Image

'ഒരു വാഹനാപകടത്തില്‍ ഞങ്ങളെ തീര്‍ക്കാവുന്നതേയുള്ളൂ'

Published on 17 January, 2019
'ഒരു വാഹനാപകടത്തില്‍ ഞങ്ങളെ തീര്‍ക്കാവുന്നതേയുള്ളൂ'
(Mathrubhumi)
പുതിയ ഉത്തരവ് ഇന്നലെ കിട്ടി. എല്ലാവരും അവരവരുടെ പഴയ സ്ഥലങ്ങളിലേക്ക് മടങ്ങണമെന്നാണ് ഉത്തരവ്. ഞങ്ങള്‍ ആറുപേരില്‍ നാലുപേര്‍ക്കാണ് അറിയിപ്പുകിട്ടിയത്. അതനുസരിച്ച് സി. അനുപമ പഞ്ചാബിലേക്കും സി. ആല്‍ഫി ബിഹാറിലേക്കും സി. ജോസഫൈന്‍ ജാര്‍ഖണ്ഡിലേക്കും സി. ആന്‍സിറ്റ കണ്ണൂരിലേക്കും മടങ്ങണം. മറ്റുരണ്ടുപേര്‍ക്കും അറിയിപ്പ് കിട്ടിയിട്ടില്ല. അത് സിസ്റ്റര്‍ നീന റോസും ഫ്രങ്കോയ്‌ക്കെതിരേ പരാതി നല്‍കിയ സിസ്റ്ററുമാണ്. ഞങ്ങളെ ചിതറിച്ച് സിസ്റ്ററെ ഒറ്റപ്പെടുത്തി അപായപ്പെടുത്താനുള്ള ആസൂത്രിത നീക്കമാണിതിനുപിന്നില്‍''-സിസ്റ്റര്‍ അനുപമ പറഞ്ഞു.

നിങ്ങളുടെ സന്ന്യാസി സമൂഹത്തിന്റെ ഉത്തരവ് അനുസരിക്കാതെ അതില്‍ തുടരാനാവുമോ ?

'ഇല്ലായിരിക്കാം, പക്ഷേ ഞങ്ങള്‍ എന്തുവന്നാലും സിസ്റ്ററെ ഒറ്റയ്ക്കാക്കി എവിടേക്കും പോകില്ല. അത് അവരുടെ ജീവന് ആപത്താണ്'.

അനുസരണക്കേട് വെല്ലുവിളിക്കുന്നതു പോലെയാവില്ലേ ?

'വെല്ലുവിളികളൊന്നും ഞങ്ങള്‍ക്കില്ല, ഞങ്ങളെ ഒന്നടങ്കം ഇല്ലായ്മചെയ്യാനുള്ള നിഗൂഢപദ്ധതികളാണ് ഇപ്പോള്‍ നടക്കുന്നത്. ഇവിടെ ഞങ്ങള്‍ക്ക് വേണ്ടത്ര സുരക്ഷനല്‍കാന്‍ കഴിയാത്തവര്‍ക്ക് ബിഹാറിലും പഞ്ചാബിലും എന്തുസുരക്ഷ നല്‍കാനാവും. ഒരു വാഹനാപകടത്തില്‍ ഞങ്ങളെ തീര്‍ക്കാവുന്നതേയുള്ളൂ. ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മരണത്തിലെ ദുരൂഹത ഇനിയും തെളിഞ്ഞിട്ടില്ല. അവരുടെ പക ഞങ്ങള്‍ക്കറിയാം. അതിനാല്‍ത്തന്നെ ഈ മഠംവിട്ട് എങ്ങോട്ടും പോകാന്‍ ഞങ്ങള്‍ തയ്യാറല്ല'

സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാതെ...

ജൂലായ് മുതല്‍ രണ്ടു പോലീസുകാരുടെ കര്‍ശന നിരീക്ഷണത്തിലാണ് മഠം. പക്ഷേ, മഠത്തിലെ സുരക്ഷാക്രമീകരണങ്ങള്‍ വര്‍ധിപ്പിക്കണമെന്ന പോലീസ് നിര്‍ദേശങ്ങളൊന്നും അധികൃതര്‍ വകവെച്ചിട്ടില്ല. കേടായ സി.സി. ക്യാമറകള്‍ നന്നാക്കിയിട്ടില്ല, ഇരുട്ടിലാണ്ട പരിസരങ്ങളില്‍ ലൈറ്റിട്ടിട്ടില്ല, മഠത്തിനുമീതെ ചാഞ്ഞുകിടക്കുന്ന മരങ്ങള്‍ മുറിച്ചുനീക്കിയില്ല.
മഠത്തിന്റെ വകയായുള്ള തരിശുഭൂമിയില്‍ അടുക്കളത്തോട്ടം ഉണ്ടാക്കാന്‍ തുടക്കമിട്ടത്, പീഡനമേറ്റ കന്യാസ്ത്രീക്ക് മാനസികമായി ഇത്തിരി സന്തോഷംകിട്ടാന്‍ വേണ്ടിയിട്ടായിരുന്നു.

മാസങ്ങളായി മുറിക്കുപുറത്തിറങ്ങാതെ അടച്ചുപൂട്ടി കഴിഞ്ഞുകൂടിയ സിസ്റ്ററെ കൂട്ടി പച്ചക്കറിത്തോട്ടം ഉണ്ടാക്കാന്‍ തയ്യാറായി. ആദ്യദിവസം ഭൂമി കിളയ്ക്കാന്‍വന്ന പണിക്കാരനെ 'മേലില്‍ മഠത്തിന്റെ പടി ചവിട്ടിയേക്കരുതെ'ന്ന് താക്കീതുനല്‍കി പറഞ്ഞുവിട്ടു. പിന്നെ മറ്റൊരു പണിക്കാരനെ ഒരുവിധം കണ്ടെത്തിയാണ് കിളപ്പിച്ചത്. അതിന് കുറവിലങ്ങാട് എസ്.ഐ. യ്ക്ക് പരാതി നല്‍കി.
ഇത്തരം പ്രതികാരനടപടികള്‍ തുടരുന്നതിനാല്‍ തുടര്‍ന്നുള്ള എല്ലാ കൃഷിപ്പണികളും കന്യാസ്ത്രീകള്‍തന്നെയാണ് ചെയ്യുന്നത്. കുറെ കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്താന്‍ തുടങ്ങിയപ്പോഴും എതിര്‍പ്പുകളെത്തി. മഠത്തിലെ വൃദ്ധസദനത്തിലുള്ള നാലുപേരെ മടക്കിവിട്ടു. ഇനി ആറുപേര്‍ മാത്രം. വനിതാ ഹോസ്റ്റല്‍ എപ്പോള്‍ വേണമെങ്കിലും അടയ്ക്കാം. അതുകൂടി നിര്‍ത്തിയാല്‍ മഠം പൂട്ടി അനുപമയെയും കൂട്ടരെയും പുറത്താക്കാമെന്ന കണക്കുകൂട്ടലിലാണ്.

ഒരേ കൂരയ്ക്കുകീഴില്‍ കഴിയുമ്പോഴും...

ബിഷപ്പ് ഫ്രാങ്കോയെ പിന്തുണയ്ക്കുന്ന നാലുകന്യാസ്ത്രീകളും പീഡനമേറ്റ കന്യാസ്ത്രീയുടെ ഒപ്പം നില്‍ക്കുന്ന അഞ്ചുപേരുമാണ് ഒരേ മഠത്തിലെ അന്തേവാസികള്‍. ഒറ്റ കൂരയ്ക്കുകീഴില്‍ ഒരേ ചാപ്പലില്‍ പ്രാര്‍ഥിച്ചുകഴിയുമ്പോഴും ഇവര്‍ ബദ്ധശത്രുക്കളെപ്പോലെയാണ് കഴിയുന്നത്. പരസ്പരം മിണ്ടാറില്ല. മുഖം കൊടുക്കാറില്ല. ഭക്ഷണം പോലും കഴിക്കാന്‍ ആപത്ശങ്ക. വിപദിധൈര്യം മാത്രമാണ് ഈ സന്ന്യാസിനിമാരുടെ ഇപ്പോഴത്തെ കൈമുതല്‍.

ക്രിസ്മസിന് 1000 രൂപവെച്ച് എല്ലാ കന്യാസ്ത്രീകള്‍ക്കും നല്‍കുന്ന പതിവുണ്ട്. അതുവെച്ചാണ് അവര്‍ ഡ്രസും ചെരിപ്പുമൊക്കെ വാങ്ങുന്നത്. പക്ഷേ, ഇത്തവണ പണം ഇവര്‍ക്കുകൊടുത്തില്ല.

രോഗം വന്നാല്‍ ആശുപത്രിയില്‍ പോകണമെങ്കില്‍ മദറിന്റെ ദയാവായ്പിന് കെഞ്ചണം. പലപ്പോഴും പണം നല്‍കാറുമില്ല.

''നീതിക്കും മാനത്തിനും വേണ്ടിയുള്ള പോരാട്ടമാണിത്. ഞങ്ങള്‍ ആറുപേരും അവസാനം വരെ ഒരുമിച്ചുനില്‍ക്കും. എന്തും നേരിടും. ഞങ്ങള്‍ക്ക് നീതികിട്ടണമെങ്കില്‍ ഇതേ അവസ്ഥയില്‍ ഇവിടെ തുടരണം. കൊല്ലുന്നെങ്കില്‍ കൊല്ലട്ടെ. പേടിച്ച് ഓടിയാല്‍ ഞങ്ങള്‍ എവിടെപ്പോയി ഒളിക്കും. വീട്ടുകാരും അഭ്യുദയകാംക്ഷികളും ഒപ്പമുണ്ട്, എല്ലാറ്റിനും മീതെ സര്‍വശക്തനായ ദൈവവും'' -സി. അനുപമ ഇതുപറയുമ്പോള്‍ പീഡനത്തിനിരയായ കന്യാസ്ത്രീയും മറ്റ് നാലുപേരും അതു ശരിവയ്ക്കുന്നു.
Join WhatsApp News
സൂഷിച്ചാല്‍ 2019-01-17 13:43:07
കത്തോലിക്കാ സഭ ഭരിക്കുന്നത്‌ മാഫിയ ആണ് . അതിനാല്‍ സൂഷിക്കുക. സന്യാസ ജിവിതം നയിക്കാന്‍ സഭയും പുരോഹിതനും ഒന്നും വേണ്ട. കിട്ടുന്ന പണം മേടിച്ചു സഭ വിട്ടു പോകുക. അതാണ് നിങ്ങള്ക്ക് നല്ലത്. കുലപാതകം  സഭ മാഫിയയിക്ക്  പുത്തരി അല്ല. നിങ്ങളെ രക്ഷിക്കാന്‍ ആരും കാണില്ല. നിങ്ങളുടെ യേശുവും രഷിക്കില്ല. കാരണം യേശുവും പിതാവും ഒന്നും ഇല്ല എന്ന് എല്ലാ പുരോഹിതര്‍ക്കും അറിയാം.
christian bheekaran 2019-01-17 12:49:23
കത്തോലിക്കാ സഭ ഭീകര പ്രസ്ഥാനമോ? കള്ളനും ബലാൽസംഗ വീരനും സഭ ഭരിക്കുന്നു. അവർ ആകെ നാറ്റിച്ച സഭയെ ഈ മാലാഖകൾ അവരെ കൊണ്ട് കഴിയുന്ന പോലെ നാറ്റിക്കുന്നു.
പ്രിയരേ, നിങ്ങൾ കന്യാസ്ത്രി മതം വിട്ടു പോകുക. വേണമെങ്കിൽ കത്തോലിക്കാ സഭ വിട്ടു പോയാലും കുഴപ്പമില്ല. 
സഭയിൽ നിന്ന് സഭക്കെതിരെ എന്തിനു പോരടിക്കുന്നു. നിങ്ങൾ പറയും പോലെ ഏതെങ്കിലും സ്ഥാപനത്തിന് പ്രവർത്തിക്കാനാവുമോ? ക്രിസ്തവ വിരുദ്ധ മാധ്യമങ്ങൽ നിങ്ങളെ രക്ഷിക്കട്ടെ 
പുണ്യാളൻ 2019-01-17 16:20:38
മാർപ്പാപ്പമാരെ വരെ യാതൊരു തെളിവും കൂടാതെ ഇല്ലാതാക്കിയ (ജോൺ പോൾ ഒന്നാമൻ1978 ) ഇറ്റാലിയൻ മാഫിയ (Read 'In the Name of God' മലയാള 'പരിഭാഷ ദൈവ നാമത്തിൽ'  ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്)) കേരളത്തിലും പിടി മുറുക്കി വിലസുന്നു. കുറെ വോട്ടു കാണിച്ചു ഭരണ കൂടാതെ വിരട്ടി നിറുത്തുന്നു. അവരുടെ വിരട്ടലിൽ വിരണ്ടു ഇടതു വലതു ബി ജെ പി രാഷ്ട്രീയക്കാരും. പാവപ്പെട്ട സഹോദരി മാരുടെ കണ്ണീരിനു യാതൊരു വിലയും കൊടുക്കാത്ത മലയാളി സമൂഹമേ നിങ്ങൾ ഇതിനൊക്കെ കടുത്ത വില കൊടുക്കേണ്ട കാലം വരും ഒരു സംശയവും വേണ്ട.  സമ്പൂർണ സാക്ഷരതാ എന്ന് വീമ്പിളക്കാൻ നാണമില്ലേ. ഇതെങ്ങാനും വേറൊരു സമൂഹത്തിൽ വടക്കേ ഇന്ത്യയിൽ ആയിരുന്നെകിൽ കാണാമായിരുന്നു പുകില്. ഇതിപ്പോ ഞങ്ങടെ കന്യാസ്ത്രീകളെ ഞങ്ങൾ പീഡിപ്പിക്കും നിങ്ങൾക്കെന്താ എന്നാണ് 
പെണ്‍ പാപ്പാ 2019-01-17 17:25:43

ഞങളുടെ രണ്ടു പാപ്പമാര്‍ പെണ്ണുങ്ങള്‍ ആയിരുന്നു. ഒരെണ്ണം പത്രോസിന്‍റെ സിംഹാസനത്തില്‍ പ്രസവിച്ചു. 52 മത്തെ പാപ്പ Hormisdas ന്‍റെ മകന്‍ ആണ് 58 ന്‍ Silverius,  Pope Joan, 855–857, (Ioannes Anglicus)  സ്ത്രി ആയിരുന്നു.

പെണ്ണും കെട്ടി കുട്ടികള്‍ ഉള്ള പാപ്പാമാര്‍, അവര്‍ വിസുദ്ടരും ആയിരുന്നു.

 Hormisdas

(514–523)

Father of Pope Silverius.

Pope Adrian II

(867–872)

His wife and daughter both resided with him until they were murdered.

Pope John XVII

(1003)

All of his children became priests.

Pope Clement IV

(1265–1268)

 

ഇതൊക്കെ

Both children entered a convent

 

പരസ്യം ആയ രഹസ്യങ്ങള്‍. ഇതൊക്കെ അറിഞ്ഞു വേണം ഇ ചെമ്മീന്‍ കന്യകമാര്‍ സഭയോട് കളിക്കുന്നത്.

ഒരു വക്കീല്‍ വഴി ജീവിക്കാന്‍ ഉള്ള പണം മൊത്തം ആയി വാങ്ങി സഭ വിട്ടു പോകുക. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക