Image

ആലപ്പാട്ട്‌ സമരം; ഇ.പി ജയരാജന്‍ പ്രസ്‌താവന പിന്‍വലിച്ച്‌ മാപ്പ്‌ പറയണമെന്ന്‌ ചെന്നിത്തല

Published on 14 January, 2019
ആലപ്പാട്ട്‌ സമരം; ഇ.പി ജയരാജന്‍ പ്രസ്‌താവന പിന്‍വലിച്ച്‌ മാപ്പ്‌ പറയണമെന്ന്‌  ചെന്നിത്തല

ആലപ്പാട്‌: ആലപ്പാട്‌ കരിമണല്‍ ഖനനത്തിനെതിരായ സമരം നടത്തുന്നവരെ കുറിച്ച്‌ ഇ.പി ജയരാജന്‍ നടത്തിയ പ്രസ്‌താവന പിന്‍വലിച്ച്‌ മാപ്പ്‌ പറയണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. ആലപ്പാട്‌ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആലപ്പാട്ടെ സമയം ന്യായമാണെന്ന്‌ ചെന്നിത്തല പറഞ്ഞു. വളരെ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ്‌ ആലപ്പാടുള്ളത്‌. ആലപ്പാടിനെ കുറിച്ചുള്ള നിയമസഭാ പരിസ്ഥിതി റിപ്പോര്‍ട്ട്‌ പുറത്തുവിടണം. അനിയന്ത്രിതമായ ഖനനം വലിയ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ആലപ്പാട്‌ വിഷയത്തില്‍ ചര്‍ച്ച നടത്തുന്നതിന്‌ മുമ്പേ സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചത്‌ ശരിയായില്ലെന്നും ചെന്നിത്തല പറഞ്ഞു.ആലപ്പാട്‌ സമരം ചെയ്യുന്നവര്‍ മലപ്പുറത്തുകാരാണെന്നും ഖനനം തുടരുമെന്നുമാണ്‌ മന്ത്രി ജയരാജന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്‌.

'ഖനനം നിയമപരമാണ്‌. നിര്‍ത്തിവെക്കില്ല. ഇക്കാര്യം വ്യക്തമാക്കി ഐ.ആര്‍.ഇ സര്‍ക്കാരിനു റിപ്പോര്‍ട്ട്‌ നല്‍കിയിട്ടുണ്ട്‌. ആലപ്പാട്‌ സമരം നടത്തുന്നവര്‍ ഇവിടെയുള്ളവര്‍ അല്ല, മലപ്പുറത്തും മറ്റു പല പ്രദേശത്തും ഉള്ളവരാണ്‌.' എന്നായിരുന്നു ജയരാജന്റെ പ്രസ്‌താവന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക