Image

നവയുഗം പുതുവര്‍ഷകലണ്ടര്‍ പ്രകാശനം ചെയ്തു.

Published on 02 January, 2019
നവയുഗം പുതുവര്‍ഷകലണ്ടര്‍ പ്രകാശനം ചെയ്തു.
ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദി പുറത്തിറക്കിയ 2019 ലെ കലണ്ടര്‍ പ്രകാശനം ചെയ്തു. ദമ്മാം ബദര്‍ അല്‍റാബി ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് കലണ്ടര്‍ പുറത്തിറക്കിയത്.

 ബദര്‍ അല്‍റാബി ഹോസ്പിറ്റല്‍ ഹാളില്‍ നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വെച്ച്, നവയുഗം ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, ബദര്‍ അല്‍റാബി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നിഹാല്‍ മുഹമ്മദിനു കലണ്ടര്‍ കൈമാറി പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു.

നവയുഗം രക്ഷാധികാരി ഷാജി മതിലകം, ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷിബുകുമാര്‍, ബദര്‍ അല്‍റാബി ഓപ്പറേഷന്‍ മാനേജര്‍ ഹബീബ് ഏലംകുളം, നവയുഗം കേന്ദ്രനേതാക്കളായ ജമാല്‍ വില്യാപ്പള്ളി, ഉണ്ണി പൂച്ചെടിയല്‍, ശ്രീകുമാര്‍ വെള്ളല്ലൂര്‍, ദാസന്‍ രാഘവന്‍, ഗോപകുമാര്‍, അബ്ദുള്‍ലത്തീഫ് മൈനാഗപ്പള്ളി, നിസ്സാം കൊല്ലം, ശ്രീലാല്‍, തമ്പാന്‍ നടരാജന്‍ എന്നിവര്‍ പങ്കെടുത്തു.

നവയുഗം പുതുവര്‍ഷകലണ്ടര്‍ പ്രകാശനം ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക