Image

തീര്‍ത്ഥാടന കാലം അവസാന ഘട്ടത്തിലേക്ക്‌; ശബരിമലയില്‍ ഭക്തരുടെ തിരക്കേറുന്നു

Published on 17 January, 2019
തീര്‍ത്ഥാടന കാലം അവസാന ഘട്ടത്തിലേക്ക്‌; ശബരിമലയില്‍ ഭക്തരുടെ തിരക്കേറുന്നു
സന്നിധാനം: തീര്‍ത്ഥാടന കാലം അവസാന ഘട്ടത്തിലേക്ക്‌ എത്തിയതോടെ ശബരിമലയില്‍ ഭക്തരുടെ തിരക്കേറുന്നു. ഇന്ന്‌ 12 മണി വരെ 36100ത്തില്‍ അധികം തീര്‍ത്ഥാടകര്‍ ആണ്‌ മല ചവിട്ടിയത്‌.

അന്യ സംസ്ഥാനക്കാരോട്‌ ഒപ്പം തന്നെ മലയാളി തീര്‍ത്ഥാടകരും നിരവധി എത്തുന്നുണ്ട്‌.

സന്നിധാനത്ത്‌ നിന്ന്‌ പമ്‌ബയില്‍ നിന്നും പൊലീസിലെ ഓരോ സംഘങ്ങള്‍ വീതം മടങ്ങി. യുവതികള്‍ മല കയറുമെന്ന അഭ്യൂഹം ശക്തമായിരിക്കെ ദര്‍ശനം കഴിഞ്ഞ തീര്‍ത്ഥാടകര്‍ വേഗം മലയിറങ്ങണമെന്ന്‌ പൊലീസ്‌ സന്നിധാനത്ത്‌ ആവര്‍ത്തിച്ച്‌ ആവശ്യപ്പെടുന്നുണ്ട്‌.

നാളെയോടെ ഈ തീര്‍ത്ഥാടന കാലത്തെ എല്ലാ അഭിഷേകങ്ങളും പൂര്‍ത്തിയാകും. ശനിയാഴ്‌ച വരെ മാത്രമാണ്‌ തീര്‍ത്ഥാടകര്‍ക്ക്‌ ദര്‍ശനം അനുവദിക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക