Image

ശബരിമല സീസണിലെ ഇലക്‌ട്രിക് ബസുകളുടെ സര്‍വ്വീസ് വിജയമാണെന്ന് മുഖ്യമന്ത്രി

Published on 17 January, 2019
ശബരിമല സീസണിലെ ഇലക്‌ട്രിക് ബസുകളുടെ സര്‍വ്വീസ് വിജയമാണെന്ന് മുഖ്യമന്ത്രി
ശബരിമല സീസണിലെ ഇലക്‌ട്രിക് ബസ് സര്‍വ്വീസ് പൂര്‍ണ വിജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ട്വിറ്ററിലൂടെ അറിയിച്ചു . അയ്യപ്പഭക്തര്‍ക്കായി കെഎസ്‌ആര്‍ടിസി അഞ്ച് ഇലക്‌ട്രിക് ബസുകളാണ് സര്‍വീസ് നടത്തിയത്. ശരാശരി 110 രൂപ വരുമാനം കിലോമീറ്ററിന് വരുമാനം കിട്ടിയെന്നും കൂടാതെ 57 രൂപയിലധികം ഒരു കിലോമീറ്ററിന് ലാഭവും നേടി . ദീര്‍ഘദൂരസര്‍വീസുകള്‍ക്ക് ഇനി 10 വര്‍ഷത്തേക്ക് വാടകക്കെടുത്ത ഇലക്‌ട്രിക് ബസുകള്‍ ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പോസ്റ്റിലൂടെ വ്യക്തമാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക