Image

ശബരിമലയില്‍ നടന്നത് ഹിന്ദുവേട്ട: കെ എച്ച് എന്‍ എ

Published on 03 January, 2019
ശബരിമലയില്‍ നടന്നത് ഹിന്ദുവേട്ട: കെ എച്ച് എന്‍ എ
ന്യുജഴ്‌സി: ശബരിമലയിലെ നിര്‍ബന്ധിത യുവതി പ്രവേശനത്തിലൂടെ നടന്ന ആചാര ലംഘനം മത വിശ്വാസത്തിനു എതിരെ നടക്കുന്ന കടുത്ത ഭരണകൂട ഭീകരതയുടെ ഏറ്റവും അവസാനത്തെ ദൃഷ്ടാന്തമാണെന്നു കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ എച്ച് എന്‍ എ). അന്തിമ വിജയം എന്നും ധര്‍മ്മത്തിന്റേതായിരിക്കുമെന്നും ഈ ലക്ഷ്യത്തിലെത്തുംവരെ ശരണ മന്ത്രങ്ങളുടെ കരുത്തോടെ ഹൈന്ദവ വിശ്വാസികള്‍ ജാഗരൂകരായി നില്‍ക്കേണ്ട സമയമാണിതെന്നും കെ എച് എന്‍ എ എക്‌സിക്യൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

ഇരുട്ടിന്റെ മറവില്‍ നീചമായ മാര്‍ഗങ്ങളിലൂടെ അയ്യപ്പ ഭക്തരെ അവഹേളിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ആക്ടിവിസ്റ്റുകളെ ശബരിമലയിലെത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചു ഗൂഢാലോചന നടത്തിയവരെയും അതിനു ഒത്താശ ചെയ്തവരെയും ഹൈന്ദവ സമൂഹം തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്തണം. ഇതിനു നേതൃത്വം വഹിച്ച ജനാധിപത്യ സര്‍ക്കാര്‍ ക്ഷമിക്കാനാകാത്ത തെറ്റാണു ഹൈന്ദവ വിശ്വാസികളോട് ചെയ്തത്. സംഘിടതമായ വോട്ടു ബാങ്കല്ല എന്ന ന്യൂനത മുതലെടുത്തു ഹൈന്ദവ വിശ്വാസികളുടെ ആചാര അനുഷ്ഠാനങ്ങള്‍ക്കു പുല്ലു വില കല്‍പ്പിക്കുന്ന സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം അവരുടെ നാശത്തിനു കാരണമാകും .

ഇതിലും വലിയ സംഘടിത ആക്രമണങ്ങള്‍ അതിജീവിച്ച ചരിത്രമുള്ള ഹൈന്ദവ സമൂഹം ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുക തന്നെ ചെയ്യും. കേരളം മുഴുവന്‍ തെളിഞ്ഞ അയ്യപ്പ ജ്യോതിഃ ഓരോ ഭക്തന്റെയും മനസ്സില്‍ ഇന്നും ജ്വലിച്ചു നില്‍ക്കുന്നുണ്ട്. ഹിന്ദുക്കള്‍ ഒന്നിക്കുമ്പോള്‍ ഭയപ്പെടുന്നത് അതിന്റെ വലിപ്പവും മഹത്വവും തിരിച്ചറിഞ്ഞവരാണ് .അത് കൊണ്ട് മതില്‍ പണിതു യൂദാസുമാരെ ഉപയോഗിച്ച് ജാതി വിഭജനം നടത്താന്‍ ശ്രമിച്ചിട്ടും കേരളത്തിലെ ഹിന്ദുക്കള്‍ മുന്‍പില്ലാത്ത വിധം ഒരേ മനസോടെ ശരണ മന്ത്രം ഉരുവിട്ട് മുന്നോട്ടു തന്നെ പോകും എന്ന് തെളിഞ്ഞു കഴിഞ്ഞു .

ഒരു കരുത്തുറ്റ പ്രവാസി സംഘടന എന്ന നിലയില്‍ കേരളത്തിലെ ഹിന്ദുവിന്റെ വംശ നാശം കൊതിക്കുന്ന ശക്തികളെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ചെയ്യാവുന്നതെല്ലാം ചെയ്യാന്‍ കെ എച് എന്‍ എ ഒരുക്കമാണ്. നോര്‍ത്ത് അമേരിക്കയില്‍ ഉടനീളം പ്രവര്‍ത്തിക്കുന്ന വിവിധ ഹൈന്ദവ സംഘടനകളുടെ പിന്തുണയോടെ ജനാധിപത്യ മൂല്യങ്ങളില്‍ അടിയുറച്ച പ്രതിഷേധ പരിപാടികളുമായി തുടര്‍ന്നും മുന്നോട്ടു പോവുമെന്ന് പ്രസിഡന്റ് ഡോ രേഖാ മേനോന്‍ പ്രസ്താവനയില്‍ പറഞ്ഞു.

കേരളത്തിലെ ഹിന്ദു സമൂഹം താല്‍ക്കാലികമായ തിരിച്ചടികളെ അതി ജീവിച്ചു കൂടുതല്‍ സംഘടിതമായി കരുത്തോടെ, നിര്‍ണായക സമയത്തു പിന്നില്‍ നിന്ന് കുത്തിയ ജാതി കോമരങ്ങളെയും, ഹൈന്ദവ മുന്നേറ്റങ്ങളെ അസൂയയോടും അസഹിഷ്ണുതയോടും കാണുന്ന വളരെ കുറച്ചു മാത്രം വരുന്ന വര്‍ഗീയ വാദികളെയും നിഷ്പ്രഭമാക്കി മുന്നോട്ടു കുതിക്കുമ്പോള്‍ അതില്‍ ചെറുതെങ്കിലും നിര്‍ണായകമായ പങ്കു വഹിക്കാന്‍ കെ എച് എന്‍ എ ഉണ്ടാകുമെന്ന് സെക്രട്ടറി കൃഷ്ണരാജ് മോഹനന്‍ അഭിപ്രായപ്പെട്ടു.
Join WhatsApp News
domestic terrorism 2019-01-04 06:02:07
KHNA  oppose India's as well as American constitution. Women has equal rights in both countries and KHNA is against it. So KHNA must be banned and declared as a Terrorist cult- your comments pls.
Remember all Nairs don't support KHNA.
Ninan Mathulla 2019-01-04 06:55:13

The leadership of some Hindu organizations ignored the abuse their members did in Kerala related to the Sabarimala issue. This reveals their mindset. Violence is in their mind. We can’t expect anything different when their leadership is people like Sasikala, Gopalakrishnan, and they invite these people to listen to them. At the same breath they will talk about Sanathana Dharmam, Krishna, Gita and Thatvamassi, and Nishkaamakarma. Then they make statements like this that encourage violence. Those who take the sword to solve problems will perish by the sword. A recent post related to this- https://www.facebook.com/photo.php?fbid=10217389507585405&set=a.10200399460044835&type=3&theater

Ayyappan 2019-01-04 08:37:16
മലയാറ്റൂർ മലകയറ്റം, ശബരിമല മലകയറ്റം, പെരുന്നാൾ, അമ്പല-പള്ളി വെടിവെപ്പ് ഇതെല്ലാം നിരോധിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. ഇത്തരം തീർത്ഥാടകരുടെ പ്രവാഹം മൂലം നാട് മുഴുവൻ അശുദ്ധമാക്കുന്നു. പമ്പാ നദി മുഴുവനും മാലിന്യം കൊണ്ട് അടിഞ്ഞു കിടക്കുകയാണ്. സ്ത്രീക്ക് പോകാൻ സാധിക്കാത്ത പോലെ പുരുഷനും പോവാൻ പാടില്ലെന്ന് നിയമ വ്യവസ്ഥയുണ്ടാക്കണം. ആർത്തവം അശുദ്ധമെങ്കിൽ പുരുഷന്റെ ശുക്ലവും അശുദ്ധമെന്ന് പ്രഖ്യാപിക്കണം. ബിംബങ്ങളുടെ ബ്രഹ്മചര്യം ജീവനുള്ള സ്ത്രീയെ കാണുമ്പോൾ എങ്ങനെ നഷ്ടപ്പെടുന്നതെന്നും വ്യക്തമല്ല. 

അയ്യപ്പ വിഗ്രഹം കാട്ടിലെ ആദിവാസികൾക്ക് വിട്ടുകൊടുക്കുക. 'അയ്യപ്പൻ' ആദിവാസികളുടെ കാട്ടിലെ ദേവനായിരുന്നു. പരിഷ്കൃത രാജ്യമായ അമേരിക്കയിൽ വന്നു ഈ കാട്ടിലെ ദേവനുവേണ്ടി മുറവിളി കൂട്ടുന്നത് ലജ്‌ജാവഹം തന്നെ. 

വേലയും കൂലിയുമില്ലാത്ത അച്ചിക്കോന്തമാരെപ്പോലെ അമേരിക്കയിലെ വിദ്യാഭ്യാസമുള്ള നായന്മാർ പ്രാകൃത ചിന്തകൾ പുലർത്തുന്നതിൽ വിസ്മയം തോന്നുന്നു. ഇപ്പോഴും അച്ചിവീട്ടിലാണ് താമസമെന്ന് ഈ സംഘടനയുടെ പ്രവർത്തകർ ചിന്തിക്കുന്നു.
Idea 2019-01-04 16:53:13
ഈ പ്രശ്നത്തിന് ഒരു പരിഹാരമേയുള്ളു . ശബരിമല പൊളിച്ചു വിൽക്കുക . 
ayappan pillai 2019-01-04 15:39:39
KHNA people you are 100 percent wrong. I protest against your wrongfull action. You KHNA better change and shape up. You got equal rights here in USA. Let indian also have that rights for worship and eveything. Do not say wothless cock and bull story.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക