Image

സംഗീത സംവിധായകന്‍ എസ്‌ ബാലകൃഷ്‌ണന്‍ അന്തരിച്ചു

Published on 17 January, 2019
സംഗീത സംവിധായകന്‍ എസ്‌ ബാലകൃഷ്‌ണന്‍ അന്തരിച്ചു
സംഗീത സംവിധായകന്‍ എസ്‌ ബാലകൃഷ്‌ണന്‍ അന്തരിച്ചു. ചെന്നൈയില്‍ ഇന്ന്‌ രാവിലെയായിരുന്നു അന്ത്യം. 

റാംജി റാവ്‌ സ്‌പീക്കിങ്‌, ഇന്‍ ഹരിഹര്‍ നഗര്‍,ഗോഡ്‌ഫാദര്‍, കിലുക്കാംപെട്ടി , മിസ്‌റ്റര്‍ ആന്റ്‌ മിസിസ്‌, വിയറ്റ്‌നാം കോളനി , നക്ഷത്രകൂടാരം തുടങ്ങി നിരവധി സിനിമകളുടെ സംഗീതം നിര്‍വഹിച്ചു. 80ലേറെ മലയാള ചലചിത്രഗാനങ്ങള്‍ എസ്‌ ബാലകൃഷ്‌ണന്റേതായുണ്ട്‌. പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിയാണ്. ആദ്യം കോയാമ്ബത്തൂരിലും പിന്നീട് ചെന്നൈയിലുമായി ഏറെനാളായി തമിഴ്നാട്ടിലായിരുന്നു.

ഭാര്യ: ഉഷ. ശ്രീവത്സന്‍, വിമല്‍ ശങ്കര്‍ എന്നിവര്‍ മക്കളാണ്‌. സംസ്‌ക്കാരം വൈകിട്ട്‌ നടക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക