Image

പുതുവത്സരത്തില്‍ 19 കറുത്ത വര്‍ഗ്ഗക്കാരായ വനിതകള്‍ ജഡ്ജിമാരായി

ജയിംസ് വര്‍ഗീസ് Published on 02 January, 2019
 പുതുവത്സരത്തില്‍ 19 കറുത്ത വര്‍ഗ്ഗക്കാരായ വനിതകള്‍ ജഡ്ജിമാരായി
ടെക്‌സസ്: ടെക്‌സസിലെ ഹാരിസ്സ് കൗണ്ടിയില്‍ പുതുവത്സര ദിനത്തില്‍ ചരിത്രം സൃഷ്ടിച്ച് 19 കറുത്ത വര്‍ഗ്ഗക്കാരായ വനിതകള്‍ ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു.

നവംബറില്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ ഹാരിസ്സ് കൗണ്ടിയില്‍ അത്ഭുതം സൃഷ്ടിച്ച 19 കറുത്ത വര്‍ഗ്ഗക്കാരായ വനിതകള്‍ കൗണ്ടി ജഡ്ജിമാരായി തിരഞ്ഞെടുക്കപ്പെട്ടവരില്‍ 17 പേരും ആദ്യമായി ജഡ്ജ് പദവിയില്‍ എത്തുന്നവര്‍. എല്ലാവരും തന്നെ ഡെമോക്രാറ്റിക് പാര്‍ട്ടി പിന്തുണയില്‍ മത്സരിച്ചവര്‍.

പുതിയ കറുത്ത വര്‍ഗ്ഗക്കാരായ വനിതാ ജഡ്ജിമാര്‍ സ്ഥാനമേറ്റതോടെ കോടതികളില്‍ നിന്നു കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് ഏറെ നീതി ലഭ്യമാക്കുമെന്ന ആശ്വാസത്തിലാണ് ടെക്‌സസ് ആഫ്രിക്കന്‍ അമേരിക്കന്‍ ജനത.

നിരവധി കറുത്ത വര്‍ഗ്ഗക്കാര്‍ നിസ്സാരമായ കുറ്റകൃത്യങ്ങള്‍ക്ക് ഏറെക്കാലം ജയില്‍ ശിക്ഷയനുഭവിക്കേണ്ടി വരുന്നുയെന്നാണ് ആഫ്രിക്കന്‍ അമേരിയ്ക്കന്‍ സംഘടന പ്രവര്‍ത്തകര്‍ ആരോപിയ്ക്കുന്നത്. പുതിയ ജഡ്ജിമാര്‍ സ്ഥാനമേറ്റതോടെ ടെക്‌സസില്‍ ഏറെ മാറ്റം പ്രതീക്ഷിയ്ക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക