ഫോമ വില്ലേജ്: ഫോമയും തണലും ഒന്നിക്കുന്നു
fomaa
10-Jan-2019
രവിശങ്കര്‍
fomaa
10-Jan-2019
രവിശങ്കര്‍

തിരുവല്ല: ഫോമ വില്ലേജ് പദ്ധതിയിലേക്ക്
മലബാറിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സേവനങ്ങള്‍ക്കും മുന്നിട്ട്
നില്‍ക്കുന്ന തണല്‍ പങ്കാളിയാവുന്നു. ഇത് സംബന്ധിച്ചുള്ള വ്യവസ്ഥകള്‍
ഫോമാതണല്‍ ഭാരവാഹികളുടെ യോഗത്തില്‍ ധാരണയായി.
മലബാര്‍ കേന്ദ്രീകരിച്ചു ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, അഗതി മന്ദിരങ്ങളും, ആരോഗ്യ സേവനങ്ങളും നടത്തുന്ന "തണല്‍" ഇതിനോടകം ആയിരത്തിലധികം വീടുകള്‍ സാധാരണക്കാര്‍ക്കായി പണിതു നല്‍കി കഴിഞ്ഞു. ഇതിന് ചുക്കാന്‍ പിടിക്കുന്നത് തണല്‍ ചെയര്‍മാന്‍ ഡോ.ഇഡ്രിസ് അഹമദ് ആണ്.

.jpg)
ഫോമയോടൊപ്പം തണല്‍ കൂടി പങ്കാളിയാവുന്നതോടു കൂടി പ്രളയബാധിതര്‍ക്കായി ഫോമാ
വില്ലേജ് പദ്ധതി വളരെ വേഗം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന്
പ്രതീക്ഷിക്കുന്നതായി ഫോമാ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.
വടകര തണല്‍ ഓഫീസില്‍ വെച്ച് നടന്ന യോഗത്തില്‍ തണല്‍ ചെയര്‍മാന്‍ ഡോ.ഇഡ്രിസ് അഹമദ്, സെക്രട്ടറി നാസര്‍, ചീഫ് എഞ്ചിനീയര്‍ റഫീഖ് തുടങ്ങിയവരും, ഫോമയെ പ്രതിനിധീകരിച്ചു ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം എന്നിവര്‍ പങ്കെടുത്തു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments