Image

ഇനി വഴിയില്‍ തടയില്ല; ഓട്ടോമാറ്റിക് നമ്ബര്‍ പ്ലേറ്റ് റക്കഗ്‌നിഷന്‍ സംവിധാനവുമായ് ഗതാഗത വകുപ്പ്

Published on 12 January, 2019
ഇനി വഴിയില്‍ തടയില്ല; ഓട്ടോമാറ്റിക് നമ്ബര്‍ പ്ലേറ്റ് റക്കഗ്‌നിഷന്‍ സംവിധാനവുമായ് ഗതാഗത വകുപ്പ്

വഴിയില്‍ വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തിയുള്ള പരിശോധന ഇനിയില്ല. ഓട്ടോമാറ്റിക് നമ്ബര്‍ പ്ലേറ്റ് റക്കഗ്‌നിഷന്‍ സംവിധാനവുമായ് എത്തിയിരിക്കുകയാണ് മോട്ടോര്‍ വകുപ്പ്. ഈ സംവിധാനമുള്ള 17 ഇന്റര്‍സെപ്റ്റര്‍ വണ്ടികളാവും ഇനി നിരത്തുകളില്‍ വാഹന പരിശോധന നടത്തുക. ഓട്ടോമാറ്റിക് നമ്ബര്‍ പ്ലേറ്റ് റക്കഗ്‌നിഷന്‍ സംവിധാനം റോഡിലൂടെ അമിത വേഗത്തില്‍ പോകുന്നതും മറ്റ് നിയമ ലംഘനങ്ങല്‍ നടത്തുന്നതുമായ വാഹനങ്ങളുടെ നമ്ബര്‍ പ്ലേറ്റ് ക്യാമറയില്‍ പകര്‍ത്തി പൊലീസിന് നല്‍കും.

വാഹനത്തിന്റെ പഴക്കം, ഇന്‍ഷുറന്‍സ് ഉണ്ടോ, അപകടമുണ്ടാക്കിയതാണോ, കേസില്‍പ്പെട്ടതാണോ തുടങ്ങി വാഹനം സംബന്ധിച്ച എല്ലാ വിവരങ്ങളും കിട്ടും. മോട്ടോര്‍ വാഹനവകുപ്പിന്റെ വാഹനഡേറ്റാ ബേസ് അടിസ്ഥാനമാക്കിയാണ് സംവിധാനം പ്രവര്‍ത്തിക്കുക.

ഏതെങ്കിലും വാഹനത്തിന്റെ നമ്ബര്‍ പ്രത്യേകമായി രേഖപ്പെടുത്തിയാല്‍ പിന്നീട് ആ വാഹനം കാണുമ്ബോഴോ ആ വഴി കടന്നുപോയാലോ ഞൊടിയിടയില്‍ വിവരം അധികൃതര്‍ക്ക് കൈമാറും. അതിവേഗവും ഗതാഗതനിയമം തെറ്റിക്കലുമെല്ലാം മുമ്ബേ ഇന്റര്‍സെപ്റ്റര്‍ ഉപയോഗിച്ച്‌ കണ്ടെത്തിയിരുന്നു. അതിനൊപ്പമാണ് ഓട്ടോമാറ്റിക് നമ്ബര്‍ പ്ലേറ്റ് റക്കഗ്‌നിഷന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്.

മോഷ്ടിച്ച വാഹനവും കാലഹരണപ്പെട്ട വാഹനവും വ്യാജരേഖകളുള്ള വാഹനവും തടഞ്ഞുനിര്‍ത്താതെ കണ്ടെത്താനാകുമെന്നതാണ് പുതിയ കണ്ടെത്തല്‍. കള്ളക്കടത്തും തട്ടിക്കൊണ്ടുപോകലുമെല്ലാം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ വാഹനത്തിന്റെ നമ്ബര്‍ കിട്ടിയാല്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കാതെ കണ്ടെത്താനാകും. മോട്ടോര്‍ വാഹനവകുപ്പ് നടപ്പാക്കുന്ന സംവിധാനം അതിനാല്‍ പൊലീസിനും ഏറെ ഉപകാരപ്രദമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക