നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍.എസ്.എസ്) ബി.ജെ.പിക്ക് കീഴടങ്ങിയെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ . ബി.ജെ.പിയും എന്‍എസ് എസും അണ്ണനും തമ്പിയുമാണെന്നും അദേഹം പരിഹസിച്ചു. സമദൂരം ജനങ്ങളെ കബളിപ്പിച്ച് കാര്യങ്ങള്‍ നേടാനുള്ള അടവെന്ന് വെള്ളാപ്പള്ളി പറഞ്ഞു.മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം നടപ്പാക്കിയതിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജി.സുകുമാരന്‍ നായര്‍ കത്ത് അയച്ചതിന് പിന്നാലെയായിരുള്ള വെള്ളാപ്പള്ളിയുടെ പ്രതികരണം.
മോദിയുടെ നേതൃത്വത്തിന് എല്ലാ പ്രാര്‍ഥനകളുമുണ്ടെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസിനെ കത്തില്‍ ശക്തമായി വിമര്‍ശിക്കുന്നുമുണ്ട്.
മുന്നാക്കക്കാരില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസത്തിലും ജോലിയിലും പത്തുശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ എന്‍എസ്‌എസ് നേരത്തെതന്നെ പ്രശംസിച്ചിരുന്നു.
സാമ്പത്തിക സംവരണ ബില്‍ രാജ്യസഭ കടന്നതിന് തൊട്ടു പിന്നാലെയാണ് സുകുമാരന്‍ നായര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് കത്തയച്ചത്.