Image

ഇന്ത്യ അമിത് ഷായുടെ പിതൃസ്വത്തല്ല': ബിജെപിക്കെതിരെ ആഞ്ഞടിച്ച്‌ പ്രകാശ് രാജ്

Published on 13 January, 2019
ഇന്ത്യ അമിത് ഷായുടെ പിതൃസ്വത്തല്ല': ബിജെപിക്കെതിരെ ആഞ്ഞടിച്ച്‌ പ്രകാശ് രാജ്

 ബി ജെ പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്. 2019ല്‍ ആര് അധികാരത്തിലെണം എന്ന് അമിത് ഷാ അല്ല, ജനങ്ങളാ്ണ് തീരുമാനിക്കുന്നതെന്ന് പ്രകാശ് രാജ് പറഞ്ഞു. കോഴിക്കോട് നടന്ന ലിറ്റററി ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

50  വര്‍ഷത്തേക്ക് ആര്‍ക്കും താഴെയിറക്കാന്‍ സാധിക്കില്ലെന്ന് അമിത് ഷാ പറഞ്ഞിരുന്നു. ഇതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചാണ് പ്രകാശ് രാജിന്റെ പ്രതികരണം.

ശബരിമല വിഷയത്തില്‍ പാര്‍ട്ടികളെല്ലാം രാഷ്ട്രീയം കളിക്കുകയാണെന്നും നടന്‍ പ്രകാശ് രാജ് പറഞ്ഞു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കും. ജനങ്ങളുടെ ശബ്ദം പാര്‍ലമെന്റില്‍ കേള്‍പ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക