Image

മസ്‌കറ്റിലെ ബോഷര്‍ ഇന്ത്യന്‍ സ്‌കൂള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ പ്രവര്‍ത്തനമാരംഭിക്കും.

ബിജു വെണ്ണിക്കുളം Published on 17 January, 2019
മസ്‌കറ്റിലെ    ബോഷര്‍ ഇന്ത്യന്‍ സ്‌കൂള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ പ്രവര്‍ത്തനമാരംഭിക്കും.
മസ്‌കറ്റ്  :   മസ്‌കറ്റിലെ  ബോഷര്‍  ഇന്ത്യന്‍ സ്‌കൂള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ ഏറ്റവും വലുതും മികച്ച സൗകര്യങ്ങളുമാണ് ഇവിടെയുള്ളത്. വിശാലമായ കളിസ്ഥലം, സ്വിമ്മിങ് പൂള്‍, പരിസ്ഥിതി സൗഹൃദ അന്തരീക്ഷം തുടങ്ങിയ നിരവധി പ്രത്യേകതകള്‍ അല്‍ അന്‍സാബിനുണ്ട്. അന്താരാഷ്ട്ര നിലവാരമുള്ള പഠന സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒമാന്‍ സര്‍ക്കാര്‍ നല്‍കിയ ഭൂമിയിലാണ് ഇന്ത്യന്‍ സ്‌കൂള്‍ നിര്‍മിച്ചിരിക്കുന്നത്. 

ഏറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടപടിക്രമങ്ങള്‍ ആരംഭിച്ച സ്‌കൂള്‍ നിരവധി കടമ്പകള്‍ കടന്നാണ് ഇപ്പോള്‍ ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്. നിലവില്‍ 4000 കുട്ടികള്‍ക്ക് പഠിക്കാനുള്ളസൗകര്യമാണുള്ളത്. 

 ബോഷര്‍ സ്‌കൂള്‍ ആരംഭിക്കുന്നതോടെ ഇന്ത്യന്‍ സ്‌കൂളുകളിലെ ഷിഫ്റ്റുകള്‍ പൂര്‍ണമായി നിര്‍ത്തലാക്കും. ഇന്ത്യന്‍ സ്‌കൂള്‍ മസ്‌കത്ത്, ദാര്‍സൈത്ത്, വാദീ കബീര്‍, മൊബേല, സീബ്എന്നിവിടങ്ങളിലാണ് നിലവില്‍ ഷിഫ്റ്റ് സമ്പ്രദായം നിലവിലുള്ളത്. 

2019 2020 അധ്യായന വര്‍ഷത്തേക്കുള്ള ഇന്ത്യന്‍ സ്‌കൂള്‍ ഓണ്‍ലൈന്‍ അഡ്മിഷന്‍ ചൊവ്വാഴ്ച ആരംഭിക്കും. ഇന്ത്യന്‍ സ്‌കൂള്‍സ് ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മസ്‌കത്തിലെയും പരിസരങ്ങളിലെയും ഏഴ് ഇന്ത്യന്‍ സ്‌കൂളുകളിലേക്കുള്ള പ്രവേശനത്തിനാണ് ഏകീകൃതഓണ്‍ലൈന്‍ സംവിധാനമുള്ളത്. 

അടുത്ത അധ്യായന വര്‍ഷം മുതല്‍ ക്ലാസ് ആരംഭിക്കുന്ന ബോഷര്‍ ഇന്ത്യന്‍ സ്‌കൂളിലേക്കും ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. സ്‌കൂളിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു.

പുതിയ ബോഷര്‍ ഇന്ത്യന്‍ സ്‌കൂള്‍ ഒഴികെയുള്ള സ്‌കൂളുകളില്‍ ഒന്നു മുതല്‍ ഒമ്പതാം ക്ലാസ് വരെയാണ് ഓണ്‍ലൈന്‍ വഴി അഡ്മിഷന്‍ നല്‍കുന്നത്. ബോഷര്‍ സ്‌കൂളില്‍ കെജി മുതല്‍ ഏഴാം ക്ലാസ് വരെയും അപേക്ഷ സ്വീകരിക്കും.

അപേക്ഷിക്കേണ്ടതിന്റെ കൂടുതല്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍ ലഭ്യമാക്കും. www.indianschoolsoman. com 



മസ്‌കറ്റിലെ    ബോഷര്‍ ഇന്ത്യന്‍ സ്‌കൂള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ പ്രവര്‍ത്തനമാരംഭിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക