Image

ഹൂസ്റ്റണില്‍ മകരവിളക്ക്.

ശങ്കരന്‍കുട്ടി Published on 11 January, 2019
 ഹൂസ്റ്റണില്‍ മകരവിളക്ക്.
ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍  ജനുവരി 14 തിങ്കളാഴ്ച ശ്രീ അയ്യപ്പസന്നിധിയില്‍ ഭക്തിനിര്‍ഭരമായ ഗാനസുധയും തുടര്‍ന്ന് മകരവിളക്കും ലക്ഷാര്‍ച്ചനയും നടക്കുന്നതാണ് . 

പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുമ്പോള്‍ ഹൂസ്റ്റണില്‍ ശാന്തിയുടേയും, സമാധാനത്തിന്റേയും, സാഹോദര്യത്തിന്റെയും, ഹൈന്ദവ സംസ്‌കാരത്തിന്റെയും നൂറുകണക്കിന് പൊന്‍ തിരികള്‍ തെളിയിക്കുമെന്ന് ക്ഷേത്രം പ്രസിഡന്റ് ശ്രീ.ശശിധരന്‍ നായര്‍ അറിയിച്ചു. 

ഈ മഹോത്സവത്തിന്  തിരിതെളിയിക്കുവാനും ലക്ഷാര്ച്ചനക്കും പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ഭക്തജനങ്ങള്‍ എത്രയും വേഗം ക്ഷേത്ര ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്. തുടര്‍ന്ന് പടിപൂജയും അന്നദാനവും ഉണ്ടായിരിന്നതാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്കു് ബന്ധപ്പെടുക: ശ്രീ. ഗുരുവായൂരപ്പന്‍ ക്ഷേത്രം 713 729 8994, ശശിധരന്‍ നായര്‍ 832 860 0371, സുരേഷ് പിള്ള 713 569 7920, രമാശങ്കര്‍ 404 680 9787, ഇമെയില്‍ temple@guruvayur.us.

 ഹൂസ്റ്റണില്‍ മകരവിളക്ക്. ഹൂസ്റ്റണില്‍ മകരവിളക്ക്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക