Image

കൊലക്കേസ്‌ പ്രതികള്‍ വരെ ശബരിമലയില്‍ പോകുന്നുണ്ടെന്ന്‌ കെ സുരേന്ദ്രന്‍; `അവര്‍ പോകട്ടെ സുരേന്ദ്രന്‍ പോകേണ്ടെന്ന്‌` ഹൈക്കോടതി

Published on 15 January, 2019
കൊലക്കേസ്‌ പ്രതികള്‍ വരെ ശബരിമലയില്‍ പോകുന്നുണ്ടെന്ന്‌ കെ സുരേന്ദ്രന്‍; `അവര്‍ പോകട്ടെ സുരേന്ദ്രന്‍ പോകേണ്ടെന്ന്‌` ഹൈക്കോടതി
തിരു: ജാമ്യ വ്യവസ്ഥയില്‍ ഇളവാവശ്യപ്പെട്ട്‌ കെ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ശബരിമലയില്‍ പോകണമെന്നും പത്തനം തിട്ട ജില്ലയില്‍ പ്രവേശി ക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ്‌ കെ സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്‌.

ജാമ്യ വ്യവസ്ഥയില്‍ ഇളവില്ലെന്ന്‌ കോടതി വ്യക്തമാക്കി. സുരേന്ദ്രന്‍ എന്തിനാണ്‌ ഇപ്പോള്‍ ശബരിമലയില്‍ പോകുന്നതെന്ന്‌ കോടതി ആരാഞ്ഞു.

കൊലക്കേസ്‌ പ്രതികള്‍ വരെ ശബരിമലയില്‍ പോകുന്നുണ്ടെന്നു ഇതിന്‌ മറുപടിയായി സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയ വ്യക്തമാക്കി.

എന്നാല്‍ അവര്‍ പോകട്ടെ സുരേന്ദ്രന്‍ പോകേണ്ടെന്നായിരുന്നു കോടതിയുടെ മറുപടി. സുരേന്ദ്രന്‍ പോകുന്നത്‌ സംഘര്‍ഷം ഉണ്ടാക്കാനല്ലേ എന്നും കോടതി ആരാഞ്ഞു.
Join WhatsApp News
Tom abraham 2019-01-15 08:56:34
What an enlightening High Court opinion. Let the Sinners repent, seek solace at Shabarimala Sannithanam. Swamiye Sharanan ! Surendran troublemaker only.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക