Image

കുറവിലങ്ങാട്‌ മഠം വിട്ട്‌ പോകില്ലന്ന്‌ സിസ്റ്റര്‍ അനുപമ

Published on 16 January, 2019
കുറവിലങ്ങാട്‌ മഠം വിട്ട്‌ പോകില്ലന്ന്‌ സിസ്റ്റര്‍ അനുപമ
തിരുവനന്തപുരം: കന്യാസ്‌ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെതിരായി സമരം നടത്തിയതിന്റെ പേരില്‍ സ്ഥലംമാറ്റിയ നടപടിയില്‍ പ്രതികരണവുമായി സിസ്റ്റര്‍ അനുപമ.

കുറവിലങ്ങാട്‌ മഠത്തില്‍ നിന്നും പോവില്ലെന്നും കേരളത്തിന്‌ പുറത്തേക്ക്‌ മാറ്റിയത്‌ കേസ്‌ ദുര്‍ബലമാക്കാനാണെന്നും സിസ്റ്റര്‍ അനുപമ പ്രതികരിച്ചു.

കേസ്‌ തീരാതെ ഇവിടെ നിന്ന്‌ പോകില്ലെന്ന്‌ ഞങ്ങള്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.ഞങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കുന്നതിനും കേസ്‌ അട്ടിമറിക്കുന്നതിനും വേണ്ടിയുള്ള തന്ത്രമാണ്‌ ഇപ്പോള്‍ കാണിക്കുന്നത്‌.

കുറവിലങ്ങാട്‌ മഠത്തില്‍ നിന്നും പോകില്ലെന്ന്‌ തന്നെയാണ്‌ തീരുമാനമെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.


കുറുവിലങ്ങാട്‌ മഠത്തിലെ കന്യാസ്‌ത്രീമാരായ അനുപമ, ജോസഫിന്‍, ആല്‍ഫി, നീന റോസ്‌ എന്നിവരെയാണ്‌ സ്ഥലം മാറ്റിയത്‌. മിഷണറീസ്‌ ഓഫ്‌ ജീസസ്‌ മദര്‍ ജനറല്‍ റജീന കടംതോട്ടാണ്‌ കന്യാസ്‌ത്രീകളെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ്‌ ഇറക്കിയത്‌.

ബിഷപ്പിനെതിരെ കന്യാസ്‌ത്രീകള്‍ പരസ്യ സമരത്തിനിറങ്ങിയത്‌ സഭാ ചട്ടങ്ങളുടെ ലംഘനമാണെന്നും സഭാ നിയമങ്ങള്‍ അനുസരിച്ച്‌ ജീവിക്കാന്‍ കന്യാസ്‌ത്രീകള്‍ക്ക്‌ ബാധ്യതയുണ്ടെന്നും സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു.

സിസ്റ്റര്‍ അനുപമയെ പഞ്ചാബിലേക്കാണ്‌ മാറ്റിയത്‌. സിസ്റ്റര്‍ ആല്‍ഫിനെ ചത്തീസ്‌ഗഢിലേക്ക്‌ മാറ്റിയപ്പോള്‍ മറ്റൊരാളെ കണ്ണൂരിലേക്കാണ്‌ മാറ്റിയിരിക്കുന്നത്‌.

ജനുവരി മൂന്നിനാണ്‌ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. എന്നാല്‍ ഉത്തരവ്‌ ജനുവരി പത്തിനാണ്‌ ഉത്തരവ്‌ കന്യാസ്‌ത്രീകള്‍ക്ക്‌ കൈമാറിയത്‌.



Join WhatsApp News
Catholic 2019-01-16 08:52:11
സഭയും മഠവും  ഇങ്ങേരുടെ തറവാട്ടു സ്വത്തണോ? മഠം  വിട്ടിട്ട് സമരം ചെയ്യട്ടെ 
പാവം കുഞ്ഞാട് പിന്നെ കുറെ പെന്നാടുകള 2019-01-16 09:07:10

സിസ്റ്റർ ജെസ്സി കുര്യൻ

1984 മുതൽ കന്യാസ്ത്രിയാണ്,അഭിഭാഷകയാണ്.അടിച്ചമർത്തപ്പെടുന്ന സ്ത്രീത്വത്തിനും വക്കാലത്തിന് പണമില്ലാത്തവർക്കും വേണ്ടി പ്രവർത്തിക്കുന്നു.സെക്കന്ദരാബാദ് ആസ്ഥാനമായുള്ള സെന്റ് .ആൻസ് കോൺഗ്രിഗേഷനിലെ അംഗമാണ് സിസ്റ്റർ ജെസ്സി കുര്യൻ .അവർക്കു പ്രത്യേക ഡ്രസ്സ് കോഡ് ഇല്ല

സ്വജീവിതം കൊണ്ട് സന്യാസിനിയാണ്.പക്ഷേ അത് താൻ ജോലി നോക്കുന്ന മതേതര ലോകത്തെ അറിയിക്കാൻ ശ്രമിക്കാറില്ല.

സാധാരണ ഏതൊരു അഭിഭാഷകയേയും പോലെ ഇന്ത്യൻ വസ്ത്രമായ സാരി ഉടുക്കുന്നു ,കോടതിയിൽ സാരിക്ക് മുകളിൽ വക്കീലന്മാർക്കുള്ള ഗൗൺ ധരിക്കുന്നു.

അതുകൊണ്ട് സിസ്റ്റർ ജെസ്സി കുര്യന്റെ സന്യാസിനീ വ്രതത്തിന് നീണ്ട 34 വർഷങ്ങളായി യാതൊരു കുറവും സംഭവിച്ചിട്ടില്ല.

ഇതുപോലെയുള്ള സാമൂഹിക പ്രതിബദ്ധതയുള്ള സന്യാസിനികൾ ഇനിയും നമ്മുടെ സമുദായത്തിൽ നിന്ന് ഉയർന്നുവരട്ടെ എന്നാഗ്രഹിക്കുന്നു.

ഇന്ത്യയിൽ ധാരാളം സന്യാസിനി സമൂഹങ്ങൾ (വിദേശ മഠങ്ങളും സ്വദേശ മഠങ്ങളും) അവരുടെ കന്യാസ്ത്രീകൾക്ക് അവരുടെ ഒഫീഷ്യൽ ഡ്രസ്സ് കൂടാതെ സാരിയും ചുരിദാറും ധരിക്കാൻ അനുവാദം നൽകുന്നുണ്ട് .

കന്യസ്ത്രീകൾക്ക് അവർക്കിഷ്ട്ടപ്പെട്ട പ്രൊഫെഷനായ ടീച്ചിങ് ,അഭിഭാഷകവൃത്തി,നഴ്‌സിംഗ് ,ഡോക്ടർ,കൗൺസിലിംഗ് പൊതുജനസേവനം ഇവയൊക്കെ ചെയ്യുവാൻ അനുവാദം നൽകുന്നു.

ടു വീലറും കാറും ജീപ്പും ഓടിക്കുന്ന ധാരാളം കന്യാസ്ത്രീകളെ അറിയാം.

മലയാളം കണ്ട നല്ല കവയിത്രികളിൽ ഒരാളാണ് ഇലഞ്ഞിക്കാരിയായ പുണ്യശ്ലോകയായ സിസ്റ്റർ മേരി ബനീഞ്ഞ.

സഭാപരവും കോളേജ് തലത്തിലും പല കവിതാമത്സരത്തിലും കന്യാസ്ത്രീകൾ എന്നോടൊപ്പം മത്സരിച്ചിട്ടുണ്ട്.

നമ്മുടെ സമൂഹത്തിൽ /സമുദായത്തിൽ പലരും അവരാഗ്രഹിക്കുന്ന രീതിയിലായിരിക്കണം കന്യാസ്ത്രീകൾ പഠിക്കേണ്ടത് /വസ്ത്രം ധരിക്കേണ്ടത് / ജോലി ചെയ്യേണ്ടത് / സംസാരിക്കേണ്ടത് എന്നു ശഠിക്കുന്നതാണ് ഏറ്റവും ദുഃഖകരം. പാവം കുഞ്ഞാട് -FB Post.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക