Image

നവയുഗം ജനുവരി 25ന് സഫിയ അജിത്തിന്റെ സ്മരണയ്ക്കായി രക്തദാനക്യാമ്പ് സംഘടിപ്പിയ്ക്കുന്നു.

Published on 11 January, 2019
നവയുഗം ജനുവരി 25ന് സഫിയ അജിത്തിന്റെ സ്മരണയ്ക്കായി രക്തദാനക്യാമ്പ് സംഘടിപ്പിയ്ക്കുന്നു.
ദമ്മാം: ക്യാന്‍സര്‍ബാധിതയായി മരണമടഞ്ഞ നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും,സൗദി അറേബ്യയിലെ പ്രശസ്ത ജീവകാരുണ്യ പ്രവര്‍ത്തകയുമായിരുന്ന ശ്രീമതി സഫിയ അജിത്തിന്റെ നാലാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിയ്ക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി , നവയുഗം ദമ്മാം മേഖല കമ്മിറ്റി രക്തദാനക്യാമ്പ് സംഘടിപ്പിയ്ക്കുന്നു. 

2019 ജനുവരി 25ന്, രാവിലെ എട്ടു മണി മുതല്‍ ദമ്മാം സെന്‍ട്രല്‍ ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കില്‍ വെച്ചാണ് രക്തദാനക്യാമ്പ് സംഘടിപ്പിയ്ക്കുന്നത്.  
തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് നവയുഗം രക്തദാനക്യാമ്പ് സംഘടിപ്പിയ്ക്കുന്നത്. മുന്‍വര്‍ഷങ്ങളിലെന്ന പോലെ  നവയുഗം നേതാക്കളും, പ്രവര്‍ത്തകരും, പ്രവാസികളും, കുടുംബങ്ങളും, അടക്കം നൂറുകണക്കിന് ആളുകള്‍ രക്തദാനക്യാമ്പില്‍ പങ്കെടുത്ത് രക്തം ദാനം ചെയ്യും.

രക്തദാനം ഓരോ വ്യക്തിയുടെയും മനുഷ്യത്വം വിളിച്ചോതുന്ന മഹാദാനമാണ്. ആ സാമൂഹ്യനന്മയില്‍ പങ്കു ചേരാന്‍ സേവനതത്പരരായ എല്ലാ നല്ലവരായ പ്രവാസികളെയും സ്വാഗതം ചെയ്യുന്നതായി നവയുഗം ദമ്മാം മേഖല പ്രസിഡന്റ്  ഗോപകുമാറും, സെക്രട്ടറി ശ്രീകുമാര്‍ വെള്ളല്ലൂരും പത്രപ്രസ്താവനയില്‍ പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0550107731, 0506995194 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം. 

നവയുഗം ജനുവരി 25ന് സഫിയ അജിത്തിന്റെ സ്മരണയ്ക്കായി രക്തദാനക്യാമ്പ് സംഘടിപ്പിയ്ക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക