Image

അട്ടപ്പാടിയില്‍ നക്ഷത്ര ആമകളുമായി 3 പേര്‍ അറസ്റ്റില്‍

Published on 14 January, 2019
അട്ടപ്പാടിയില്‍ നക്ഷത്ര ആമകളുമായി 3 പേര്‍ അറസ്റ്റില്‍
പാലക്കാട്‌: അട്ടപ്പാടി പുതൂര്‍ മുള്ളിയില്‍ നക്ഷത്ര ആമകളുമായി 2 സ്‌ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേരെ വനം വകുപ്പ്‌ പിടികൂടി. താഴെമുള്ളി സ്വദേശികളായ മുരുകന്‍(49), ഭാര്യ മരുതി(45), ലീല(55) എന്നിവരാണ്‌ അറസ്റ്റിലായത്‌. മുള്ളി വനത്തില്‍നിന്നു മുരുകനും മരുതിയും പിടികൂടിയ 2 ആമകളെ കുറഞ്ഞ വിലക്ക്‌ ലീലക്ക്‌ വില്‍ക്കുകയായിരുന്നെന്ന്‌ വനം വകുപ്പ്‌ അധികൃതര്‍ പറഞ്ഞു. അട്ടപ്പാടിക്ക്‌ പുറത്തുള്ളവര്‍ക്കു മറിച്ചു വില്‍ക്കാനുള്ള ശ്രമത്തിനിടെയാണ്‌ ഇവരെ പിടികൂടിയത്‌.

പാലക്കാട്‌ വനം ഫ്‌ലയിങ്‌ സ്‌ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുതൂര്‍ ഫോറസ്റ്റ്‌ സ്‌റ്റേഷനിലെ ജീവനക്കാരാണ്‌ പ്രതികളെപിടികൂടിയത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക