Image

വേനലായ് മാറുക വേഴാമ്പലാവാം ഞാന്‍ (കവിത: പി. സി. മാത്യു)

Published on 11 January, 2019
വേനലായ് മാറുക വേഴാമ്പലാവാം ഞാന്‍ (കവിത: പി. സി. മാത്യു)
മനസ്സിന്റെ മതിലകത്തെ മാവിന്‍ ചില്ലയില്‍
മതി മറന്നു നീ ശ്രുതിയൂറും രാഗമുണര്‍ത്തുക
കാതു കൂര്‍പ്പിച്ചു ഞാന്‍ കേട്ട് കേട്ടിരിക്കാം
കണ്ണുകള്‍ പൂട്ടി മനതാരില്‍ ധാനിച്ചിരിക്കാം....

കുഴലൂതും ഒരു നാടന്‍ പാമ്പാട്ടിയായ് പാടുക
ഞാന്‍ ആടുന്ന നാഗമായ് എല്ലാം മറന്നാടം
തണുപ്പില്‍ തീ കൂട്ടി നീയെന്നരികെയിരിക്കു
താപമേകി യൊരു തീ പന്തമായി മാറാം ഞാന്‍

വേനലായ് നീ മാറുക പിന്നെയും ഞാനൊരു
വേഴാമ്പലായി മാറാം കേഴുന്നേതോ മഴക്കായി
മഴയായി, കുത്തൊഴുക്കായി കൈത്തോടായി
മാറുമ്പോള്‍ ഞാനൊരു സ്വര്‍ണ മത്സ്യമാകാം

തടാകമായ് മാറുമ്പോളതിലെ ഓളങ്ങളാകാം
താമരയായ് വിരിയുമ്പോളൊരു ശലഭമാകാം
പൂമ്പൊടി നുകരും നിന്‍ വിരലുകള്‍ മീട്ടുമൊരു
പാവന വീണയായ് പിന്നെ നാദമായ് മാറാം ഞാന്‍.
Join WhatsApp News
വായനക്കാരൻ 2019-01-12 11:45:52
"എന്തിനാടാ ചക്കരെ നീ അച്ഛനാകാൻ പോയത്" ? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക