Image

പ്രവാസി മലയാളി ഫെഡറേഷന്‍ ആറാമത് കുടുംബസംഗമം ജനുവരി 6നു ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ജീമോന്‍ റാന്നി,ഹൂസ്റ്റണ്‍. Published on 04 January, 2019
പ്രവാസി മലയാളി ഫെഡറേഷന്‍ ആറാമത് കുടുംബസംഗമം  ജനുവരി 6നു ;  ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ഹൂസ്റ്റണ്‍ : പ്രവാസി മലയാളി ഫെഡറേഷന്റെ (പിഎംഎഫ്) ആറാമത് ഗ്ലോബല്‍ കുടുംബസംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നുവെന്ന്  യുഎസിലെ പ്രമുഖ മാധ്യമപ്രവത്തകനും പിഎംഎഫ് ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പറും മാധ്യമ സെമിനാര്‍ കോര്‍ഡിനേറ്ററുമായ പി.പി. ചെറിയാന്‍ അറിയിച്ചു. 

അമേരിക്ക ആസ്ഥാനമായി ആഗോള അടിസ്ഥാനത്തില്‍ പ്രവാസി മലയാളികളെ ഒരു കുടക്കീഴില്‍ അണിനിരത്തി അവരുടെ ബഹുമുഖ ഉന്നമനത്തിന് ലക്ഷ്യമിട്ടും, അനുഭവിക്കുന്ന അവശതകളും അവഗണനകളും അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന് പരിഹാരം കണ്ടെത്തുന്നതിനും, രാഷ്ട്രീയമതവര്‍ഗീയജാതി ചിന്താഗതികള്‍ക്കതീതമായി 2008 ആഗസ്റ്റ് മാസം രൂപീകൃതമായ പ്രവാസി മലയാളി ഫെഡറേഷന്‍(പി.എം.എഫ്) ജനുവരി  6  നു സംഘടിപ്പിക്കുന്ന ആറാമത് ആഗോള കുടുംബസമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികളെ സ്വീകരിക്കുന്നതിന് നെടുമ്പാശേരി  സാജ് എര്‍ത്തു റിസോര്‍ട്  അണിഞ്ഞൊരുങ്ങി കഴിഞ്ഞുവെന്നു ചെറിയാന്‍ കൊച്ചിയില്‍ നിന്നും അറിയിച്ചു.   

ഉദ്ഘാടന സമ്മേളനത്തിനും, മാധ്യമ സമ്മേളനത്തിനും ,ചര്‍ച്ചാ ക്ലാസ്സുകള്‍ക്കും, സംവാദങ്ങള്‍ക്കും, കലാപരിപാടികള്‍ക്കും നെടുമ്പാശേരി  സാജ് എര്‍ത്തു റിസോര്‍ട്ട് വേദിയാകുകയാണ്. ഉച്ചയ്ക്ക് 2:30 മുതല്‍ പ്രതിനിധി സമ്മേളനവും  സംഘടനാ ചര്‍ച്ചയും നടക്കും. 

3:30 മുതല്‍ അമേരിക്കയിലെയും കേരളത്തിലെയും പ്രമുഖ മാധ്യമപ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുള്ള മാധ്യമ സെമിനാര്‍ നടത്തും.  'പ്രവാസിസമൂഹവും നവകേരള നിര്‍മാണവും ' എന്ന വിഷയത്തിലാണ് സെമിനാര്‍ .പിഎംഫ് ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്ററും മാധ്യമ പ്രവര്‍ത്തകനുമായ  ഡോ.കെ .കെ.അനസ്  സ്വാഗതം ആശംസിക്കും. പി പി ചെറിയാന്‍ ( പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍, യു എസ് എ). അതിഥികളെ പരിചയപ്പെടുത്തും സന്തോഷ് ജോര്‍ജ് ജേക്കബ് (മനോരമ ), റ്റി സി മാത്യു  ((ദീപിക),എം.പി. സുരേന്ദ്രന്‍ (മാതൃഭൂമി ), എന്‍ ശ്രീകുമാര്‍ (വീക്ഷണം ),വേണു പരമേശ്വര്‍ (ദൂരദര്ശന് ) എന്നിവര്‍  പാനലിസ്റ്റുകള്‍ ആയി പങ്കെടുക്കും . പി എം എഫ് ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ . ജോസ് കാനാട്ട് , ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍  തുടങ്ങിയവര്‍ നേതൃത്വം നല്‍കും. 

6 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, എം.എല്‍. എ.മാര്‍, സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിവര്‍ പങ്കെടുക്കും. തുടരുന്നു കലാപരിപാടികളും അത്താഴവിരുന്നും ഉണ്ടായിരിയ്ക്കും. 
പ്രവാസി മലയാളി ഫെഡറേഷന്‍ ആറാമത് കുടുംബസംഗമം  ജനുവരി 6നു ;  ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക