Image

ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ വനിതാ സെമിനാര്‍ : മന്ത്രി കെ.പി. ഷൈലജ ടീച്ചര്‍ ഉത്ഘാടനം ചെയ്യും

ശ്രീകുമാർ ഉണ്ണിത്താൻ Published on 07 January, 2019
ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ വനിതാ സെമിനാര്‍ : മന്ത്രി കെ.പി. ഷൈലജ ടീച്ചര്‍ ഉത്ഘാടനം ചെയ്യും
ഫൊക്കാനാ ജനുവരി 30 ന് സംഘടിപ്പിക്കുന്ന കേരളാ കണ്‍വന്‍ഷനില്‍ വനിതാ സെമിനാര്‍ കേരള സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.പി. ഷൈലജ ടീച്ചര്‍ ഉത്ഘാടനം ചെയ്യുമെന്ന് ഫൊക്കാനാ പ്രസിഡന്റ് മാധവന്‍ ബി നായര്‍, സെക്രട്ടറി ടോമി കോക്കാട്ട്,വിമന്‍സ് ഫോറംചെയര്‍പേഴ്‌സണ്‍ ലൈസി അലക്‌സ് എന്നനിവര്‍ അറിയിച്ചു.

കണ്‍വന്‍ഷനോടനുബന്ധിച്ച് നടത്തുന്ന വനിതാ സെമിനാറിന്റെ ചെയര്‍പേഴ്‌സണ്‍ ആയി മിനി സാജനെ നിയമിച്ചതായി വിമന്‍സ് ഫോറംചെയര്‍പേഴ്‌സണ്‍ ലൈസി അലക്‌സ് അറിയിച്ചു. ഷാഹിദ കമാല്‍ തുടങ്ങി നിരവധി പ്രമുഹര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

അമേരിക്കന്‍ മലയാളി സംഘടനകള്‍ക്ക് മാതൃകയായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച സംഘടനാ സംവിധാനമാണ് ഫൊക്കാനാ വിമന്‍സ് ഫോറം. ജോലിത്തിരക്കിലും ജീവിതത്തിരക്കിലും പെട്ടു പോയ അമേരിക്കന്‍ മലയാളി വനിതകള്‍ക്ക് സാംസ്കാരികമായ ഒരു ഇടം ഉണ്ടാക്കുകയും സമൂഹത്തില്‍ വനിതകള്‍ക്ക് ഒത്തുചേരുവാനും അവരുടെ കലാ വാസനകളും സാംസ്കാരികവും, സാമൂഹികവുമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കാനും അവസരം ഉണ്ടാക്കിക്കൊടുത്ത സംഘടനയാണ് ഫൊക്കാനാ. വിവിധ അസോസിയേഷനുകളുടെ കൂട്ടായ്മ എന്ന നിലയില്‍ അമേരിക്കയിലെ വിവിധ സ്‌റ്റേറ്റുകളിലെ കുടുംബങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് സംവദിക്കുവാനും, ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുവാനും ഫൊക്കാനായുടെ വനിതാ സമ്മേളനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

ഇത്തവണത്തെ കേരളാ കണ്‍വന്‍ഷനില്‍ കേരണത്തിലെ നേഴ്‌സിംഗ് മേഖലയില്‍ നിന്നുള്ള പ്രഗത്ഭ വ്യക്തികളെ ആദരിക്കുന്നു. സമൂഹത്തിന്റെ പരിഛേദമായി മാറിയ സമൂഹമാണ് നേഴ്‌സിംഗ് സമൂഹം.അമേരിക്കന്‍ കുടിയേറ്റത്തിന്റെ അടിസ്ഥാനവും വളര്‍ച്ചയും നേഴ്‌സിംഗ് സമൂഹത്തിലൂടെയാണ്.അതുകൊണ്ട് ഈ കേരളാ കണ്‍വന്‍ഷനിലെ നൈറ്റിംഗ് ഗേല്‍ പുരസ്കാര വിതരണം ,സ്ത്രീ ശാക്തീകരണ സെമിനാറുകള്‍ ഒക്കെ ശ്രദ്ധ നേടുകയും സമൂഹം ചര്‍ച്ച ചെയ്യുകയും ചെയ്യുന്നതായിരിക്കുമെന്ന് ലൈസി അലക്‌സ് അറിയിച്ചു.

ഫൊക്കാന കേരളാകണ്‍വന്‍ഷനോടനുബന്ധിച്ചുള്ള വനിതാ സെമിനാറിര്‍ ജനുവരി 30 ന് തിരുവനന്തപുരത്തു മസ്കറ്റ് ഹോട്ടലില്‍ വെച്ചാണ് .ഇതിന് വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങിയതായി പ്രസിഡന്റ് മാധവന്‍ ബി നായര്‍, ജനറല്‍ സെക്രട്ടറി ടോമി കോക്കാട്ട്, ട്രഷര്‍ സജിമോന്‍ ആന്റണി, ട്രുസ്ടി ബോര്‍ഡ് ചെയര്‍മാന്‍ മാമന്‍ സി ജേക്കബ്,കേരള കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, പേട്രണ്‍ പോള്‍ കറുകപ്പള്ളില്‍,എക്‌സി. വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ , വൈസ് പ്രസിഡന്റ് എബ്രഹാം കളത്തില്‍ , ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി വിജി നായര്‍, ജോയിന്റ് ട്രഷര്‍ പ്രവീണ്‍ തോമസ്, ജോയിന്റ് അഡീഷണല്‍ ട്രഷര്‍ ഷീല ജോസഫ് എന്നിവര്‍ ഒരു പ്രസ്താവനയില്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക