ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തില്‍,
ഡിസംബര്‍ മുപ്പത്തൊന്നാം തിയതി 7 മണിക്കുനടന്ന വിശുദ്ധ കുര്‍ബാനക്കുശേഷം
ബഹുമാനപ്പെട്ട വികാരി വെരി. റെവ. ഫാ. എബ്രാഹം മുത്തോലത്ത് പുതിയ
കൈക്കരന്മാരായ ശ്രീ. എബ്രാഹം അരീച്ചിറയില്‍ (കോര്‍ഡിനേറ്റര്‍), ശ്രീ.
റ്റിജോ കമ്മപറമ്പില്‍, ശ്രീ. സണ്ണി മൂക്കേട്ട്, ശ്രീ. സാബു മുത്തോലം, ശ്രീ.
ലെനിന് കണ്ണോത്തറ (യൂത്ത് ട്രസ്റ്റി) എന്നിവര്‍ക്ക്
സത്യപ്രതിജ്ഞചൊല്ലികൊടുക്കുകയും, കൈക്കാരന്മാര് വിശുദ്ധ ബൈബിളില്‍ തൊട്ട്
സത്യപ്രതിജ്ഞയെടുക്കുകയും ചെയ്തു.
മറ്റ് എക്സിക്കൂട്ടീവ് അംഗങ്ങയായ സണ്ണി മുത്തോലം (ട്രഷറര്‍), ബിനോയി
കിഴക്കനടി (പി. ആര്. ഒ.), മേഴ്സി ചെമ്മലക്കുഴി (സെക്രട്ടറി), എന്നിവര്‍
സന്നിഹിതരായിരുന്നു. കഴിഞ്ഞവര്‍ഷങ്ങളില്‍ ഏറ്റവും ഭംഗിയായി ക്യത്യം
നിര്‍വഹിച്ച കൈക്കരന്മാരായ തോമസ് നെടുവാമ്പുഴ, മാത്യു ഇടിയാലി, സക്കറിയ
ചേലക്കല്‍, മാത്യു ചെമ്മലകുഴി എന്നിവരെ പ്രത്യേകം അഭിനന്ദിക്കുകയും,
അവരേയും അവരുടെ കുടുംബ്ബംഗങ്ങളേയും ദൈവം അനുഗ്രഹിക്കട്ടെയെന്ന്
ആശംസിക്കുകയും, പുതിയ കൈക്കരന്മാര്‍ക്കുവേണ്ടി ഇടവകസമൂഹത്തൊടുചേര്‍ന്ന്
പ്രാര്‍ത്ഥിക്കുകയും, പുതിയ കൈക്കരന്മാരെ അനുമോദിക്കുകയും ചെയ്തു.