Image

ആദ്യ വനിതാ സംഘം ഇന്ന്‌ അഗസ്‌ത്യാര്‍കൂടത്ത്‌

Published on 15 January, 2019
ആദ്യ വനിതാ സംഘം ഇന്ന്‌ അഗസ്‌ത്യാര്‍കൂടത്ത്‌
ബോണക്കാട്‌ നിന്ന്‌ പുറപ്പെട്ട വനിത ഉള്‍പ്പെടുന്ന ആദ്യ സംഘം ഇന്ന്‌ അഗസ്‌ത്യാര്‍കൂടത്തെത്തും. ഇന്നലെ രാത്രി അതിരുമലയില്‍ തങ്ങിയ ശേഷം ഇന്ന്‌ രാവിലെ സംഘം യാത്ര ആരംഭിച്ചു.

അതീവ ദുഷ്‌കരമായ പാതയിലൂടെയാണ്‌ ഇന്നത്തെ യാത്ര. സംഘത്തില്‍ ധന്യ സനല്‍ എന്ന വനിതയും. സേതുലക്ഷ്‌മി, പ്രഭ എന്നീ ബീറ്റ്‌ ഫോറസ്റ്റ്‌ ഓഫീസര്‍മാരും ഉണ്ട്‌.

ഇതാദ്യമായാണ്‌ സ്‌ത്രീകള്‍ അഗസ്‌ത്യാര്‍കുട യാത്ര നടത്തുന്നത്‌. അഗസ്‌ത്യാര്‍കൂടത്ത്‌ നിന്ന്‌ സംഘം ഇന്ന്‌ അതിരുമലയിലെത്തും.

നാളെ സംഘം ബോണക്കാട്ടെത്തും. സ്‌ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗക്കാര്‍ ഇന്നലെ പ്രതിഷേധ പ്രാര്‍ഥനാ യജ്ഞം നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക