Image

ശബരിമല വിഷയത്തില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും വിമര്‍ശനം മാത്രം; ഓര്‍ഡിനന്‍സിനെ കുറിച്ച്‌ മിണ്ടാതെ പ്രധാനമന്ത്രി

Published on 15 January, 2019
ശബരിമല വിഷയത്തില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും വിമര്‍ശനം മാത്രം; ഓര്‍ഡിനന്‍സിനെ കുറിച്ച്‌ മിണ്ടാതെ പ്രധാനമന്ത്രി

കൊല്ലം: ശബരിമല വിഷയത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും സ്വീകരിച്ച നിലപാടിനെ വിമര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. കൊല്ലത്ത്‌ എന്‍.ഡി.എയുടെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

`കുറച്ച്‌ മാസങ്ങളായി ശബരിമലയെക്കുറിച്ചാണ്‌ രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത്‌. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ എടുത്തത്‌ ഏറ്റവും ലജ്ജാകരമായ നിലപാടാണെന്നത്‌ ചരിത്രം രേഖപ്പെടുത്തും.'

ആത്മീയതയെ അംഗീകരിക്കാത്തവരാണ്‌ കമ്മ്യൂണിസ്റ്റുകാരെന്നും   യു.ഡി.എഫും വിഭിന്നമല്ലന്നും അദ്ദേഹം പറഞ്ഞു. അവര്‍ക്ക്‌ ഈ വിഷയത്തില്‍ പല അഭിപ്രായമാണ്‌.

ശബരിമല വിഷയത്തില്‍ നിലപാട്‌ വ്യക്തമാക്കാന്‍ യു.ഡി.എഫിനെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


 വിഷയത്തില്‍ കേരളത്തിന്റെ സംസ്‌കാരത്തോടൊപ്പം നിന്ന ഏക പാര്‍ട്ടി ബി.ജെ.പിയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്‌ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയില്‍ കേന്ദ്രസര്‍ക്കാര്‍ എന്ത്‌ നടപടി സ്വീകരിക്കുമെന്ന കാര്യത്തില്‍ ഒന്നും പറയാന്‍ അദ്ദേഹം തയ്യാറായില്ല.

പാര്‍ലമെന്റില്‍ ഓര്‍ഡിനന്‍സ്‌ കൊണ്ടുവരുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി ഒന്നും പറഞ്ഞില്ല.

അധ്യക്ഷപ്രസംഗത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌ ശ്രീധരന്‍പിള്ള ശബരിമല വിഷയത്തിലടക്കം കേന്ദ്രസര്‍ക്കാരില്‍ നിന്ന്‌ അനുഭാവപൂര്‍ണ്ണമായ നിലപാട്‌ മോദി പ്രഖ്യാപിക്കുമെന്ന പ്രത്യാശയും പങ്കുവെച്ചിരുന്നു.

ലിംഗസമത്വത്തെക്കുറിച്ച്‌ വീരവാദം പറയുന്ന ഇടത്‌ പാര്‍ട്ടികളും കോണ്‍ഗ്രസും മുത്തലാഖിനെ എതിര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക