Image

ട്രെന്‍ഡിംഗിലിടം നേടി ജയറാം നായകനായ `ലോനപ്പന്റെ മാമോദീസ'യുടെ ടീസര്‍

Published on 17 January, 2019
 ട്രെന്‍ഡിംഗിലിടം നേടി ജയറാം നായകനായ `ലോനപ്പന്റെ മാമോദീസ'യുടെ ടീസര്‍
ഹിറ്റ്‌ ചിത്രം പഞ്ചവര്‍ണ്ണ തത്തയ്‌ക്ക്‌ ശേഷം ജയറാം നായകനായെത്തുന്ന പുതിയ ചിത്രം ലോനപ്പന്റെ മാമ്മോദീസയുടെ ടീസര്‍ യൂട്യൂബ്‌ ട്രെന്‍ഡിംഗില്‍ കടന്നു.

പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു കോമഡിചിത്രമായിരിക്കും ഇതെന്നാണ്‌ ടീസര്‍ നല്‍കുന്ന സൂചന. ലിയോ തദേവൂസ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാട്ടുമ്പുറത്ത്‌ വാച്ചുകട നടത്തുന്ന സാധാരണക്കാരന്റെ വേഷത്തിലാണ്‌ ജയറാം എത്തുന്നത്‌.

തൃശ്ശൂര്‍ ജില്ലയിലെ മാള, ഇരിങ്ങാലക്കുട മേഖലകളിലെ ക്രൈസ്‌തവ സമൂഹത്തിന്റെ ഭാഷയുടെയും ആചാരങ്ങളുടെയും സംസ്‌കാരങ്ങളുടെയുമൊക്കെ പശ്ചാത്തലത്തിലൂടെയാണ്‌ ചിത്രത്തിന്റെ അവതരണം.

അങ്കമാലി ഡയറീസ്‌, വെളിപാടിന്റെ പുസ്‌തകം എന്നീ ചിത്രങ്ങള്‍ക്ക്‌ ശേഷം അന്ന രേഷ്‌മ രാജന്‍ നായികയായെത്തുന്ന ചിത്രം കൂടിയാണിത്‌.

പെന്‍ ആന്‍ഡ്‌ പേപ്പര്‍ ക്രിയേഷന്‌സിന്റെ ബാനറില്‍ ഷിനോയ്‌ മാത്യു ആണ്‌ ഈ ചിത്രം നിര്‍മ്മിക്കുന്നത്‌. വര്‍ഷങ്ങള്‍ക്ക്‌ ശേഷം ശാന്തി കൃഷ്‌ണ ജയറാമിനൊപ്പം അഭിനയിക്കാന്‍ പോകുന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്‌.

ഇവ പവിത്രന്‍, നിഷ സാരംഗ്‌, ദിലീഷ്‌ പോത്തന്‍, ഹരീഷ്‌ കണാരന്‍, ഇന്നസന്റ്‌, അലന്‍സിയര്‍, ജോജു ജോര്‍ജ്‌, നിയാസ്‌ ബക്കര്‍ തുടങ്ങി വലിയ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക