Image

ഫോമയുടെ മെഗാ മെഡിക്കല്‍ ക്യാമ്പുകള്‍ക്ക് തിരുവല്ലയില്‍ ഉജ്വല തുടക്കം

അനില്‍ പെണ്ണുക്കര Published on 12 January, 2019
ഫോമയുടെ മെഗാ മെഡിക്കല്‍ ക്യാമ്പുകള്‍ക്ക് തിരുവല്ലയില്‍ ഉജ്വല തുടക്കം
"എല്ലാവര്‍ക്കും വിദഗ്ദ്ധ പരിശോധന " എന്ന ലക്ഷ്യത്തോടെ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിസ് ഫോമ കേരളത്തില്‍ ഏഴ് മെഗാ മെഡിക്കല്‍ ക്യാമ്പ് സീരീസില്‍ ആദ്യത്തെ മെഡിക്കല്‍ ക്യാമ്പിന് തിരുവല്ലയില്‍ ഉജ്വല തുടക്കമായി. ഫോമ തിരുവല്ലയില്‍ പണികഴിപ്പിക്കുന്ന നവകേരള ഗ്രാമ പദ്ധതി പ്രദേശത്ത് സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് കൂടിയാണിത്.

അമേരിക്കയില്‍ ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന "ലെറ്റ് ദം സ്‌മൈല്‍ " എന്ന സംഘടനയുടെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന ഒരു മെഡിക്കല്‍ ടീമാണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്.

ഫോമാ പ്രസിഡന്റ് ഫിലിപ് ചാമത്തിലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തിരുവല്ല ഡി .വൈ .എസ്.പി ജെ സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.കടപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിബു വര്‍ഗീസ് തിരുവല്ല താലൂക്ക് അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് ആര്‍.സനല്‍കുമാര്‍ ഫോമാ പ്രസിഡന്റ് ഫിലിപ് ചാമത്തില്‍, ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം , ജോ. ട്രഷറാര്‍ ജയിന്‍ കണ്ണച്ചാന്‍ പറമ്പില്‍, ഫണ്ട് റെയ്‌സിംഗ് ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ് ,തിരുവല്ല പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍ ,അനില്‍ ഉഴത്തില്‍ ,ജിജു കുളങ്ങര തുടങ്ങിയവര്‍ പങ്കെടുത്തു.

ആശുപത്രികളിലെ തിരക്കോ ബഹളമോ ഇല്ലാതെ എല്ലാവര്‍ക്കും സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ചികിത്സ ഉറപ്പാക്കുന്ന മെഡിക്കല്‍ ക്യാമ്പുകള്‍ ,അതും കേരളത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ആളുകള്‍ക്ക് എത്തിച്ചേരാന്‍ സാധിക്കുന്ന സ്ഥലങ്ങളിലാണ് ഫോമാ മെഗാ ക്യാമ്പുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. നമ്മുടെ നാട്ടിലെ ആശുപത്രികളില്‍ പലപ്പോഴും മണിക്കൂറുകളോളം ക്യൂ നിന്നാണ് ഡോക്ടര്‍മാരെ കാണാന്‍ രോഗികള്‍ക്ക് സാധിക്കുന്നത്. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ കാണാന്‍ അതിലും പ്രയാസമാണ്. ഇത്തരം ബുദ്ധിമുട്ടുകളൊക്കെ ഒഴിവാക്കി സാധാരണക്കാര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കിയ മെഗാമെഡിക്കല്‍ ക്യാമ്പുകള്‍ക്കാണ് ഫോമാ നേതൃത്വം വഹിക്കുന്നത്.

വിദഗ്ധരായ സ്‌പെഷ്യലിസ്റ്റ് ഡോക്ടറുമാരുടെ സേവനം ലഭ്യമാക്കുന്ന വലിയ ഉത്തരവാദിത്വമാണ് ഫോമയ്ക്കും, ലറ്റ് ദം സ്‌മൈല്‍ പ്രവര്‍ത്തകര്‍ക്കും ഉള്ളത്. പലതരം രോഗങ്ങള്‍കൊണ്ട് വര്‍ഷങ്ങളായി ബുദ്ധിമുട്ടുന്നവര്‍ക്കും മെഡിക്കല്‍ ക്യാമ്പുകള്‍ഏറെ ആശ്വാസകരമായിരിക്കും എന്നതിന്റെ തെളിവ് കൂടിയായിരുന്നു തിരുവല്ല മെഡിക്കല്‍ ക്യാമ്പ്.

ഹൃദ്രോഗം, വൃക്കരോഗം, ക്യാന്‍സര്‍, അസ്ഥിരോഗം, ഇഎന്‍ടി, നേത്രരോഗം, ശിശുരോഗം, ദന്തല്‍, നെഞ്ച്രോഗം, ഉദരരോഗം, ന്യൂറോ, ജനറല്‍ മെഡിസിന്‍, കൌണ്‍സലിങ് തുടങ്ങി വിവിധ പ്രത്യേക വിഭാഗങ്ങളിലെ സ്‌പെഷ്യലൈസ്ഡ് ഡോക്ടര്‍മാര്‍ ഫോമയുടെ മെഗാ മെഡിക്കല്‍ ക്യാമ്പുകളിലെത്തും. ,മലപ്പുറം, പാലക്കാട്, എറണാകുളം, പത്തനംതിട്ട ,ആലപ്പുഴ ജില്ലകളിലെ ഏഴ് കേന്ദ്രങ്ങളിലാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ കുമ്പനാട് സംഘടിപ്പിക്കുന്ന ക്യാമ്പില്‍ നേത്ര രോഗത്തില്‍ വലയുന്ന രോഗികള്‍ക്ക് സൗജന്യ ഓപ്പറേഷന്‍ വരെ ക്യാമ്പിന്റെ ഭാഗമായി നടത്തുന്നുണ്ട്.
ഫോമയുടെ മെഗാ മെഡിക്കല്‍ ക്യാമ്പുകള്‍ക്ക് തിരുവല്ലയില്‍ ഉജ്വല തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക