Image

വേള്‍ഡ് മലയാള ഫെഡറേഷന്റ കേരളാ മീറ്റ് വന്‍ വിജയം, ഒപ്പം ആദ്യ ഭവനത്തിന്റെ താക്കോല്‍ദാന ചടങ്ങും

Published on 16 January, 2019
വേള്‍ഡ് മലയാള ഫെഡറേഷന്റ കേരളാ മീറ്റ് വന്‍ വിജയം, ഒപ്പം ആദ്യ ഭവനത്തിന്റെ താക്കോല്‍ദാന ചടങ്ങും
കൊച്ചി: ദൈവത്തിന്റെ സ്വന്തം നാട്ടില്‍ 93 രാജ്യങ്ങളില്‍ നിന്നുള്ള ആഗോള മലയാളികളുടെ സ്വപ്നസാക്ഷാത്കാരമായിരുന്നു 2018 ഡിസംബര്‍ 30ന് വേള്‍ഡ് മലയാളി ഫെഡറേഷന്‍ ആഘോഷിച്ചത്.

ലോകത്തെമ്പാടും നിന്നെത്തിയ അംഗങ്ങളും ക്യാബിനറ്റ് പ്രതിനിധികളും പങ്കെടുത്ത വര്‍ണ്ണശബളമായ പരിപാടിയില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍, ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ നൗഷാദ് ആലുവ (സൗദി അറേബ്യ), ഗ്ലോബല്‍ വൈസ് ചെയര്‍പെഴ്സണ്‍ ആന്റ് കേരള മീറ്റ് ജനറല്‍ കണ്‍വീനര്‍ ആനി ലിബു (യുഎസ്എ), ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അംഗങ്ങള്‍ക്ക് വേണ്ടുന്ന യാത്രാ സൗകര്യങ്ങള്‍ ഏര്‍പ്പാട് ചെയ്യാന് ഗ്ലോബല്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍, കേരളത്തിനു പുറത്തു നിന്നെത്തിയ വിവിധ ഡബ്ലിയു.എം.എഫ് യൂണിറ്റ് പ്രതിനിധികള്‍, ആതിഥേയരായ കേരളത്തിലെ മൂന്ന് സോണുകളിലെ അംഗങ്ങള്‍ എന്നിങ്ങനെ എല്ലാവരും അത്യാഹ്ലാദപൂര്‍വം സൗഹൃദംപുതുക്കി ആഘോഷിക്കുന്ന വേദിയായി കേരള മീറ്റിന്റേത്.

രജിസ്ട്രേഷനു ശേഷം ബഹു. തൃക്കാക്കര എം.എല്‍.എ പി.ടി. തോമസ് കേക്ക് മുറിച്ചുകൊണ്ട് മീറ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മോട്ടിവേഷണല്‍ സ്പീക്കര്‍ ഹരീഷ് വി ബാബുവിന്റെ നേതൃത്വത്തില്‍ ആരോഗ്യം-കുടുംബം-ജീവിതം എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാറും നടന്നു. പ്രവാസികളും പ്രതിബന്ധങ്ങളും എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാറിന് നേതൃത്വം നല്‍കിയത് ഡബ്ലിയു.എം.എഫ് സൗദിയില്‍ നിന്നെത്തിയ ശിഹാബ് കൊട്ടുകാട് (നോര്‍ക്കയുടെ മുന്‍ ഉപദേഷ്ടാവും പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാര ജേതാവും).  അംഗങ്ങള്‍ ഇടയ്ക്കിടെ ഹൃദ്യമായ സംഗീതവിരുന്നൊരുക്കി മീറ്റില്‍ പങ്കെടുത്തവരെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.

ഉച്ചഭക്ഷണത്തിനു ശേഷം കേരളത്തിനു പുറത്തുനിന്നെത്തിയ യൂണിറ്റ് അംഗങ്ങള്‍ പരസ്പരം പരിചയപ്പെടുകയും തുടര്‍ന്ന് മെംബേഴ്സ് മീറ്റും നടന്നു.
ബഹു. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വൈകിട്ട് സാംസ്‌കാരിക യോഗം ഉദ്ഘാടനം ചെയ്തു. ബഹു. എറണാകുളം എം.എല്‍.എ. ഹൈബി ഈഡൻ  വിശിഷ്ടാതിഥിയായിരുന്നു. അദ്ദേഹം സുവനീറിന്റെ ആദ്യപ്രതി നടനും സംവിധായകനുമായ മധുപാലിന് സമ്മാനിച്ചു.

കേരള മീറ്റ് ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നടത്താമായിരുന്നെങ്കിലും, ഡബ്ലിയു.എം.എഫ് അധികാരികള്‍ എറണാകുളം ടൗണ്‍ ഹാള്‍ വേദിയായി തിരഞ്ഞെടുത്ത് ചെലവ് മിച്ചപ്പെടുത്തി അതിലൂടെ ലഭിച്ച തുക നവകേരള പദ്ധതിയ്ക്ക് സമര്‍പ്പിക്കുകയാണ് ചെയ്തത്. ആദ്യത്തെ വീടിന്റെ താക്കോല്‍ദാന ചടങ്ങുകള്‍ കേരള മീറ്റിന്റെ വേദിയില്‍ ബഹു. എം.എല്‍.എ ഹിബി ഏദന്റെ ട സാന്നിധ്യത്തില്‍ ബഹു. നിയമസഭാ സ്പീക്കര്‍ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിച്ച വരാപ്പുഴ പഞ്ചായത്തില്‍ നിന്നുള്ള അംഗത്തിന് താക്കോല്‍ നല്‍കിക്കൊണ്ട് നിര്‍വഹിച്ചു.

കേരള മര്‍ച്ചന്റ് ചേംബര്‍ ഓഫ് കോമേഴ്സിന്റെ ഹൃദ്യമായ പിന്തുണ ഏറെ ശ്ലാഘനീയമാണ്. മറ്റു ജില്ലകളില്‍ ബാക്കിയുള്ള വീടുകളുടെ നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു, 25 വീടുകള്‍ നല്‍കി പിന്തുണയ്ക്കുന്നതോടൊപ്പം ബഹു. മുഖ്യമന്ത്രിയുടെ നവകേരള പദ്ധതിയ്ക്ക് പിന്തുണ നല്‍കാന്‍ മാള്‍ട്ട, ഹെയിറ്റി, സൗദി, കുവൈറ്റ്, കല്‍ക്കത്ത, മലേഷ്യ എന്നിവിടങ്ങളിലെ യൂണിറ്റുകളും യൂറോപ്പിലെ വിവിധ യൂണിറ്റുകളും പരിപൂര്‍ണ്ണമായ പിന്തുണയാണ് നല്‍കിയത്.

ഇന്ത്യന്‍ നാവിക സേനയില്‍ നിന്നുള്ളവര്‍ (ക്യാപ്ടന്‍ സുധീപ് മാലിക്), കേരളാ പോലീസ് (ലാല്‍ജി, ഏ.എ.സി.പി. കൊച്ചി), അഗ്‌നിശമനസേന (ഫയര്‍ ഓഫീസര്‍ ജോഗി), മത്സ്യബന്ധനം (ജോണ്‍ മാത്യു, കോസ്റ്റല്‍ വാരിയേഴ്സ്), അന്‍പോടു കൊച്ചിയുടെ സ്ഥാപകര്‍ (പൂര്‍ണ്ണിമ ഇന്ദ്രജിത്ത്) എന്നിവരെ വെള്ളപ്പൊക്ക ദുരിതം അനുഭവിച്ച ജനതയ്ക്ക് മാതൃകാ സേവനം പ്രദാനം ചെയ്തവരെന്ന നിലയില്‍ ആദരിക്കുകയും ചെയ്തു. വനിതാ വിഭാഗത്തില്‍ മികച്ച സാമൂഹ്യസേവനത്തിനുള്ള പുരസ്‌കാരം (നര്‍ഗീസ് ബീഗം), കേരളത്തെ പ്രളയത്തില്‍ നിന്നു കരകയറ്റാന്‍ കഠിനാദ്ധ്വാനം ചെയ്ത മറ്റു ഡബ്ലിയു.എം.എഫ് യൂണിറ്റുകളേയും ഈ അവസരത്തില്‍ ആദരിക്കുകയുണ്ടായി.

ഈ ദൗത്യം വന്‍വിജയമായതില്‍ ഞങ്ങള്‍ക്ക് അതീവ സന്തോഷമുണ്ട്. ഈ വിജയം ഇതിന്റെ നടത്തിപ്പിനായി പാടുപെട്ട അസംഖ്യം പേരുടെ പരിശ്രമഫലമാണ്. വി.എം. സിദ്ധിഖ്, സംഘാടനത്തിന്റെ റാണി ആനി ലിബു, റഫീക്ക് മരക്കാര്‍, സിന്ധു സജീവ്, ചാണ്ടി, നൗഷാദ്, സുമിത്ര, അസ്ലം ബക്കര്‍, റിനി, ഗ്ലോബല്‍ എക്സിക്യൂട്ടീവ് മെംബര്‍മാര്‍, ഹേമ, ഷീല, സ്വീകരണ കമ്മറ്റിയിലെ എല്ലാ അംഗങ്ങളും, എന്നിങ്ങനെ ഒരുപാട് പേര്‍ അവരുടെ സ്വകാര്യജീവിതത്തിലെ പല ജോലികളും മാറ്റിവച്ച് മുഴുവന്‍ സമയവും കേരള മീറ്റിന്റെ സംഘാടന ചുമതലയുള്ള സെന്‍ട്രല്‍ സോണിനുവേണ്ടി പ്രവര്‍ത്തിച്ചവരാണ്. ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് സാറിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും, വഴികാട്ടലുമാണ് കേരള മീറ്റിന്റെ വന്‍വിജയത്തിന് അടിത്തറ പാകിയത്. പല കോണ്‍ട്രിബ്യൂഷനുകളിലൂടെയും, സ്പോണ്‍സര്‍ഷിപ്പിലൂടെയും, സംഭാവനകളിലൂടെയും സഹായിച്ച എല്ലാവര്‍ക്കും പ്രത്യേകം നന്ദി അറിയിക്കുന്നു.

നസീര്‍ മിന്നലേയുടെ സംവിധാനത്തില്‍ സംഗീത-നൃത്ത പരിപാടികളും, പ്രശസ്ത മെന്റലിസ്റ്റ് നിപിന്‍ നിരവത്തിന്റെ പരിപാടിയും രാത്രി സ്വര്‍ഗ്ഗസമാനമാക്കി. എം.സി. നടാഷ വര്‍ണ്ണഭംഗി പരിപൂര്‍ണ്ണമാക്കി. വേദയിലെ ചുറുചുറുക്ക് നിലനിര്‍ത്താന്‍ അതാതു സമയത്ത് വിസ്മയം ഒരുക്കിയ മഴവില്‍ മനോരമയില്‍ നിന്നുള്ള കല്ലുവിനോടും മാത്തുവിനോടും എത്ര നന്ദി പറഞ്ഞാലും തീരില്ല.

പരസ്യങ്ങളും സ്പോണ്‍സര്‍ഷിപ്പും വഴി സാമ്പത്തികസഹായം തന്ന എല്ലാ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നന്ദി. പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ സിദ്ദിഖ് ഇക്ക് ഈ പരിശ്രമങ്ങളിലുടനീളം ഐക്യം നിലനിര്‍ത്താനായി പരിശ്രമിച്ചുകൊണ്ടിരുന്നു, മീറ്റ് വന്‍ വിജയമാക്കുന്നതിനുവേണ്ടി മാത്രം പലപ്പോഴും കര്‍ക്കശമായി കാര്യക്രമങ്ങള്‍ പരിപാലിച്ച ആനി ലിബു (കഴിഞ്ഞ ഒരു മാസമായി ഇവരുടെ ശകാരം കേള്‍ക്കേണ്ടി വന്നവര്‍ക്കെല്ലാം അതിന്റെ പരിഭവം മീറ്റിന്റെ ഒടുവില്‍ വന്‍ വിജയം ആഘോഷിക്കുമ്പോള്‍ ഇല്ലാതായെന്നതാണ് വാസ്തവം), സഹകരണത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി തിളങ്ങിയ പ്രോഗ്രാം കോഓഡിനേറ്റര്‍ റഫീഖ് മരക്കാര്‍, നൗഷാദ് ആലുവ മീറ്റ് അറിയിച്ച ദിവസംതൊട്ട് തന്റെ സാന്നിധ്യം ഉറപ്പുവരുത്തിയ ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍, എറണാകുളം നോര്‍ത്ത് ടൗണ്‍ ഹാള്‍ അതുല്യമായ ഒത്തൊരുമയുടെ വിജയത്തിനാണ് സാക്ഷ്യം വഹിച്ചത്.
ഈ കേരളാ മീറ്റ് ഒരു വിജയഗാഥയുടെ തുടക്കമാകട്ടെ...

ഡബ്ലിയു.എം.എഫിലൂടെ നാം ഏറെ കാര്യങ്ങള്‍ ഇനിയും ചെയ്തുതീര്‍ക്കാനുണ്ട്. അടുത്തതായി 2020 ല്‍ ഇന്ത്യയുടെ ഗാര്‍ഡന്‍ സിറ്റിയായ ബെംഗളൂരുവില്‍ നടക്കുന്ന, ഡബ്ലിയു.എം.എഫ്. 2020 എന്ന് പേരിട്ടിരിക്കുന്ന ഗ്ലോബല്‍ കണ്‍വെന്‍ഷന്റെ വന്‍വിജയത്തിനായി കാത്തിരിക്കുന്നു. എല്ലാവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി പറഞ്ഞുകൊള്ളട്ടെ, നിങ്ങള്‍ ഓരോരുത്തരുടേയും സാന്നിധ്യമാണ് കേരളാ മീറ്റിന്റെ വേദി അവിസ്മരണീയമാക്കിയത്.

വേള്‍ഡ് മലയാള ഫെഡറേഷന്റ കേരളാ മീറ്റ് വന്‍ വിജയം, ഒപ്പം ആദ്യ ഭവനത്തിന്റെ താക്കോല്‍ദാന ചടങ്ങുംവേള്‍ഡ് മലയാള ഫെഡറേഷന്റ കേരളാ മീറ്റ് വന്‍ വിജയം, ഒപ്പം ആദ്യ ഭവനത്തിന്റെ താക്കോല്‍ദാന ചടങ്ങുംവേള്‍ഡ് മലയാള ഫെഡറേഷന്റ കേരളാ മീറ്റ് വന്‍ വിജയം, ഒപ്പം ആദ്യ ഭവനത്തിന്റെ താക്കോല്‍ദാന ചടങ്ങുംവേള്‍ഡ് മലയാള ഫെഡറേഷന്റ കേരളാ മീറ്റ് വന്‍ വിജയം, ഒപ്പം ആദ്യ ഭവനത്തിന്റെ താക്കോല്‍ദാന ചടങ്ങുംവേള്‍ഡ് മലയാള ഫെഡറേഷന്റ കേരളാ മീറ്റ് വന്‍ വിജയം, ഒപ്പം ആദ്യ ഭവനത്തിന്റെ താക്കോല്‍ദാന ചടങ്ങുംവേള്‍ഡ് മലയാള ഫെഡറേഷന്റ കേരളാ മീറ്റ് വന്‍ വിജയം, ഒപ്പം ആദ്യ ഭവനത്തിന്റെ താക്കോല്‍ദാന ചടങ്ങുംവേള്‍ഡ് മലയാള ഫെഡറേഷന്റ കേരളാ മീറ്റ് വന്‍ വിജയം, ഒപ്പം ആദ്യ ഭവനത്തിന്റെ താക്കോല്‍ദാന ചടങ്ങുംവേള്‍ഡ് മലയാള ഫെഡറേഷന്റ കേരളാ മീറ്റ് വന്‍ വിജയം, ഒപ്പം ആദ്യ ഭവനത്തിന്റെ താക്കോല്‍ദാന ചടങ്ങുംവേള്‍ഡ് മലയാള ഫെഡറേഷന്റ കേരളാ മീറ്റ് വന്‍ വിജയം, ഒപ്പം ആദ്യ ഭവനത്തിന്റെ താക്കോല്‍ദാന ചടങ്ങുംവേള്‍ഡ് മലയാള ഫെഡറേഷന്റ കേരളാ മീറ്റ് വന്‍ വിജയം, ഒപ്പം ആദ്യ ഭവനത്തിന്റെ താക്കോല്‍ദാന ചടങ്ങുംവേള്‍ഡ് മലയാള ഫെഡറേഷന്റ കേരളാ മീറ്റ് വന്‍ വിജയം, ഒപ്പം ആദ്യ ഭവനത്തിന്റെ താക്കോല്‍ദാന ചടങ്ങുംവേള്‍ഡ് മലയാള ഫെഡറേഷന്റ കേരളാ മീറ്റ് വന്‍ വിജയം, ഒപ്പം ആദ്യ ഭവനത്തിന്റെ താക്കോല്‍ദാന ചടങ്ങുംവേള്‍ഡ് മലയാള ഫെഡറേഷന്റ കേരളാ മീറ്റ് വന്‍ വിജയം, ഒപ്പം ആദ്യ ഭവനത്തിന്റെ താക്കോല്‍ദാന ചടങ്ങും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക