴ്ചയിലെ പ്രോഗ്രാമുകള്‍ :


വിന്റര്‍ സ്‌റ്റോമ് ജിയ വിതച്ച കനത്ത മഞ്ഞും കൊടും ശൈത്യവും അമേരിക്കയെ ദുരിതത്തിലാഴ്ത്തി. 

ഹവായിയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം ട്യൂല്‍സി ഗബ്ബാര്‍ഡ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിലേക്ക് 

ഹോളി വൂഡില്‍ നിന്ന് പുതിയ ഡിസ്‌നി ചിത്രം 'ഡംബോ'  പ്രദര്‍ശനത്തിനെത്തുന്നു .

കാലിഫോര്‍ണിയ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ സൊലസ് ചാരിറ്റിയുടെ ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്കുള്ള ധന ശേഖരണാര്‍ത്ഥം ചാരിറ്റി ബാങ്ക്വറ്റ് സംഘടിപ്പിച്ചു .

ചിക്കാഗോ മലയാളി അസോസിയേഷന്‍ വിവിധ പരിപാടികളോടെ പുതുവത്സരം ആഘോഷിച്ചു .

കേരളം അസോസിയേഷന്‍ ഓഫ് ചിക്കാഗോയുടെ നാല്പത്തി ഒന്നാമത് ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ വര്‍ണ്ണാഭമായി. ഇല്ലിനോയി സ്‌റ്റേറ്റ് റെപ്രെസെന്ററ്റീവ് മുഖ്യാതിഥി ആയിരുന്നു . 

ടെക്‌സാസിലെ ഹ്യുസ്റ്റണില്‍ സെന്റ് മേരിസ് യാക്കോബായ ദേവാലയം വിശ്വാസികള്‍ക്കായി സമര്‍പ്പിച്ചു. 

പുതുമകള്‍ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.സ്.റൗണ്ടപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് യൂ.എസ്. എപ്പിസോഡ് പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക