Image

എസ്എംസിസിയുടെ ആഭിമുഖ്യത്തില്‍ സെമിനാര്‍ ജനുവരി 27-ന്

ഷോളി കുമ്പിളുവേലി Published on 15 January, 2019
 എസ്എംസിസിയുടെ ആഭിമുഖ്യത്തില്‍ സെമിനാര്‍ ജനുവരി 27-ന്
ന്യൂയോര്‍ക്ക്: ട്രംപ് ഭരണ നേതൃത്വം ടാക്‌സ് മേഖലയില്‍ കൊണ്ടുവന്നിട്ടുള്ള സമൂല മാറ്റങ്ങളെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും, 2018 ലെ ടാക്‌സ് ഫയല്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുമുള്ള ടാക്‌സ് സെമിനാര്‍ എസ്എംസിസി ബ്രോങ്ക്‌സ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ജനുവരി 27 നു ഞായറാഴ്ച 12.30 ന് ദേവാലയ പാരീഷ് ഹാളില്‍ വച്ച് നടത്തും.

ടാക്‌സ് മേഖലയില്‍ നിരവധി വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ബാബു ജോസഫ് സിപിഎ, ബാബു മുകളേല്‍ സിപിഎ, സണ്ണി ചാക്കോ സിപിഎ എന്നിവര്‍ റീയല്‍ എസ്റ്റേറ്റ് ടാക്‌സ്, ചൈല്‍ഡ് ക്രെഡിറ്റ്, ഐറ്റമയിസിഡ് ഡിഡക്ഷന്‍, റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍, കോളജ് ക്രഡിറ്റ്‌സ്, സ്റ്റുഡന്റ് ലോണ്‍, വിദേശ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ ക്ലാസ് എടുക്കുന്നതായിരിക്കും.

പങ്കെടുക്കുന്നവര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കുന്നതിനും സംശയദുരീകരണം നടത്തുന്നതിനുമുള്ള അവസരവും ഉണ്ടായിരിക്കും. ജോസഫ് കാഞ്ഞമല സി.പി.എ മോഡറേറ്ററായിരിക്കും. പ്രവേശനം തികച്ചും സൗജന്യമായിരിക്കുന്ന ഈ സെമിനാര്‍ ഉപയോഗപ്പെടുത്തണമെന്നു വികാരി ഫാ. ജോസ് കണ്ടത്തിക്കുടിയും, എസ്.എം.സി.സി പ്രസിഡന്റ് ജിം ജോര്‍ജും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസഫ് കാഞ്ഞമല (917 596 2119), ജിം ജോര്‍ജ് (914 441 1348).

അഡ്രസ്: St. Thomas Syro Malabar Church, 810 E, 221 St, BronX.
 എസ്എംസിസിയുടെ ആഭിമുഖ്യത്തില്‍ സെമിനാര്‍ ജനുവരി 27-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക