കൊച്ചി: കായകുളം കൊച്ചുണ്ണിക്ക് ശേഷം നിവിന്‍ പോളി നായകനാകുന്ന ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം `മിഖായേലി'ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു.
ജനുവരി 18നാണ് ചിത്രം തീയറ്ററുകളിലെത്തുക. മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം `ദ ഗ്രേറ്റ് ഫാദറി'നു ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. `മിഖായേല്‍ ഗാര്‍ഡിയന്‍ എയ്‌ഞ്ചല്‍' എന്നാണ് ചിത്രത്തിന്റെ പൂര്‍ണ്ണനാമം.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ടീസറിനും സോഷ്യല്‍ മീഡിയയിലും യൂട്യുബിലും വന്‍ പ്രേക്ഷക ശ്രദ്ധയാണ് കിട്ടിയത്.
നിവിന്‍ പോളിയുടെ പ്രണയനായകന്‍ പൊളിച്ചടുക്കുന്ന മാസ്സ് ചിത്രമായിരിക്കും ഇതെന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. ടീസറിലും പോസ്റ്ററിലും കണ്ട നിവിന്‍ പോളിയുടെ മേക്‌ഓവറും ലുക്കും ഇങ്ങനെയുള്ള സൂചനകളാണ് നല്‍കുന്നത്. ചിത്രത്തിന്റെ ഭൂരിഭാഗവും വിദേശത്ത് വെച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്.
പ്രേക്ഷക ശ്രദ്ധ നേടിയ `ഒരു വടക്കന്‍ സെല്‍ഫി'ക്ക് ശേഷം നിവിന്‍ പോളിയും നടി മഞ്‌ജിമയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഉണ്ണി മുകുന്ദനും, സിദ്ധിക്കും, സുദേവ് നായരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ആന്റോ ജോസഫാണ് വന്‍ ബജറ്റില്‍ ചിത്രീകരണം പൂര്‍ത്തിയാക്കുന്ന `മിഖായേലി'ന്റെ നിര്‍മ്മാതാവ്. ഗോപി സുന്ദറാണ് സംഗീതം. വിഷ്‌ണു പണിക്കരാണ് ഛായാഗ്രഹണം.