Image

ഒ​റ്റ​യ്ക്കെ​ങ്കി​ല്‍ ഒ​റ്റ​യ്ക്ക്...​യു​പി​യി​ല്‍ 80 സീ​റ്റി​ലും ത​നി​ച്ച്‌ മ​ത്സ​രി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ്

Published on 13 January, 2019
ഒ​റ്റ​യ്ക്കെ​ങ്കി​ല്‍ ഒ​റ്റ​യ്ക്ക്...​യു​പി​യി​ല്‍ 80 സീ​റ്റി​ലും ത​നി​ച്ച്‌ മ​ത്സ​രി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ്
ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​നെ ത​ഴ​ഞ്ഞ് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ സ​ഖ്യം രൂ​പീ​ക​രി​ച്ച ബി​എ​സ്പി​യെ​യും എ​സ്പി​യെ​യും നേ​രി​ടാ​നൊ​രു​ങ്ങി കോ​ണ്‍​ഗ്ര​സ്. യു​പി​യി​ലെ 80 മ​ണ്ഡ​ല​ങ്ങ​ളി​ലും ത​നി​ച്ച്‌ മ​ത്സ​രി​ക്കു​മെ​ന്ന് പാര്‍ട്ടി നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി. കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഗു​ലാം​ ന​ബി ആ​സാ​ദാ​ണ് ഇ​ക്കാ​ര്യ​മ​റി​യിച്ച​ത്.

യു​എ​ഇ സ​ന്ദ​ര്‍​ശി​ക്കു​ന്ന പാര്‍ട്ടി അധ്യക്ഷന്‍ രാ​ഹു​ല്‍ ഗാന്ധി തി​രി​ച്ചെ​ത്തി​യാ​ല്‍ ഉ​ട​ന്‍ യു​പി കേ​ന്ദ്രീ​ക​രി​ച്ച്‌ റാ​ലി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നേരത്തെ, 15 റാ​ലി​ക​ളാണ് പാ​ര്‍​ട്ടി സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു വി​വ​രം. എ​ന്നാ​ല്‍ വാ​ര​ണാ​സി​യി​ലെ റാ​ലി സം​ബ​ന്ധി​ച്ച്‌ മാ​ത്ര​മാ​ണ് ആ​സാ​ദ് പ​റ​ഞ്ഞ​ത്. 

ക​ര്‍​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ളും കാ​ര്‍​ഷി​ക മേ​ഖ​ല നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ളും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ണ്‍​ഗ്ര​സ് പ്ര​ച​ര​ണം ന​ട​ത്താ​ന്‍ പ​ദ്ധ​തി​യി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. ബി​എ​സ്പി​യും എ​സ്പി​യു​മാ​യി കോ​ണ്‍​ഗ്ര​സ് സ​ഖ്യ​ത്തി​നു ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വെ​ള്ളി​യാ​ഴ്ച ഇ​രു പാ​ര്‍​ട്ടി​ക​ളും രാ​ഹു​ലി​നെ​യും കൂ​ട്ട​രെ​യും ത​ഴ​ഞ്ഞ് കൈ​കോ​ര്‍​ത്ത​ത്. 

കോ​ണ്‍​ഗ്ര​സി​നെ​യും ബി​ജെ​പി​യെ​യും ക​ണ​ക്കി​ന് വി​മ​ര്‍​ശി​ച്ച മാ​യാ​വ​തി​യും അ​ഖി​ലേ​ഷ് യാ​ദ​വും ഇ​രു​പാ​ര്‍​ട്ടി​ക​ളും 38 വീ​തം സീ​റ്റു​ക​ളി​ല്‍ മ​ത്സ​രി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക