Image

തന്ത്രിയുടേത് സുപ്രീം കോടതിയോടുള്ള വെല്ലുവിളിയെന്ന് കോടിയേരി ബാലകൃഷ്ണന്‍

Published on 02 January, 2019
തന്ത്രിയുടേത് സുപ്രീം കോടതിയോടുള്ള വെല്ലുവിളിയെന്ന് കോടിയേരി ബാലകൃഷ്ണന്‍
ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതിന് പിന്നാലെ സന്നിധാനത്ത് നിന്ന് ഭക്തരെ ഒഴിപ്പിച്ച് നട അടച്ച തന്ത്രിയുടെ നടപടി സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനമാണ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിയമനടപടിക്ക് വിധേയമാക്കേണ്ട കുറ്റമാണ് തന്ത്രി ചെയ്തിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന് സുപ്രീംകോടതി വിധി വന്നതോടെ അത് രാജ്യത്തെ നിയമമാണ്. ആ നിമയവ്യവസ്ഥയെയും ഭരണഘടനയെയുമാണ് തന്ത്രി വെല്ലുവിളിക്കുന്നത്. ഇത് തീര്‍്ത്തും അപലനീയമാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു. 
Join WhatsApp News
വിദ്യാധരൻ 2019-01-02 13:47:52
എവിടെ എവിടെ എഴുത്തുകാർ 
എവിടെ കവികൾ കവയത്രികൾ 
ഒളിവിലാണോ ഏവരും 
തപസ്സിലാണോ ഭാവനയ്ക്കായി 
വിഷയമില്ലേ എഴുതുവാൻ ?
വരിക വരിക കൂട്ടരേ
കേരളത്തിൽ പോയിടാം
അവിടെ ഉണ്ട് വിഷയങ്ങൾ 
പച്ചയായ വിഷയങ്ങൾ  
ഒരിക്കൽ കൂടി വിമോചനത്തിനായി   
ഒരുങ്ങിടുന്നു കേരളം.
അസ്വാതന്ത്ര്യത്തിൻ തീമല 
പുകഞ്ഞിടുന്നു എല്ലായിടോം
അടിച്ചമർത്തപ്പെട്ട വനിതകൾ 
മുളച്ചിടുന്നു കൂണ് പോൽ   
ജാതിമത കോട്ടയിൽ 
വിള്ളലുകൾ കാണുന്നു
പാരമ്പര്യകോട്ടകൾ 
ഭൂകമ്പം പോലെ കമ്പിതം 
അയ്യപ്പനെ അടച്ചു പൂട്ടി 
തന്ത്രി അപ്രത്യക്ഷം !
അല്പനേരം നിങ്ങളാ 
നട്ടെല്ലു നിവർത്തി നിന്നീടിൽ 
കണ്ടിടാം കേരളത്തിൽ 
മാറ്റത്തിന്റെ തിരയടി
പകർത്തിടു നിങ്ങളാ 
മാറ്റത്തിന്റെ ചിത്രങ്ങൾ,
പ്രതീഷിച്ചിടാതെ ഫലകവും 
പൊന്നാടയും പുകഴ്ത്തലും
നിരന്നിടു നിങ്ങളാ 
സ്വാതന്ത്യ ദാഹികൾക്ക് പിന്നിലായി 
സ്ത്രീശബ്ദം 2019-01-02 15:02:08
 അവർക്ക് എഴുതാൻ കഴിയില്ല വിദ്യാധരാ . അവർ കിനാവ് കാണുകയായിരിക്കും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക