Image

അമേരിക്കന്‍ ഡ്രീംസില്‍ ഈയാഴ്ച

Published on 04 January, 2019
അമേരിക്കന്‍ ഡ്രീംസില്‍ ഈയാഴ്ച
നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ ക്രിസ്മസ്- ന്യൂഇയര്‍ ആഘോഷങ്ങളുമായി ഫ്‌ളവേഴ്‌സ് ടിവി യു.എസ് അമേരിക്കന്‍ ഡ്രീംസ്.

1. ഡാലസ് മലയാളി അസോസിയേഷനും ഫ്‌ളവേഴ്‌സ് ടിവിയും സംയുക്തമായി സംഘടിപ്പിച്ച ക്രിസ്മസ്- ന്യൂഇയര്‍ ആഘോഷം നിറപ്പകിട്ടാര്‍ന്ന കലാപരിപാടികളോടെ ഡാലസ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്നു.

2. കറക്ഷന്‍ എംപ്ലോയീസ് മലയാളി അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (സി.ഇ.എം.ഐ.ഒ) സംഘടിപ്പിച്ച ക്രിസ്മസ് - ന്യൂഇയര്‍ ആഘോഷം ഫിലഡല്‍ഫിയയില്‍ സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്നു.

3. ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോംപ്ട് റിയാലിറ്റി മോര്‍ട്ടഗേജ് ക്രിസ്മസ് - ന്യൂഇയര്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.

4. ഡാലസ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ മണ്ഡലകാല അയ്യപ്പ പൂജകളുടെ ഭാഗമായി മഹാ മണ്ഡലപൂജ നടന്നു.

5. മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനം അറ്റ്‌ലാന്റയില്‍ പണികഴിപ്പിച്ച ആസ്ഥാന മന്ദിരം "കാര്‍മല്‍ മാര്‍ത്തോമാ സെന്റര്‍' മാര്‍ത്തോമാ സഭ പരമാധ്യക്ഷന്‍ മോസ്റ്റ് റവ.ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത വിശ്വാസികള്‍ക്കായി സമര്‍പ്പിച്ചു.

6. കാലിഫോര്‍ണിയ ബേ ഏരിയ എക്യൂമെനിക്കല്‍ ക്രിസ്മസ് പ്രോഗ്രാം സാന്‍ഹൊസെയിലെ ക്‌നാനായ കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്നു. വിവിധ പള്ളികളില്‍ നിന്നുള്ള ഗായകസംഘങ്ങള്‍ കരോള്‍ ഗാനങ്ങളും, സ്കിറ്റുകളും അവതരിപ്പിച്ചു.

https://youtu.be/uBmrdpb6MOkhttps://youtu.be/2cT9MxkIlf4
അമേരിക്കന്‍ ഡ്രീംസില്‍ ഈയാഴ്ച അമേരിക്കന്‍ ഡ്രീംസില്‍ ഈയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക