Image

മൂന്നാമത് നവയുഗം സഫിയ അജിത്ത് മെമ്മോറിയല്‍ വോളിബാള്‍ കിരീടം അറബ്കോ റിയാദ് സ്വന്തമാക്കി

Published on 05 January, 2019
മൂന്നാമത് നവയുഗം സഫിയ അജിത്ത് മെമ്മോറിയല്‍ വോളിബാള്‍ കിരീടം അറബ്കോ റിയാദ് സ്വന്തമാക്കി
ദമ്മാം: പ്രൊഫെഷണല്‍ വോളിബാള്‍ മത്സരത്തിന്റെ മനോഹാരിതയും, ആവേശവും അലതല്ലിയ, ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറി മറിഞ്ഞ, തീ പാറുന്ന ഫൈനല്‍ പോരാട്ടത്തിന് ഒടുവില്‍, കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യനായ അലാദ് ജുബൈല്‍ ടീമിനെ രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി അറബ്കോ റിയാദ് ടീം, നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യവിഭാഗം സംഘടിപ്പിച്ച മൂന്നാമത് നവയുഗം സഫിയ അജിത്ത് മെമ്മോറിയല്‍ വോളിബാള്‍ ടൂര്‍ണ്ണമെന്റിന്റെ വിജയികളായി.

ദമ്മാമിലെ അല്‍ സുഹൈമി ഫ്‌ലഡ് ലൈറ്റ് വോളിബാള്‍ കോര്‍ട്ടില്‍ നടന്ന ഫൈനല്‍ മത്സരത്തിന് തുടക്കം കുറിച്ചുകൊണ്ട്, നവയുഗം രക്ഷാധികാരി ഷാജി മതിലകം, ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹന്‍, കേന്ദ്രനേതാക്കളായ ജമാല്‍ വില്യാപ്പള്ളി, ശ്രീകുമാര്‍ വെള്ളല്ലൂര്‍, അരുണ്‍ ചാത്തന്നൂര്‍, അബ്ദുള്‍ലത്തീഫ് മൈനാഗപ്പള്ളി, ഗോപകുമാര്‍, ബിജു വര്‍ക്കി, ദമ്മാം ഇന്ത്യന്‍ സ്‌ക്കൂള്‍ ചെയര്‍മാന്‍ സുനില്‍ മുഹമ്മദ്, എംബസ്സി വോളന്റീര്‍ ടീം കണ്‍വീനര്‍ മിര്‍സ ബൈഗ്, സാമൂഹ്യപ്രവര്‍ത്തകനായ എബ്രഹാം വലിയകാല, പ്രവാസി നേതാക്കളായ ടി.പി.ഫസല്‍, റഹ്മാന്‍ കാര്യാട്ട്, ആലിക്കുട്ടി ഒളവട്ടൂര്‍ (കെ.എം.സി.സി), ഹനീഫ (ഐ.എം.സി.സി), എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ട്, മത്സരം ഫ്‌ളാഗ്ഓഫ് ചെയ്തു.

തുടക്കം മുതല്‍ തന്നെ ആസൂത്രണമികവിന്റെയും, ഒത്തൊരുമയുടെയും, പവര്‍ഗയിമിന്റെയും മികവില്‍ അറബ്കോ റിയാദ് ടീo ഒന്നാം സെറ്റ് വിജയിച്ചു ആധിപത്യം സ്ഥാപിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ നൂറുകണക്കിന് കായികപ്രേമികള്‍ ഉള്‍പ്പെട്ട കാണികളുടെ ശക്തമായ പിന്തുണയുടെ ആവേശത്തില്‍, അലാദ് ജുബൈല്‍ ടീo വളരെ മികച്ച കളി പുറത്തെടുത്ത് രണ്ടാം സെറ്റ് വിജയിച്ചു തിരിച്ചടിച്ചു. തുടര്‍ന്ന് നടന്ന രണ്ടു ഗെയിമുകളിലും ശക്തമായി പൊരുതിയ രണ്ടു ടീമുകളും ഓരോ സെറ്റ് വിജയിച്ചതോടെ കളി 2-2 എന്ന നിലയില്‍ അഞ്ചാം സെറ്റിലേക്ക് കടന്നു. തുല്യശക്തികളുടെ ശക്തമായ പോരാട്ടത്തില്‍, ഫിനിഷിങ്ങിലെ ദുര്‍ബലതകള്‍ അലാദ് ജുബൈല്‍ ടീമിനെ പുറകോട്ടടിച്ചു. മികച്ച സെര്‍വ്വുകളും, ശക്തമായ ബ്ലോക്കുകളും, കാഴ്ച വെച്ച അറബ്കോ റിയാദ് ടീo, ഒടുവില്‍ 25-17, 21-25,19-25, 25-23, 15-13 എന്ന സ്‌കോറിന് മല്‍സരം പിടിച്ചടക്കി ടൂര്‍ണ്ണമെന്റ് വിജയികളായി.

തുടര്‍ന്ന് നടന്ന സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖവ്യക്തിത്വങ്ങള്‍ പങ്കെടുത്ത സമാപ സമ്മേളനവും സമ്മാനദാനവും അരങ്ങേറി. നവയുഗം വൈസ് പ്രസിഡന്റ് ജമാല്‍ വില്യാപ്പള്ളിയുടെ അദ്ധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനത്തില്‍ വെച്ച് നവയുഗം ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, ടൂര്‍ണ്ണമെന്റ് ചാമ്പ്യന്മാരായ അറബ്കോ റിയാദിന് സഫിയ അജിത്ത് മെമ്മോറിയല്‍ ട്രോഫി സമ്മാനിച്ചു. ആല്‍ഫാ ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് പ്രൈസ് ജനറല്‍ മാനേജര്‍ മണി മാര്‍ത്താണ്ഡം കൈമാറി.

റണ്ണറപ്പ് ആയ അലാദ് ജുബൈല്‍ ടീമിന് നവയുഗം രക്ഷാധികാരി ഷാജി മതിലകം ട്രോഫി സമ്മാനിച്ചു. ബി.പി.എല്‍ കാര്‍ഗോ സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് പ്രൈസ് ഡെപ്യൂട്ടി മാനേജര്‍ ആഷിഖ് സമ്മാനിച്ചു.

ബെസ്റ്റ് പ്ലേയര്‍ ആയി തെരെഞ്ഞെടുക്കപ്പെട്ട അലാദ് ജുബൈല്‍ ടീമിന്റെ റാസിയ്ക്ക് നവയുഗം ജോയിന്റ് സെക്രെട്ടറി ശ്രീകുമാര്‍ വെള്ളല്ലൂരും, ബെസ്റ്റ് ഡിഫെന്‍ഡര്‍ ആയി തെരെഞ്ഞെടുക്കപ്പെട്ട അറബ്കോ റിയാദ് ടീമിന്റെ റിയാസിന് നവയുഗം കേന്ദ്രനേതാവ് ഉണ്ണി പൂച്ചെടിയലും, ബെസ്റ്റ് അറ്റാക്കര്‍ ആയി തെരെഞ്ഞെടുക്കപ്പെട്ട അറബ്കോ റിയാദ് ടീമിന്റെ അസിമിന് കാസ്‌ക്ക് പ്രസിഡന്റ് പ്രദീപ്കുമാറും, ബെസ്റ്റ് ലിബറോ ആയി തെരെഞ്ഞെടുക്കപ്പെട്ട അലാദ് ജുബൈല്‍ ടീമിന്റെഹരിഫിന് സാമൂഹ്യപ്രവര്‍ത്തകനായ എബ്രഹാം വലിയകാലയും,മാന്‍ ഓഫ് ദി മാച്ച് ആയി തെരെഞ്ഞെടുക്കപ്പെട്ട അറബ്കോ റിയാദ് ടീമിന്റെ ഷെട്ടിയ്ക്ക് എംബസ്സി വോളന്റീര്‍ ടീം കണ്‍വീനര്‍ മിര്‍സ ബൈഗും നവയുഗത്തിന്റെ ട്രോഫികള്‍ സമ്മാനിച്ചു.

ടൂര്‍ണ്ണമെന്റില്‍ കളികള്‍ നിയന്ത്രിച്ച സക്കീര്‍ ഹുസൈന്‍, സയിദ്, റെജി സാംസണ്‍, ഷംസു, സുരേഷ് എന്നീ റെഫറിമാര്‍ക്ക് നവയുഗം നേതാക്കളായ ബിജു വര്‍ക്കി, ദാസന്‍ രാഘവന്‍, ഗോപകുമാര്‍, ശ്രീലാല്‍, ഷാജി അടൂര്‍ എന്നിവര്‍ പുരസ്‌ക്കാരങ്ങള്‍ നല്‍കി. ഗ്രൗണ്ട് സപ്പോര്‍ട്ട് മാനേജര്‍ ഷാജി ഹസ്സനുള്ള നവയുഗത്തിന്റെ പുരസ്‌കാരം അബ്ദുള്‍ ലത്തീഫ് മൈനാഗപ്പള്ളി സമ്മാനിച്ചു.

ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്ത കെ.എഫ്.സി കോബാര്‍, നേപ്പാള്‍ ഫ്രണ്ട്സ്, സ്‌പൈക്‌സ് ജുബൈല്‍, കാസ്‌ക്ക് ദമാം, ഫ്രണ്ട് ദമ്മാം, നവയുഗം ദമ്മാം എന്നീ ടീമുകള്‍ക്ക് നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരായ ഷിബുകുമാര്‍, മഞ്ജു മണിക്കുട്ടന്‍, നിസ്സാം കൊല്ലം, മിനി ഷാജി, മണിക്കുട്ടന്‍, ഹനീഫ (ഐ.എം.സി.സി) എന്നിവര്‍ ട്രോഫികള്‍ സമ്മാനിച്ചു.

മത്സരപരിപാടികള്‍ക്ക് നവയുഗം നേതാക്കളായ പ്രിജി കൊല്ലം, സക്കീര്‍ ഹുസൈന്‍, സനു മഠത്തില്‍, കുഞ്ഞുമോന്‍ കുഞ്ഞച്ചന്‍, ബിനുകുഞ്ഞു, തമ്പാന്‍ നടരാജന്‍, നഹാസ്, അബ്ദുള്‍ സലാം, സഹീര്‍ഷാ, ഷീബ സാജന്‍, തോമസ് സക്കറിയ, സാബു, സിജു കായകുളം, സുകുപിള്ള, കോശി തരകന്‍, ചാക്കോ ജോണ്‍, രതീഷ് ജെ മാര്‍ട്ടിന്‍, ജോജി കെ രാജന്‍, ജോസ്, റെജി സാംസണ്‍, ശംഷു എന്നിവര്‍ നേതൃത്വം നല്‍കി.

പ്രശസ്ത ജീവകാരുണ്യ പ്രവര്‍ത്തകയും നവയുഗം സാംസ്‌കാരിക വേദി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡണ്ടുമായിരുന്ന ശ്രീമതി സഫിയ അജിത്തിന്റെ ഓര്‍മ്മയ്ക്കായി 2016 മുതലാണ് വോളിബാള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു വരുന്നത്. 
മൂന്നാമത് നവയുഗം സഫിയ അജിത്ത് മെമ്മോറിയല്‍ വോളിബാള്‍ കിരീടം അറബ്കോ റിയാദ് സ്വന്തമാക്കിമൂന്നാമത് നവയുഗം സഫിയ അജിത്ത് മെമ്മോറിയല്‍ വോളിബാള്‍ കിരീടം അറബ്കോ റിയാദ് സ്വന്തമാക്കിമൂന്നാമത് നവയുഗം സഫിയ അജിത്ത് മെമ്മോറിയല്‍ വോളിബാള്‍ കിരീടം അറബ്കോ റിയാദ് സ്വന്തമാക്കിമൂന്നാമത് നവയുഗം സഫിയ അജിത്ത് മെമ്മോറിയല്‍ വോളിബാള്‍ കിരീടം അറബ്കോ റിയാദ് സ്വന്തമാക്കിമൂന്നാമത് നവയുഗം സഫിയ അജിത്ത് മെമ്മോറിയല്‍ വോളിബാള്‍ കിരീടം അറബ്കോ റിയാദ് സ്വന്തമാക്കിമൂന്നാമത് നവയുഗം സഫിയ അജിത്ത് മെമ്മോറിയല്‍ വോളിബാള്‍ കിരീടം അറബ്കോ റിയാദ് സ്വന്തമാക്കിമൂന്നാമത് നവയുഗം സഫിയ അജിത്ത് മെമ്മോറിയല്‍ വോളിബാള്‍ കിരീടം അറബ്കോ റിയാദ് സ്വന്തമാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക