Image

കല പ്രളയസഹായധനം വിതരണം ചെയ്തു

ജോജോ കോട്ടൂര്‍ Published on 04 January, 2019
കല പ്രളയസഹായധനം വിതരണം ചെയ്തു
ഫിലഡെല്‍ഫിയ: അമേരിക്കയിലെ ആദ്യകാല മലയാളിസംഘടനകളിലൊന്നായ കല(Kerala Arts & Literary Association of America) കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പ്രളയസഹായധനം വിതരണം ചെയ്തു. കഴിഞ്ഞ നാല്‍പതു വര്‍ഷങ്ങളില്‍ ഇദംപ്രദമായി ആര്‍ഭാടമായ ഓണാഘോഷങ്ങള്‍ ഉപേക്ഷിച്ച് കേരള ഐക്യദാര്‍ഢ്യദിനം ആചരിക്കുകയും ഫഌഡ്‌റിലീഫ് ഫണ്ട്  ഉദാഘാടനം ചെയ്യപ്പെടുകയും ചെയ്തു. കലയുടെ പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും നേതൃത്വത്തോടൊപ്പം അണിനിരക്കുകയും ഫേസ്ബുക്ക് മുഖേനയും നേരിട്ടും നിരവധി സുമനസ്സുകള്‍ സംഭാവനകള്‍ എത്തിക്കുകയും ചെയ്തപ്പോള്‍ ലക്ഷ്യമിട്ടിരുന്ന 25000 ഡോളറില്‍ കൂടുതല്‍ സമാഹരിക്കുവാനും വിതരണം ചെയ്യുവാനും സാധിച്ചത് ചാരിതാര്‍ത്ഥ്യജനകമാണെന്ന് പ്രസിഡന്റ് ഡോ.ജെയിംസ് കുറിച്ചി അഭിപ്രായപ്പെട്ടു. ദുരന്തമേഖലകളിലെ ദുരിതങ്ങള്‍ വാക്കുകള്‍ക്കതീതമാണ് എന്ന് ജനപ്രതിനിധികളോടൊപ്പം സംഭവസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ദുരിതാശ്വാസം വിതരണ ചെയ്ത കലയുടെ ഫഌഡ്‌റിലീഫ് ഫണ്ട് റെയ്‌സിംഗ് ചെയര്‍മാന്‍ ജോര്‍ജ് മാത്യു സി.പി.എ. പറയുകയുണ്ടായി. അര്‍ഹിക്കുന്ന കരങ്ങളില്‍ തന്നെ സഹായം നേരിട്ട് എത്തിക്കുന്നത് പ്രത്യേക ജാഗ്രത പുലര്‍ത്തിയ ജനപ്രതിനിധികളെ അദ്ദേഹം കൃതജ്ഞാപൂര്‍വ്വം അഭിനന്ദിച്ചു.

എറണാകുളം ജില്ലയിലെ നാലു പഞ്ചായത്തുകളില്‍ കിടപ്പു രോഗികള്‍ക്ക് ആശ്വാസമെത്തിക്കുന്ന കനിവ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ പ്രളയം തകര്‍ത്ത ഇന്‍പേഷ്യന്റ് വിഭാഗത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് കലയുടെ സഹായം വലിയ കൈത്താങ്ങായി.

ഉരുള്‍പ്പൊട്ടലിന്റെ കുത്തൊഴുക്കില്‍ ജീവനോപാധിയായ വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ട 25 കുടുംബങ്ങള്‍ക്ക് വളര്‍ത്തുമൃഗങ്ങളെ വാങ്ങുന്നതിനുള്ള തുക ഇടുക്കി എം.എല്‍.എ. റോഷി അഗസ്റ്റിന്റെ സാന്നിദ്ധ്യത്തില്‍ വിതരണം ചെയ്തു. റാന്നിയില്‍ വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്ന രണ്ടു കുടുംബങ്ങള്‍ക്ക് പുതിയ വീടുകള്‍ നിര്‍മ്മിക്കുവാനുള്ള സഹായധനം രാജു എബ്രഹാം എം.എല്‍.എ.യുടെയും പത്തനംതിട്ട ജില്ലാ കലക്ടര്‍ പി.ബി.നൂഹിന്റെയും സാന്നിദ്ധ്യത്തില്‍ വിതരണംചെയ്തു.

കോട്ടയം ജില്ലയിലെ മാഞ്ഞൂരില്‍ വീടു ന്ഷ്ടപ്പെട്ട ഒരു കുടുംബത്തിന് പുതിയ ഭവനം നിര്‍മ്മിക്കുവാനായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ അഞ്ചുലക്ഷം രൂപ നല്‍കി കുറുപ്പുന്തറയില്‍ വീടു ന്ടപ്പെട്ട മറ്റൊരു കുടുംബത്തിനെയും സഹായിക്കുവാന്‍ സാധിച്ചു.

കുമരകത്തിനു സമീപം പെങ്ങളത്ത് വെള്ളപ്പൊക്കം മൂലം കൃഷിയും കന്നുകാലികളും നഷ്ടപ്പെട്ട ഒരു കുടുംബത്തിലെ കുട്ടികളുടെ പ്രൊഫഷ്ണല്‍ വിദ്യാഭ്യാസം കല ഏറ്റെടുത്തു. ചങ്ങനാശ്ശേരി ആര്‍ച്ച് ബിപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിലിന്റെ സാന്നിദ്ധ്യത്തില്‍ വിദ്യാഭ്യാസ സഹായം രക്ഷിതാക്കള്‍ക്കു കൈമാറി. തൊടുപുഴയ്ക്കടുത്ത് മുട്ടം പഞ്ചായത്തില്‍ ഭവനത്തോടൊപ്പം കുടുംബനാഥവും ഒലിച്ചുപോയ  ദാരുണസംഭവത്തിനു ദൃക്‌സാക്ഷികളാകേണ്ടിവന്ന അമ്മയ്ക്കും രണ്ടു കുഞ്ഞുങ്ങള്‍ക്കും മറ്റൊരു വീട് നിര്‍മ്മിക്കുവാന്‍ വേണ്ട തുക സമാഹരിച്ചു നല്‍കുവാനും കലയ്ക്കു സാധിച്ചു. മുട്ടം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കുട്ടിയമ്മ മൈക്കിള്‍ സന്നിഹിതയായിരുന്നു.

കേരളത്തിന് നേരിട്ട അപരിഹാര്യമായ പ്രളയദുരന്തത്തിന് സ്‌നേഹത്തിന്റെ സാഹോദര്യ നഗരമായ ഫിലഡെല്‍ഫിയായില്‍ നിന്നും കലയിലൂടെ ഒരു കൈത്താങ്ങ് നല്‍കുവാന്‍ കലയോടു സഹകരിച്ച ഏവര്‍ക്കും പ്രസിഡന്റ് ഡോ.ജെയിംസ് കുറിച്ചി ജനറല്‍ സെക്രട്ടറി ജോജോ കോട്ടൂര്‍,  ട്രഷറര്‍ ബിജു സഖറിയ ഫഌ്് റിലീഫ് ഫണ്ട്‌റെയ്‌സിംഗ് ചെയര്‍മാന്‍ ജോര്‍ജ് മാത്യു(മുന്‍ ഫോമാ നാ്ഷ്ണല്‍ പ്രസിഡന്റ്) എന്നിവര്‍ നന്ദി രേഖപ്പെടുത്തി.

കല പ്രളയസഹായധനം വിതരണം ചെയ്തു
കല പ്രളയസഹായധനം വിതരണം ചെയ്തു
കല പ്രളയസഹായധനം വിതരണം ചെയ്തു
കല പ്രളയസഹായധനം വിതരണം ചെയ്തു
കല പ്രളയസഹായധനം വിതരണം ചെയ്തു
കല പ്രളയസഹായധനം വിതരണം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക