Image

ഡാളസ് സൗഹൃദ വേദി 7 മത് വാര്‍ഷികാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

എബി മക്കപ്പുഴ Published on 05 January, 2019
ഡാളസ് സൗഹൃദ വേദി 7 മത് വാര്‍ഷികാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഡാളസ്: ഡാളസ് സൗഹൃദ വേദി 7 മത് വാര്‍ഷികാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രോഗ്രാം കണ്‍വീനിയേഴ്‌സ് ആയ    തോമസ് കൊട്ടിയാടി & സുകു വറുഗീസ് എന്നിവര്‍ അറിയിച്ചു. ഡാളസ് സൗഹൃദ വേദിയുടെ 7 മത് വാര്‍ഷികത്തോടനുബന്ധിച്ചു ക്രിസ്തുമസ് & ന്യൂ ഇയര്‍ ആഘോഷങ്ങളും നടക്കും. 

കരോള്‍ട്ടണ്‍ സെന്റ് ഇഗ്‌നേഷ്യസ് ചര്‍ച്ചിന്റെ ഓഡിറ്റോറിയത്തില്‍ ജനുവരി 6 ഞായറാഴ്ച  വൈകിട്ട് 5 മണിക്കാണ് ആഘോഷങ്ങള്‍ നടക്കുക.   
പ്രസിഡണ്ട് ശ്രീ. അജയകുമാറിന്റെ അദ്യക്ഷതയില്‍ കൂടുന്ന വാര്‍ഷിക ആഘോഷ പരിപാടികള്‍ സണ്ണിവെല്‍ സിറ്റി മേയര്‍ ശ്രീ.സജി പി. ജോര്‍ജ് നിലവിളക്കു തെളിയിച്ചു ഉത്ഘാടനം ചെയ്യും.

പുത്തന്‍ തലമുറക്ക് ഏറെ ആല്‍മീക ചെതന്യം നല്‍കിക്കൊണ്ടിരിക്കുന്ന റവ. സോനു വര്‍ഗീസ് (ഡാളസ് ക്രോസ്സ്വേ മാര്‍ത്തോമാ ചര്‍ച്ച വികാരി) ക്രിതുമസ് & ന്യൂ ഇയര്‍ സന്ദേശം നല്‍കി സദസ്സിനെ അനുഗ്രഹിക്കും.
യോഗത്തില്‍ ശ്രീ.ബിജു മാത്യു (കൊപ്പല്‍ സിറ്റി കോണ്‍സില്‍ മെമ്പര്‍), ശ്രീ. എബ്രഹാം തെക്കേമുറി (സഹൃദ വേദി ഉപദേശ സമതി ചെയര്‍മാന്‍), ശ്രീ. ഷിജു എബ്രഹാം (റാന്നി  അസോസിയേഷന്‍ പ്രസിഡണ്ട്  ) തുടങ്ങിയവര്‍ ആശംസകള്‍ നേരും. 

റിഡം ഓഫ് ഡാളസ് ഡാന്‍സ് സ്‌കൂളിന്റെ ഏറ്റം പുതുമയേറിയ ഡാന്‌സുകളും, ഡാളസിലെ സംഗീത ചക്രവര്‍ത്തിയായ മിസ്.ഐറിന്‍ കലൂരിന്റെ നേതൃത്വത്തിലുള്ള വിവിധ ഇനം കലാപരിപാടികള്‍ കൊണ്ട് സദസ്സിനു അലങ്കരമായി തീരും.സുകു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള ഇഗ്‌നേഷ്യസ് മലങ്കര യാക്കോബാ  ചര്‍ച്ചിന്റെ ഗായക സംഘമാണ് ക്രിസ്തുമസ് ഗാന ശുശ്രുഷ നടത്തുന്നത്.
യോഗത്തില്‍ പങ്കെടുക്കുന്ന എല്ലാവര്കും ന്യൂ ഇയര്‍ ഡിന്നര്‍ ക്രമീകരിച്ചിട്ടുള്ളതായി സെക്രട്ടറി  അറിയിച്ചു.


ഡാളസ് സൗഹൃദ വേദി 7 മത് വാര്‍ഷികാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക