Image

ഇ മലയാളി പ്രതിവര്‍ഷ സാഹിത്യ അവാര്‍ഡ് 2018

Published on 16 January, 2019
ഇ മലയാളി പ്രതിവര്‍ഷ സാഹിത്യ അവാര്‍ഡ് 2018
അമേരിക്കന്‍ മലയാളസാഹിത്യത്തിന്റെ വളര്‍ച്ചയും ഇവിടത്തെ എഴുത്തുകാരുടെ ഉയര്‍ച്ചയും ലക്ഷ്യമാക്കുന്ന ഇ-മലയാളി അവരെ പ്രോത്സാഹിപ്പിക്കാനായി പ്രതിവര്‍ഷം സംഘടിപ്പിക്കാറുള്ള സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിക്കാന്‍ സമയമായി. മലയാള ഭാഷക്ക് നല്‍കിയ സമഗ്ര സാഹിത്യ സംഭാവനയ്ക്കുള്ള അവാര്‍ഡിന് താഴെ പറയുന്ന രണ്ടുപേര്‍ അര്‍ഹരായി.

ശ്രീ ജോര്‍ജ് മണ്ണിക്കരോട്ട്
ശ്രീ ജോണ്‍ ഇളമത

ജനപ്രിയ എഴുത്തുകാരനായി കണ്ടെത്തിയത് ശ്രീ രാജു മൈലപ്രയെയാണ്.

2018-ല്‍ അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ ഇ-മലയാളിയില്‍ എഴുതിയ രചനകള്‍ പരിശോധിച്ച അവാര്‍ഡ് കമ്മിറ്റി അവാര്‍ഡ് പരിഗണനയ്ക്കായി കണ്ടെത്തിയവരുടെ അന്തിമ പട്ടിക താഴെ കൊടുക്കുന്നു.

കഥ: മാലിനി
ശ്രീ ജോസഫ് എബ്രഹാം
ജെയിന്‍ ജോസഫ്

കവിത: ഡോക്ടര്‍ ഇ. എം. പൂമൊട്ടില്‍
ബിന്ദു ടി ജി
ജോസഫ് നമ്പിമഠം
നിതുല മാണി

ലേഖനം: പി.ടി. പൗലോസ്
എബ്രഹാം തോമസ്
ബ്ലെസ്സണ്‍ ഹൂസ്റ്റണ്‍

ഇവരുടെ രചനകള്‍ വീണ്ടുമൊരു കമ്മറ്റി പരിശോധിക്കുകയും അവരുടെ ശുപാര്‍ശ പ്രകാരം ഇവരില്‍ നിന്ന് ഓരോ വിഭാഗത്തിലും ഒരാളെ വിജയിയായി കണ്ടെത്തുകയും ചെയ്യും. ഇമലയാളിയുടെ പ്രത്യേക അംഗീകാരങ്ങള്‍ക്ക് അര്‍ഹരായവരുടെ പേരുകളും അതോടൊപ്പം പ്രസിദ്ധീകരിക്കും.

പ്രത്യേക അംഗീകാരങ്ങള്‍ക്കായി എഴുത്തുകാരുടെ പേരുകള്‍ വായനക്കാര്‍ക്ക് ശുപാര്‍ശ ചെയ്യാവുന്നതാണ്. താഴെ കമന്റ് കോളത്തിലോ ഇമലയാളിയുടെ ഇ-മെയിലിലേക്കോ അയക്കാവുന്നതാണ്. (editor@emalayalee.com ).

ഇമലയാളിയുടെ അവാര്‍ഡുകള്‍ അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്കായാണ് കൊടുക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട്ടില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും ഉള്ള എഴുത്തുകാരെ പരിഗണിച്ചിരുന്നു. അത് തുടരണമെന്ന് അവരില്‍ ചിലര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേപ്പറ്റി അടുത്ത വര്‍ഷം ആലോചിക്കുന്നതാണ്.

എങ്കിലും ഇ-മലയാളിയില്‍ നിരന്തരം എഴുതുന്ന ശങ്കര്‍ കെ തൊടുപുഴ, മഞ്ജുള ശിവദാസ്, ജയശ്രീ രാജേഷ്, നവീന സുഭാഷ്, ഫൈസല്‍ മാറഞ്ചേരി, ഗീത തോട്ടം, രേഖ ഷാജി, ജയശ്രീ രാജേഷ് എന്നിവരെ ഇ-മലയാളി ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു. ഇവരില്‍ രമ പ്രസന്ന പിഷാരടി, രാജന്‍ കിണറ്റിങ്കര എന്നിവരുടെ കവിതകള്‍ക്ക് അമേരിക്കന്‍ മലയാളി വായനക്കാര്‍ വളരെ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ശ്രീമതി ജ്യോതിലക്ഷ്മി നമ്പ്യാരുടെ 'എഴുതാപ്പുറങ്ങള്‍' എന്ന പംക്തിയും വായനക്കാരുടെ പ്രിയമേറ്റു വാങ്ങുന്നുണ്ട്.

ഇ-മലയാളിയുടെ എല്ലാ എഴുത്തുകാര്‍ക്കും, വായനക്കാര്‍ക്കും, അഭ്യുദയകാംക്ഷികള്‍ക്കും അവരുടെ സഹായസഹകരണങ്ങള്‍ക്ക് ഞങ്ങളുടെ നന്ദി, നമസ്‌കാരം.

സ്നേഹത്തോടെ
ഇ-മലയാളി പത്രാധിപസമിതി
Join WhatsApp News
Rajan Kinattinkara 2019-01-17 01:57:27
എല്ലാ അവാർഡ് ജേതാക്കൾക്കും അഭിനന്ദനങ്ങൾ.  എഴുത്തിനെയും എഴുത്തുകാരെയും പ്രോത്സാഹിപ്പിക്കുന്ന ഇ-മലയാളിയുടെ അണിയറപ്രവർത്തകർക്കും ആശംസകൾ
Sudhir Panikkaveetil 2019-01-17 08:24:08
സർവ്വശ്രീ ജോർജ് മണ്ണിക്കരോട്ട്, ജോൺ ഇളമത , രാജു മൈലാപ്ര - അഭിനന്ദനങ്ങൾ ആശംസകൾ. ഷോർട് ലിസ്റ്റിൽ വന്നവരെയും അനുമോദിക്കുന്നു. വിജയികളാകുന്നവർക്ക് മുൻ കൂട്ടി അഭിനന്ദനങ്ങൾ. അമേരിക്കൻ മലയാള സാഹിത്യത്തിന്റെ പുരോഗതിയിൽ ഗണ്യമായ പങ്കു വഹിക്കുന്ന ഇ മലയാളിയുടെ പ്രതിവർഷ സാഹിത്യ അവാർഡുകൾ എഴുത്തുകാർക്ക് പ്രചോദനവും പ്രോത്സാഹനവും ആണ് .
P R Girish Nair 2019-01-17 07:28:39

Appreciate the Award Committee for their excellent work in selecting excellent writers and presenting with the respective awards for each category.  Congratulations and best wishes for the outstanding contributions through the media of E-malayalee for the benefit of the readers.

Ninan Mathulla 2019-01-17 08:46:08
Congratulations to all award winners.
Jayasree Rajesh 2019-01-17 09:45:34
വിജയികൾക്ക് ആശംസകൾ💐💐💐

jyothylakshmy Nambiar 2019-01-17 12:32:15

നല്ല എഴുത്തുകാരെ കണ്ടെത്തി അവാർഡ് നൽകി അംഗീകരിയ്ക്കുകയും  എല്ലാവരെയും പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്യുന്ന -മലയാളിയുടെ സംരംഭത്തിന് നന്ദിഅവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട എല്ലാവര്ക്കും എന്റെ അഭിനന്ദനങ്ങൾ

കവിത അവാർഡ് 2019-01-18 21:45:41
കവിത വിഭാഗത്തിൽഅവാർഡ് കമ്മിറ്റി തിരഞ്ഞെടുത്ത ചില കവികളെക്കാൾ മികച്ച നിലവാരമുള്ള കവിതകൾ 2018-ൽ രചിച്ച ജയൻ വർഗീസിനെ എന്തേ പരിഗണിച്ചില്ല?
വിദ്യാധരൻ 2019-01-18 23:03:39
എന്തുകൊണ്ട് ജയൻ വറുഗീസിന് അവാർഡ് കിട്ടിയില്ല എന്ന ചോദ്യം നല്ലത് തന്നെ . പക്ഷെ 

ഉദ്യമേ നഹി സിദ്ധ്യന്തി 
കാര്യാണി ന മനോരഥൈ 
നഹി സുപ്തസ്യ സിംഹസ്യ 
പ്രവിശന്തി മുഖേമൃഗ  (ഹിതോപദേശം )

കാര്യങ്ങൾ ഉദ്യമത്തലെ സിദ്ധിക്കുകയുള്ളു .മനോരഥങ്ങളാല്ല. ഉറങ്ങുന്ന സിംഹത്തിന്റെ വായിലേക്ക് മാനുകൾ ചെന്നു കയറുന്നില്ല .
Joseph Padannamakkel 2019-01-18 23:42:08
അവാർഡ് ജേതാക്കൾക്ക് എന്റെ അഭിനന്ദനങ്ങൾ. അവാർഡിനായി എഴുത്തുകാരെ തെരഞ്ഞെടുക്കാൻ ഇ-മലയാളി ടീം നന്നേ ബുദ്ധിമുട്ടി കാണും.

ഈ വർഷം പ്രസിദ്ധികരിച്ച സാഹിത്യകൃതികളെല്ലാം തന്നെ ഒന്നിനൊന്ന് മെച്ചമായിരുന്നു. പ്രത്യേകിച്ച് കേരളത്തിന്റെ പ്രളയകാലത്ത് അമേരിക്കൻ പ്രവാസികളെ ഉത്തേജിപ്പിക്കുന്ന തരത്തിലുള്ള വാർത്തകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ച വഴി ഇ-മലയാളി നൽകിയ നേതൃത്വം അവിസ്മരണീയമാണ്.  

അമേരിക്കയിൽ കൂണുപോലെ ഓൺലൈൻ പത്രങ്ങളുണ്ട്. എങ്കിലും ഇ-മലയാളിക്കു മാത്രമേ ഒരു 'സാഹിത്യ ജേർണൽ' എന്ന് അവകാശപ്പെടാൻ കഴിയുള്ളൂ. അങ്ങനെയുള്ള വിശിഷ്ടമായ ഈ ജേർണലിൽ എന്റെ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്ന സമയത്തെല്ലാം എനിക്ക് ഓരോ പുതിയ അവാർഡ് ലഭിക്കുന്നതായിട്ടാണ് അനുഭവപ്പെടുന്നത്.

ഇ-മലയാളിക്കും ഇതിലെ പ്രവർത്തകർക്കും എഴുത്തുകാർക്കും വായനക്കാർക്കും അഭ്യുദയകാംക്ഷികൾക്കും എല്ലാവിധ ആശംസകളും നേരുന്നു. 
വിദ്യാധരൻ 2019-01-19 07:37:09
അവാർഡുകൾ ആഗ്രഹിക്കാതെ എഴുതാൻ പഠിക്കണം. സാമാധാനത്തിന് നോബൽ പീസ് പ്രൈസ് കിട്ടിയില്ലെങ്കിലും ഗാന്ധിജി ആരും അറിയാതിരിക്കുന്നില്ലല്ലോ ? 

നല്ല അവാര്‍ഡുകള്‍ 2019-01-19 05:14:41
എല്ലാ വിജയികള്‍ക്കും അഭിനന്ദനം. എല്ലാവര്ക്കും അവാര്‍ഡ് കൊടുക്കാന്‍ സാദിക്കില്ല എന്നത് ശരി, പക്ഷെ എല്ലാ വര്‍ഷവും ഒരു നല്ല യോഗ്യന്‍ അവഗണിക്കപെടുന്നു - അതാണ് ശ്രി സുദീര്‍ പണിക്കവീട്ടില്‍. ആദ്യത്തെ നിരുപണ സാഹിത്യം മുതല്‍ അനേകം രചനകള്‍ നമുക്ക് തന്ന ശ്രി സുദീര്‍ എന്നും അവാര്‍ഡിന് അര്‍ഹന്‍.
നാരദന്‍ {......}
Pisharody Rema 2019-01-21 23:19:17

Thank you very much for your special reference. We Pravasi Writers are thankful to Emalayalee for giving us encouragement in abundance,  In Truth, knowingly or unknowingly mainstream literary magazines of Kerala give less or least importance to Pravasi Writers in general. Portals like Emalayalee and Social Media are the only platform for Pravasi Writers.. 

Congratulations to all the winners and  sincerely thank you Emalayalee for your support for we Pravasi Writers..
THODUPUZHA K.SHANKAR 2019-01-27 01:18:55

It is, really, heartening to know that E-Malayalee has declared the names of the winners of the much coveted E-Malayalee Global Awards for poems, stories, articles etc relating to the year -2018, for the writers of America. My hearty congratulations and best compliments to the winners under all categories and best wishes to all those in the short list also. We must, indeed, appreciate the pains taken by E-Malayalee from instituting this system of Awards to selecting the winners and conferring the Awards to the eligible winners in the most prestigious way. Best wishes are also due to E-Malayalee for continuing with this gesture of encouragement to the writers in all the branches of Malayalam literature and let us hope that E-Malayalee, being the most popular Global Media, will continue with this worth emulating,  exemplary tradition.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക