Image

നോയല്‍ മാത്യു നല്‍കിയ ഭൂമിയില്‍ ഫോമാ വില്ലേജിന് മലപ്പുറത്ത് ഇന്ന് തറക്കല്ലിടുന്നു

അനില്‍ പെണ്ണുക്കര Published on 15 January, 2019
നോയല്‍ മാത്യു നല്‍കിയ ഭൂമിയില്‍  ഫോമാ വില്ലേജിന് മലപ്പുറത്ത് ഇന്ന് തറക്കല്ലിടുന്നു
ഫോമ വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ച ഫോമാ വില്ലേജ് പദ്ധതിയുടെ മലപ്പുറം ജില്ലയിലെ വീടുകളുടെ നിര്‍മ്മാണത്തിന് ഇന്ന് തറക്കല്ലിടുന്നു .ഫോമാ കമ്മിറ്റിയംഗം കൂടിയായ നോയല്‍ മാത്യു ഫോമാ വില്ലേജിനായി നല്‍കിയ ഭൂമിയില്‍ ആണ് ആ പുണ്യ കര്‍മ്മം നടക്കുക .

ബുധനാഴ്ച വൈകിട്ട് നാല് മണിക്ക് മലപ്പുറം കക്കാടം പൊയില്‍ ,തോട്ടപ്പള്ളി അങ്ങാടിയില്‍ നടക്കുന്ന ചടങ്ങില്‍ പി കെ ബഷീര്‍ എം എല്‍ എ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിക്കും .ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ,ചാലിയാര്‍ പഞ്ചായത്ത് പ്രസിഡന്റ്,അംഗങ്ങള്‍ ,സാമൂഹ്യ ,രാഷ്ട്രീയ ,സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ ,ഫോമാ ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം ,ട്രഷറര്‍ ഷിനു ജോസഫ് ,ഫോമാ തിരുവല്ല വില്ലേജ് പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

മലപ്പുറം ,വയനാട് ജില്ലകളില്‍ ഉരുള്‍പൊട്ടലില്‍ വീടുകളും ഭൂമിയും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനു വേണ്ടി ഫോമാ നടപ്പിലാക്കുന്ന 'ഫോമാ വില്ലേജ്'പദ്ധതിയിലൂടെ തുടക്കത്തില്‍ നാള്‍ വീടുകള്‍ നിര്‍മ്മിച്ച് നല്‍കും. കേരളത്തിന്റെ പ്രളയക്കെടുതിയില്‍ പെട്ടവര്‍ക്ക് എത്രയും പെട്ടെന്ന് സഹായമെത്തിക്കുക,വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് എത്രയും പെട്ടന്ന് ഭൂമി കണ്ടെത്തി വീടുകള്‍ നിര്‍മ്മിച്ച് നല്‍കുക എന്നത് ഫോമയുടെ പുതിയ കമ്മിറ്റി പ്രളയ സമയത്ത് എടുത്ത തീരുമാനമായിരുന്നു.പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തിരമായി ഭൂമി സംഘടിപ്പിച്ചു വീടുവച്ചു നല്‍കുവാന്‍ ഫിലിപ്പ് ചാമത്തില്‍ മുന്നോട്ടു വച്ച നിര്‍ദേശമാണ് ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് തുടക്കമാകുവാന്‍ കാരണം.ഫോമയുടെ കമ്മിറ്റി അംഗം നോയല്‍ മാത്യു സ്വന്തം ഭൂമി വിട്ടുനല്‍കാന്‍ തയാറായതോടെ നിരവധി അസോസിയേഷനുകളും വീട് നിര്‍മ്മിച്ച് നല്‍കുവാനുള്ള പദ്ധതിയില്‍ ഒപ്പം കൂടാം എന്നറിയിച്ചതോടെ ഫോമാ വില്ലേജ് പ്രോജക്ടിന് പെട്ടന്ന് ജീവന്‍ വയ്ക്കുകയായിരുന്നു.അങ്ങനെയാണ് ഫോമാ വില്ലേജ് പ്രോജക്ട് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടപ്പിലാക്കുവാന്‍ തീരുമാനമായത് .

ഫോമാ എക്‌സികുട്ടീവ് കമ്മിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഫോമാ ജോ.ട്രഷറര്‍ ജെയിന്‍ ജെയിന്‍ കണ്ണച്ചാന്‍ പറമ്പില്‍ ,ഫോമാ സ്ഥാപക യൂത്ത് ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചാലിയാര്‍ പഞ്ചായത്തില്‍ ഫോമയ്ക്ക് വീടുകള്‍ നിര്‍മ്മിക്കുവാന്‍ ലഭിച്ച ഭൂമി സന്ദര്‍ശനം നടത്തുകയും ഉരുള്‍ പൊട്ടലില്‍ വീടുകള്‍ നഷ്ടപ്പെട്ടവരെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

ആഗസ്ത് പതിനഞ്ചിനുണ്ടായ പ്രളയത്തിലും ഉരുള്‌പൊട്ടലിലും വയനാട്,കോഴിക്കോട്,മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വന്‍ തോതിലുള്ള നാശനഷ്ടമാണുണ്ടായത് .ഏതാണ്ട് എഴുന്നൂറോളം വീടുകള്‍ ഭാഗികമായും പൂര്‍ണ്ണമായും നഷ്ടപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു .
പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കി നന്മയുടെ ഒരു ഗ്രാമം പണിയുവാന്‍ ഫോമാ കൂടി രംഗത്തുവരുന്നതോടെ കേരളത്തിന്റെ പ്രളയക്കെടുതിയില്‍ ഹൃദയം തൊട്ടുള്ള സഹായത്തിനാണ് വീട് നഷ്ടപ്പെട്ടവരും,കേരളസമൂഹവും കാതോര്‍ക്കുന്നത് .സ്ഥലം എം എല്‍ എ കൂടിയായ പി കെ ബഷീര്‍ ഫോമയുടെ വില്ലേജ് പ്രോജക്ടിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട് .
ചാലിയാര്‍ ഗ്രാമ പഞ്ചായത്ത് അംഗം അനീഷ് അഗസ്റ്റിന്‍ ആണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് .

ഫോമയുടെ ചാരിറ്റി പ്രവര്‍ത്തങ്ങളുടെ കേരളത്തിലേക്കുള്ള രണ്ടാം പ്രവേശത്തിനുള്ള തുടക്കം കൂടിയാണ് ഫോമാ വില്ലേജ് പദ്ധതി.ഫോമയുടെ പുതിയ കമ്മിറ്റിയുടെ പ്രസ്റ്റീജ് പദ്ധതി ആയിരിക്കും ഫോമാ വില്ലേജ് പ്രോജക്ട് .പ്രളയവും ഉരുള്‍പൊട്ടലും കേരളത്തെ വല്ലാതെ തളര്‍ത്തിയ സംഭവമാണ് .നമ്മുടെ സഹോദരങ്ങള്‍ ഈ ബുദ്ധിമുട്ടുകളില്‍ പെട്ടപ്പോള്‍
അമേരിക്കന്‍ മലയാളികള്‍ നല്‍കിയ സഹായങ്ങള്‍ വിലമതിക്കാനാവത്തതാണ് .

അഞ്ചു ഘട്ടങ്ങളായി ഫോമാ പ്രളയഭൂവില്‍ നിരവധി സഹായങ്ങള്‍ അടിയന്തിരമായി എത്തിക്കുവാന്‍ സാധിച്ചു . നാട്ടില്‍ ആ സമയത്തുണ്ടായിരുന്ന എല്ലാ ഫോമാ പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു .ഈ പദ്ധതി പരിപൂര്‍ണ്ണ വിജയമാക്കുവാന്‍ ഫോമാ അംഗ സംഘടനകള്‍ ,വ്യക്തികള്‍,കുടുംബങ്ങള്‍ തുടങ്ങിയവരുടെ എന്ത് സഹായവും ഫോമാ സ്വീകരിക്കും.പുതിയ വീടും,വീട്ടില്‍ അവര്‍ക്കായി ഉപ്പു തൊട്ടു കര്‍പ്പൂരം വരെ നാം കുടുംബങ്ങള്‍ക്കായി ഒരുക്കണം .ചെറിയ സഹായം വരെ ഫോമാ സ്വീകരിക്കും .കാരണം പലതുള്ളി പെരുവെള്ളം എന്ന സങ്കല്‍പ്പത്തില്‍ ഫോമാ വിശ്വസിക്കുന്നു.ഫോമയുടെ വില്ലേജ് പ്രോജക്ടിന് അമേരിക്കന്‍ മലയാളികളുടെ നിസ്തുലമായ സഹകരണം ഉണ്ടാകണമെന്നാണ് ഫോമാ നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന .ഫോമാ വില്ലേജ് പ്രോജക്ട് വിജയകരമാക്കാന്‍ വിപുലമായ ഒരു കമ്മിറ്റി പ്രവര്‍ത്തിച്ചു വരുന്നു .
നോയല്‍ മാത്യു നല്‍കിയ ഭൂമിയില്‍  ഫോമാ വില്ലേജിന് മലപ്പുറത്ത് ഇന്ന് തറക്കല്ലിടുന്നു നോയല്‍ മാത്യു നല്‍കിയ ഭൂമിയില്‍  ഫോമാ വില്ലേജിന് മലപ്പുറത്ത് ഇന്ന് തറക്കല്ലിടുന്നു നോയല്‍ മാത്യു നല്‍കിയ ഭൂമിയില്‍  ഫോമാ വില്ലേജിന് മലപ്പുറത്ത് ഇന്ന് തറക്കല്ലിടുന്നു നോയല്‍ മാത്യു നല്‍കിയ ഭൂമിയില്‍  ഫോമാ വില്ലേജിന് മലപ്പുറത്ത് ഇന്ന് തറക്കല്ലിടുന്നു നോയല്‍ മാത്യു നല്‍കിയ ഭൂമിയില്‍  ഫോമാ വില്ലേജിന് മലപ്പുറത്ത് ഇന്ന് തറക്കല്ലിടുന്നു നോയല്‍ മാത്യു നല്‍കിയ ഭൂമിയില്‍  ഫോമാ വില്ലേജിന് മലപ്പുറത്ത് ഇന്ന് തറക്കല്ലിടുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക