Image

ഗ്ലാഡ്‌സണ്‍ വര്‍ഗീസിനു ഉറുദു സമാജത്തിന്റെ ലീഡര്‍ഷിപ്പ് അവാര്‍ഡ്

ജോയിച്ചന്‍ പുതുക്കുളം Published on 02 January, 2019
ഗ്ലാഡ്‌സണ്‍ വര്‍ഗീസിനു ഉറുദു സമാജത്തിന്റെ ലീഡര്‍ഷിപ്പ് അവാര്‍ഡ്
ഷിക്കാഗോ: ആയിരത്തിലധികം അംഗങ്ങളുള്ള ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും ഉറുദു ഭാഷ സംസാരിക്കുന്നവരുടെ സംഘടനയായ ഉറുദു സമാജ് അവരുടെ ആനുവല്‍ ഗാലയില്‍ വച്ചു ഇന്ത്യന്‍ സമൂഹത്തിനു വിവിധ തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഗ്ലാഡ്‌സണ്‍ വര്‍ഗീസിനു "ലീഡര്‍ഷിപ്പ് പേഴ്‌സണ്‍ ഓഫ് ദി ഇയര്‍' അവാര്‍ഡ് നല്‍കി ആദരിച്ചു. സംഘടനയുടെ പ്രസിഡന്റ് ആലി ഖാന്‍ നേതൃത്വം നല്‍കുന്ന പതിനഞ്ച് അംഗ ബോര്‍ഡ് ആണ് ഗ്ലാഡ്‌സണ്‍ വര്‍ഗീസിന്റെ പേര് നിര്‍ദേശിച്ചത്. എണ്‍പതിലധികം ബ്രാഞ്ചുകളുള്ള വിന്‍ട്രസ്റ്റ് ബാങ്കിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സെയ്ദ് ഹുസൈന്‍ അവാര്‍ഡ് നല്‍കി.

വിവിധ സാമൂഹിക, രാഷ്ട്രീയ, സാമുദായിക രംഗങ്ങളില്‍ വളരെയധികം ചുമതല വഹിച്ചിട്ടുള്ള ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (ഗോപിയോ) ഷിക്കാഗോയുടെ ചെയര്‍മാന്‍, മലയാളി എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ്, ഐ.എന്‍.ഒ.സി ഷിക്കാഗോ പ്രസിഡന്റ്, ഫോമ ജനറല്‍ സെക്രട്ടറി, ഇന്‍ഡോ അമേരിക്കന്‍ ഡമോക്രാറ്റിക് ഓര്‍ഗനൈസേഷന്‍ സെക്രട്ടറി, എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

അമേരിക്കയിലെ പെര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും, ഓപ്പറേഷന്‍സ് മാനേജ്‌മെന്റില്‍ എം..ബി.എയും നേടിയ ഗ്ലാഡ്‌സണ്‍ അമേരിക്കയിലെ എട്ടു ബില്യന്‍ ഡോളര്‍ കമ്പനിയായ വെസ്റ്റിംഗ്ഹൗസ് കോര്‍പ്പറേഷന്റെ ഡിവിഷണല്‍ ഡയറക്ടര്‍, ഇല്ലിനോയ്‌സ് സ്ട്രക്ടചറല്‍ എന്‍ജിനീയറിംഗ് ബോര്‍ഡ് കമ്മീഷണര്‍, ടെക്‌ട്രോണിക്‌സിന്റെ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിക്കുന്നു.
ഗ്ലാഡ്‌സണ്‍ വര്‍ഗീസിനു ഉറുദു സമാജത്തിന്റെ ലീഡര്‍ഷിപ്പ് അവാര്‍ഡ്ഗ്ലാഡ്‌സണ്‍ വര്‍ഗീസിനു ഉറുദു സമാജത്തിന്റെ ലീഡര്‍ഷിപ്പ് അവാര്‍ഡ്
Join WhatsApp News
എവിടെ തിരിഞ്ഞു നോക്കിയാലും 2019-01-02 14:35:10
എവിടെ തിരിഞ്ഞു നോക്കിയാലും പ്ലാസ്റ്റിക്‌ കുപ്പികള്‍ പോലെ അവാര്‍ഡും പ്ലാക്കും.
പല മലയാളികളും പിറന്നു വീണപോള്‍ ചുരുട്ടിയ കൈയില്‍ അവാര്‍ഡും ആയിട്ടു ആണ് 
നാരദന്‍ 
പൊന്നാട കുട്ടൻ 2019-01-02 15:05:15
 മലയാളത്തിലെ അവാർഡുകൾ തീർന്നു . ഇനി  ഉറുദു, തമിഴ്. തെലുങ്ക് തുടങ്ങിയ അവാർഡുകൾ 
ആസക്തി 2019-01-02 20:36:06
അവാർഡ് വാങ്ങൽ, പത്രത്തിൽ പടമിടീൽ, മുതലയാവ, മദ്യപാനം പോലെ, ചികിത്സിക്കാതെ ഭേദമാവാത്ത ഒരുതരം ആസക്തിയാണ്.
Naradan 2019-01-03 08:46:20
Amerikayile avardu kuttappanmar. Nattil nadakkatha karyam americayilenkilum nadakkunnundallo.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക