Image

ശബരിമല ഹരജികള്‍ 22 ന്‌ പരിഗണിക്കില്ലെന്ന്‌ സുപ്രീം കോടതി

Published on 15 January, 2019
ശബരിമല ഹരജികള്‍ 22 ന്‌ പരിഗണിക്കില്ലെന്ന്‌ സുപ്രീം കോടതി
ന്യൂദല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട്‌ ഹരജികള്‍ 22 ന്‌ പരിഗണിക്കില്ലെന്ന്‌ സുപ്രീം കോടതി. ജസ്റ്റിസ്‌ ഇന്ദു മല്‍ഹോത്ര അവധിയിലായതിനാലാണ്‌ കേസ്‌ പരിഗണിക്കുന്നത്‌ മാറ്റിയത്‌.

ശബരിമല വിഷയത്തില്‍ നിരവധി റിവ്യൂ ഹരജികളാണ്‌ പരിഗണനയിലുള്ളത്‌.

ശബരിമല വിധിക്കെതിരായ പുന:പരിശോധന ഹരജികള്‍ ജനുവരി 22 ന്‌ തുറന്ന കോടതിയില്‍ പരിഗണിക്കാനായിരുന്നു നേരത്തെ സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റെ തീരുമാനം.

ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ഹരജികളും ഉചിതമായ ബഞ്ച്‌ ജനുവരി 22 ന്‌ പരിഗണിക്കുമെന്നും എന്നാല്‍ ശബരിമലയില്‍ സ്‌ത്രീ പ്രവേശം അനുവിച്ച സെപ്‌റ്റംബര്‍ 28 ലെ ഭരണഘടന ബഞ്ചിന്റെ വിധിയും ഉത്തരവും സ്റ്റേ ചെയ്യുന്നില്ലെന്നുമായിരുന്നു നേരത്തെ കേസ്‌ പരിഗണിച്ച വേളയില്‍ ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജന്‍ ഗഗോയ്‌ അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ച്‌ വ്യക്തമാക്കിയിരുന്നത്‌.

ആകെ 49 പുന:പരിശോധന ഹര്‍ജികള്‍ ആയിരുന്നു കോടതിക്ക്‌ മുന്‍പില്‍ പരിഗണനക്കുണ്ടായിരുന്നത്‌. നാല്‌ റിട്ട്‌ ഹര്‍ജികളും തുറന്ന കോടതിയില്‍ ജനുവരി 22 ന്‌ സുപ്രീം കോടതി പരിഗണിക്കുമെന്നും അറിയിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക