Image

പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന സീന ലാലുവിന് നവയുഗം യാത്രയയപ്പ് നല്‍കി.

Published on 04 January, 2019
പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന സീന ലാലുവിന് നവയുഗം യാത്രയയപ്പ് നല്‍കി.
ദമ്മാം: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം വനിതാവേദി കേന്ദ്രകമ്മിറ്റിഅംഗം സീന ലാലുവിന് നവയുഗം വനിതാവേദിയും, കുടുംബവേദിയും യാത്രയയപ്പ് നല്‍കി.

ഹോളിഡേയ്‌സ് റെസ്റ്ററന്റ് ഹാളില്‍ നടന്ന ചടങ്ങില്‍ നവയുഗം കുടുംബവേദി സെക്രട്ടറി സുമി ശ്രീലാലും, വനിതാവേദി സെക്രട്ടറി മിനി ഷാജിയും സീനാലാലുവിന് നവയുഗത്തിന്റെ ഉപഹാരം കൈമാറി.

യാത്രയയപ്പ് ചടങ്ങില്‍ വനിതാവേദി, കുടുംബവേദി നേതാക്കളായ അനീഷ കലാം, മീനു അരുണ്‍, ശരണ്യ ഷിബുകുമാര്‍, മഞ്ജു അശോക്, രജിത, ആരതി എം.ജി, ഷെമി ഷെഫീഖ്, മുംതാസ് എന്നിവര്‍ പങ്കെടുത്തു. 

നവയുഗം കോബാര്‍ മേഖലകമ്മിറ്റി ഭാരവാഹിയായ ലാലു ശക്തികുളങ്ങരയുടെ ഭാര്യയായ സീന, പത്തുവര്‍ഷത്തിലേറെയായി സൗദിയില്‍ പ്രവാസിയാണ്. നവയുഗം പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന സീന  കുട്ടികളുടെ വിദ്യാഭാസത്തിനും, കുടുംബപരമായ ആവശ്യങ്ങള്‍ക്കും വേണ്ടിയാണ് പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്നത്. നാട്ടില്‍ സ്വന്തമായി ബ്യൂട്ടിപാര്‍ലര്‍ നടത്താനാണ് ബ്യൂട്ടീഷ്യന്‍ കൂടിയായ സീനയുടെ തീരുമാനം.

പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന സീന ലാലുവിന് നവയുഗം യാത്രയയപ്പ് നല്‍കി.പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന സീന ലാലുവിന് നവയുഗം യാത്രയയപ്പ് നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക