Image

ഒഐസിസി കുവൈറ്റ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

Published on 06 January, 2019
ഒഐസിസി കുവൈറ്റ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
കുവൈത്ത്: വിവിധ വിശ്വാസി സമൂഹത്തിന്റെ വിശ്വാസങ്ങളേയും ആചാരാനുഷ്ഠാനങ്ങളേയും സംരക്ഷിക്കാന്‍ യുഡിഎഫ് പ്രതിഞ്ജാബ്ദ്ധമാണെന്നും വിശ്വാസി സമൂഹത്തിന്റെ കൂടെ നിന്ന് ആചാരാനുഷ്ഠാനങ്ങളെ സംരക്ഷിക്കുന്നതിനായി യുഡിഎഫ് നിലകൊള്ളുമെന്നും, എല്‍ഡിഎഫ്ബിജെപി സര്‍ക്കാരുകളുടെ നിഷേധാത്മക നിലപാടുകള്‍ ജനസമക്ഷം തുറന്നു കാണിക്കുവാന്‍ യുഡിഎഫ് സമരമുഖത്തേക്ക് ഇറങ്ങുകയാണെന്നും ഒഐസിസി സംഘടിപ്പിച്ച 'പ്രതിഷേധ സംഗമം' ഉദ്ഘാടനം ചെയ്തുകൊണ്ട് യുഡിഎഫ് സംസ്ഥാന ഉന്നതാധികാര സമിതി അംഗവും എംഎല്‍എയുമായ അഡ്വ. മോന്‍സ് ജോസഫ് പറഞ്ഞു.

സുപ്രീംകോടതിയുടെ അന്തിമ വിധി കാക്കാതെ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചു ആചാരലംഘനത്തിന് മുതിര്‍ന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെയും, ഓര്‍ഡിനന്‍സ് ഇറക്കാതെ യുവതി പ്രവേശനത്തെ അനുകൂലിക്കുന്ന ബിജെപി സര്‍ക്കാരിന്റെയും ചെയ്തികളെ തുടര്‍ന്നുണ്ടായ നാട്ടിലെ താറുമാറായ ക്രമസമാധാന തകര്‍ച്ചക്കെതിരെയും യുഡിഎഫ് ആഹ്വാനം ചെയ്ത കരിദിനത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ടാണ് ഒഐസിസിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. 

യോഗത്തില്‍ സര്‍ക്കാരിനെതിരെയുള്ള പ്രമേയം വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഹരീഷ് തൃപ്പൂണിത്തുറ അവതരിപ്പിച്ചു. തുടര്‍ന്നു വിവിധ സംഘടനകളെ പ്രതിനിധികരിച്ച് കൊണ്ട് ഷറഫുദ്ദീന്‍ കണ്ണേത്ത് (കെഎംസിസി), ബെന്നി പയ്യപ്പിള്ളി (കേരള കോണ്‍), പ്രസാദ് പദ്മനാഭന്‍(എന്‍എസ്എസ് കുവൈറ്റ്), പ്രേംസണ്‍ (ചെട്ടിക്കുളങ്ങര അമ്മസമിതി) ബിനോയ് ചന്ദ്രന്‍ (ചെട്ടിക്കുളങ്ങര പ്രവാസി സമിതി) അന്‍വര്‍ സായ്ദ് (വെല്‍ഫെയര്‍ പാര്‍ട്ടി, കേരള) ഹമീദ് കേളോത്ത്, എം.എ. നിസാം ഒഐസിസി)തുടങ്ങിയവര്‍ സംസാരിച്ചു. ഒഐസിസി ആക്ടിംഗ് പ്രസിഡന്റ് എബി വാരിക്കാട് അധ്യക്ഷം വഹിച്ച യോഗത്തില്‍, ജനറല്‍ സെക്രട്ടറി ബി.എസ്.പിള്ള സ്വാഗതവും ട്രഷറര്‍ രാജീവ് നടുവിലെമുറി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക