Image

പ്രീയാ കുട്ടൂസിന്‍റെ ബോളിവുഡ് സിനിമ മലയാളം സംവിധായകന്‍റെ ഹിന്ദിപടപ്പ് മാത്രം

Published on 16 January, 2019
പ്രീയാ കുട്ടൂസിന്‍റെ ബോളിവുഡ് സിനിമ മലയാളം സംവിധായകന്‍റെ ഹിന്ദിപടപ്പ് മാത്രം

പ്രീയ വാര്യര്‍ ബോളിവുഡില്‍ ചേക്കേറി എന്നതാണ് ഇപ്പോള്‍ പുതിയ വാര്‍ത്ത. ഒരൊറ്റ കണ്ണിറുക്കല്‍ കൊണ്ട് പ്രീയ രാജ്യമെങ്ങും ശ്രദ്ധ നേടിയെന്നത് ശരി തന്നെ. എന്നാല്‍ ഇതോടെ പ്രീയ ബോളിവുഡില്‍ എത്തി എന്നത് സത്യമാണോ. സത്യം തന്നെ പക്ഷെ ഈ സത്യത്തില്‍ വലിയ സംഭവമൊന്നുമില്ല എന്നതാണ് യാഥാര്‍ഥ്യം. 
ഒരു തട്ടിക്കൂട്ട് ഹിന്ദി പടമാണ് പ്രീയ വാര്യരുടെ ശ്രീദേവി ബംഗ്ലാവ്. പൂര്‍ണ്ണമായും മലയാളി സംവിധായകനായ പ്രശാന്ത് മാമ്പുള്ളി ഹിന്ദിയില്‍ ഒരുക്കുന്ന ചിത്രം. അണിയറയിലും മലയാളികള്‍. ഭാഷ ഹിന്ദിയാണെന്ന് മാത്രം. പ്രാശാന്ത് മാമ്പുള്ളിയാവട്ടെ പണ്ട് ഒരു ദിവസം കൊണ്ട് സിനിമ ഷൂട്ട് ചെയ്യുന്നു എന്ന അവകാശവാദവുമായി മോഹന്‍ലാലിനെ വെച്ച് ഭഗവാന്‍ എന്ന ചിത്രം സംവിധാനം ചെയ്ത വ്യക്തിയാണ്. ചിത്രം എട്ടു നിലയില്‍ പൊട്ടി ആകെ നാണക്കേടുമായി. തുടര്‍ന്ന് 2016ല്‍ മക്ബൂല്‍ സല്‍മാനെ വെച്ച് പച്ചക്കള്ളം എന്ന സിനിമ കൂടി ചെയ്തു. സംഭവം എട്ടു നിലയില്‍ പൊട്ടിയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 
ഇപ്പോള്‍ പ്രീയവാര്യരുടെ വൈറല്‍ ഇമേജ് മുതലാക്കി ഹിന്ദിയില്‍ ഒരു സിനിമ തട്ടിക്കൂട്ടിയതാണ് ശ്രീദേവി ബംഗ്ലാവ്. അല്ലാതെ പ്രീയയെ ഒരു ബോളിവുഡ് സംവിധായകനും നിര്‍മ്മാണ കമ്പിനിയും ബോളിവുഡിലേക്ക് കൊണ്ടുപോയിട്ടുമില്ല. സിനിമ നിര്‍മ്മിച്ചിട്ടുമില്ല. 
എന്നാല്‍ പ്രീയയുടെ ഗ്ലാമര്‍ പ്രകടനം കൊണ്ട് ശ്രീദേവി ബംഗ്ലാവ് ഇതിനോടകം കേരളത്തില്‍ ശ്രദ്ധേയമായി കഴിഞ്ഞു. എന്നാല്‍ ഹിന്ദിയില്‍ ആരും ഈ ട്രെയില്‍ മൈന്‍ഡ് പോലും ചെയ്തിട്ടില്ല എന്നതാണ് യഥാര്‍ഥ്യം. 
പ്രീയാ കുട്ടൂസിന്‍റെ ബോളിവുഡ് സിനിമ മലയാളം സംവിധായകന്‍റെ ഹിന്ദിപടപ്പ് മാത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക