Image

ഇസ്ലാമിക്‌ ബാങ്കിംഗ്‌ പരിഗണിക്കാവുന്നത്‌: മുഖ്യമന്ത്രി

Published on 04 July, 2011
ഇസ്ലാമിക്‌ ബാങ്കിംഗ്‌ പരിഗണിക്കാവുന്നത്‌: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ ഇസ്ലാമിക്‌ ബാങ്കിംഗ്‌ സംവിധാനം ആരംഭിക്കാന്‍ സര്‍ക്കാര്‍ പൂര്‍ണ പിന്തുണയും സഹകരണവും പങ്കാളിത്തവും നല്‍കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇതിന്‌ ആവശ്യമായ കേന്ദ്രാനുമതി നേടിയെടുക്കാന്‍ ശ്രമിക്കും. ഇസ്‌ലാമിക്‌ ബാങ്കിങ്‌ എന്നത്‌ അപകടം പിടിച്ച നിര്‍ദേശമാണെന്ന ചിന്തയില്ല.സംശയങ്ങള്‍ ദൂരികരിച്ച്‌ ഫലപ്രദമായി മുന്നോട്ടു പോകും. നിക്ഷേപം വര്‍ധിപ്പിക്കാനുള്ള പലതരം നടപടികളിലൊന്നായി അല്‍ബറക്ക ഇസ്‌ലാമിക്‌ ബറക്ക ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ സേവനം പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസി മലയാളികളുടെ വലിയ തുക ബാങ്കുകളിലുണ്ട്‌. ഈ പണം വികനത്തിന്‌ ഫലപ്രമദമായി ഉപയോഗിക്കണം എന്ന ആശയം ഏറെ നാളായി ഉയരുന്നുണ്ട്‌. നല്ല സംരംഭമെന്ന നിലയിലാണ്‌ അല്‍ബറക്കയെ കാണുന്നത്‌്‌. ഇതില്‍ മതപരമായ ഘടകമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത്‌ ചേര്‍ന്ന ബാങ്കിങ്‌,ധനകാര്യ,ഇന്‍ഷ്വറന്‍സ്‌ രംഗത്ത്‌ പലിശ രഹിത സംവിധാനം സംബന്ധിച്ച സെമിനാറില്‍ സംസാരിക്കുകയിരുന്നു മുഖ്യമന്ത്രി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക