Image

പ്രൊഫ. കോശി തലയ്ക്കലിനും പത്‌നി കുഞ്ഞുമോള്‍ ടീച്ചറിനും സുവര്‍ണ്ണജൂബിലി മംഗളം

(പി ഡി ജോര്‍ജ് നടവയല്‍) Published on 06 January, 2019
പ്രൊഫ. കോശി തലയ്ക്കലിനും പത്‌നി കുഞ്ഞുമോള്‍ ടീച്ചറിനും സുവര്‍ണ്ണജൂബിലി മംഗളം
ഫിലഡല്‍ഫിയ: അമേരിക്കന്‍ മലയാള സാഹിത്യ ഭൂമികയിലെ ദീപസ്തംഭമായ പ്രൊഫ. കോശി തലയ്ക്കലിനും പത്‌നി കുഞ്ഞുമോള്‍ ടീച്ചറിനും മലയാളി സമൂഹം വിവാഹ സുവര്‍ണ്ണജൂബിലി ആദരം പ്രകാശിപ്പിച്ചു. ബഹുമുഖ പ്രതിഭകളും വന്‍ ശിഷ്യ സമ്പത്തു കൊണ്ട് അനുഗ്രഹീതരുമായ പ്രൊഫ. കോശി തലയ്ക്കലും പത്‌നി കുഞ്ഞുമോള്‍ കോശിയും ധന്യമായ കുടുംബജീവിതത്തിന്റെയും ഇശ്വരചൈതന്യ സ്തുതിയുടേയും നിദര്‍ശനങ്ങള്‍ എന്ന നിലയില്‍ മലമേല്‍ ഉയര്‍ത്തിയ ദീപത്തിന്റെ ധര്‍മ്മം നിര്‍വഹിക്കുന്നവരാണെന്ന് അനുമോദകര്‍ ഉദ്‌ഘോഷിച്ചു. 

റവ. പ്രിന്‍സ് ജോണ്‍ ( വികാര്‍, ഇമ്മാനുവേല്‍ സി എസ് ഐ ചര്‍ച്ച്, ഫിലഡല്ഫിയ), റവ. റെനി ഫിലിപ് ( വികാര്‍ സി എസ് ഐ ക്രൈസ്റ്റ് ചര്‍ച്ച്), ഫാ. എം. കെ കുര്യാക്കോസ് ( വികാര്‍, സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ഫിലഡല്ഫിയ), റവ. ഡോ. ക്രിസ്റ്റഫര്‍ കുര്യന്‍, റവ. പ്രൊഫ. തോംസണ്‍ നൈനാന്‍ (മാവേലിക്കര ബിഷപ് മൂര്‍ കോളജ്, മുന്‍ ഇംഗ്ലീഷ് വിഭാഗം മേധാവി), അശോകന്‍ വേങ്ങശ്ശേരി, ജോസഫ് മാത്യൂ, ജോര്‍ജ് നടവയല്‍, കോശി വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു.

പ്രൊഫ. കോശി തലയ്ക്കല്‍, മാവേലിക്കര ബിഷപ് മൂര്‍ കോളജില്‍ മൂന്നു പതിറ്റാണ്ട് മലയാളം വിഭാഗം തലവനായിരുന്നു. നിരൂപകന്‍, പരിഭാഷകന്‍, കവി, പ്രഭാഷകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്.

പ്രശസ്തങ്ങളായ ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവാണ്. പ്രൊഫ. കോശി തലയ്ക്കലിന്റെ “കാലാന്തരം” എന്ന കവിതാ സമാഹാരം പ്രസിദ്ധമാണ്. നാടകകാരനാണ്. ബൈബിള്‍ പണ്ഡിതനാണ്. കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെയും തുടര്‍ന്ന് ജനതാ പാര്‍ട്ടിയുടെയും തീപ്പൊരി പ്രസംഗകനും നേതാവുമായിരുന്നു. രാഷ്ട്രീയം ഉപേക്ഷിച്ച് ക്രിസ്തു ചൈതന്യ ജോലികളിലേക്ക് ജീവിതം സമര്‍പ്പിക്കുകയായിരുന്നു. ചാള്‍സ് ഡിക്കന്‍സിന്റെ “ക്രിസ്മസ് കരോള്‍” എന്ന രചന മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. “പള്ളി,” “ബഡവാഗ്നി” എന്നീ നോവലുകളും, “വെളിച്ചം ഉറങ്ങുന്ന പാതകള്‍” എന്ന ചെറുകഥാ സമാഹാരവും, “ഡിങ്ങ് ഡോങ്ങ്”, “മൈനയും മാലാഖയും” എന്നീ ബാലസാഹിത്യ രചനകളും, “ആത്മസങ്കീര്‍ത്തനം” എന്ന ഗാനസമാഹാരവും പ്രൊഫ. കോശി തലയ്ക്കലിന്റെ സാഹിത്യകൃതികളണ്. അമേരിക്കയിലെ ഏറ്റവും വലിയ ക്രിസ്തീയ റേഡിയോ നെറ്റ്‌വര്‍ക്കായ ‘ഫാമിലി റേഡിയോയില്‍’ മലയാളവിഭാഗത്തിന്റെ ചുമതലക്കാരനായിരുന്നു. ഏറ്റവും നല്ല ക്രിസ്തീയ ഗാനരചനയ്ക്കുള്ള പ്രഥമ എം ഈ ചെറിയാന്‍ അവാര്‍ഡ്, ഗാനരചനയ്ക്കുള്ള ക്രൈസ്തവ സാഹിത്യ അക്കാദമി അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങള്‍, ആദരവായി ലഭിച്ച അനവധി പുരസ്‌കാരങ്ങളില്‍ പ്രഥമം. ‘നാട്ടുക്കൂട്ടം’ എന്ന സാഹിത്യവേദിയുടെ അധികാരിയായിരുന്നു പ്രൊഫ. കോശിതലയ്ക്കല്‍. ലാനയുടെ മികച്ച സാഹിത്യ പ്രവര്‍ത്തകനുള്ള കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരജേതാവുമാണ്. കുന്നം ഗവ. ഹൈസ്‌കൂളിലും തിരുവല്ലാ മാര്‍ത്തോമാ കോളജിലും, ചങ്ങനാശ്ശേരി എസ് ബി കോളജിലും പഠിച്ചു.

''ദൈവമേ നിനക്കു സ്‌തോത്രം പാടിടും'', “നന്മയല്ലാതൊന്നും ചെയ്തിടാത്തവന്‍” എന്നിങ്ങനെ മാര്‍ത്തോമാ സഭയിലും മറ്റു ക്രിസ്തീയാ സഭകളിലും പാടുന്ന പരശതം ഗാനങ്ങളുടെ കര്‍ത്താവാണ് പ്രൊഫ. കോശി തലയ്ക്കല്‍. നാടകാഭിനയ രംഗത്ത് കോശി അദ്ധ്യാപക ദമ്പതികള്‍ പതക്കങ്ങള്‍ ചാര്‍ത്തിയവരാണ്. മക്കള്‍ ഗാന ശുശ്രൂഷാ രംഗത്ത് പ്രശസ്തരാണ്. പിതാവ് പടിഞ്ഞാറേ തലയ്ക്കല്‍ ജോണ്‍, മാതാവ്: മറിയാമ്മ. 
ചെയ്‌സ്, റെയ്‌സ് എന്നിവര്‍ മക്കള്‍. രഞ്ജിനി, മായ എന്നിവര്‍ മരുമക്കള്‍. ഹന്ന, സോക എന്നിവര്‍ ചെറുമക്കള്‍. 
പ്രൊഫ. കോശി തലയ്ക്കലിനും പത്‌നി കുഞ്ഞുമോള്‍ ടീച്ചറിനും സുവര്‍ണ്ണജൂബിലി മംഗളംപ്രൊഫ. കോശി തലയ്ക്കലിനും പത്‌നി കുഞ്ഞുമോള്‍ ടീച്ചറിനും സുവര്‍ണ്ണജൂബിലി മംഗളംപ്രൊഫ. കോശി തലയ്ക്കലിനും പത്‌നി കുഞ്ഞുമോള്‍ ടീച്ചറിനും സുവര്‍ണ്ണജൂബിലി മംഗളംപ്രൊഫ. കോശി തലയ്ക്കലിനും പത്‌നി കുഞ്ഞുമോള്‍ ടീച്ചറിനും സുവര്‍ണ്ണജൂബിലി മംഗളംപ്രൊഫ. കോശി തലയ്ക്കലിനും പത്‌നി കുഞ്ഞുമോള്‍ ടീച്ചറിനും സുവര്‍ണ്ണജൂബിലി മംഗളംപ്രൊഫ. കോശി തലയ്ക്കലിനും പത്‌നി കുഞ്ഞുമോള്‍ ടീച്ചറിനും സുവര്‍ണ്ണജൂബിലി മംഗളംപ്രൊഫ. കോശി തലയ്ക്കലിനും പത്‌നി കുഞ്ഞുമോള്‍ ടീച്ചറിനും സുവര്‍ണ്ണജൂബിലി മംഗളംപ്രൊഫ. കോശി തലയ്ക്കലിനും പത്‌നി കുഞ്ഞുമോള്‍ ടീച്ചറിനും സുവര്‍ണ്ണജൂബിലി മംഗളം
Join WhatsApp News
Sudhir Panikkaveetil 2019-01-06 16:06:42
Hearty congratulations and best wishes to respected Prof Koshy Thalalkkal Sir and Mrs. Thalakkal.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക