Image

മാര്‍ക്ക് വെള്ളപ്പൊക്ക ദുരിതാശ്വാസ ധനസഹായം നാലും അഞ്ചും ഘട്ടം വിതരണം ചെയ്തു

സണ്ണി കല്ലൂപ്പാറ Published on 01 January, 2019
 മാര്‍ക്ക് വെള്ളപ്പൊക്ക ദുരിതാശ്വാസ ധനസഹായം നാലും അഞ്ചും ഘട്ടം വിതരണം ചെയ്തു
ന്യൂയോര്‍ക്ക്: കേരളത്തിലൂണ്ടായ പ്രളയത്തില്‍ വീടു നഷ്ടപ്പെട്ടു പോയവര്‍ക്കും, താമസിക്കാന്‍ ഇടമില്ലാത്തവര്‍ക്കും കൈത്താങ്ങായി ജോസ് അക്കക്കാട്ടില്‍ പ്രസിഡന്റായിട്ടുള്ള മലയാളി അസോസിയേഷന്‍ ഓഫ് റോക്ക് ലാന്റ് കൗണ്ടിയുടെ (മര്‍ക്ക്) ദുരുതാശ്വാസ ഫണ്ട് കോഴഞ്ചേരിയിലും, ആലുവയിലും അര്‍ഹരായവര്‍ക്ക് നല്‍കി.

മാരാമണ്‍ മാര്‍ അത്തനാസിയോസ് മെമ്മോറിയല്‍ ഹൈസ്കൂളില്‍ വച്ചു നടത്തിയ ഫണ്ട് വിതരണം ചടങ്ങില്‍ മാരാമണ്‍ മാര്‍ത്തോമാ ചര്‍ച്ച് അസി. ഇടവക വികാരി റവ. ലിജു രാജു അധ്യക്ഷത വഹിച്ചു. തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി. ഗോപാലകൃഷ്ണ്‍, മാര്‍ക്കിനുവേണ്ടി ചടങ്ങ് കോര്‍ഡിനേറ്റ് ചെയ്ത നിര്‍മ്മല പ്രസാദ് (എം.എം.എ.എം.എച്ച്.എസ്) എന്നിവര്‍ ആശംകള്‍ നേര്‍ന്ന് സംസാരിച്ചു. അന്നമ്മ മാത്യു (എം.എം.എ.എം.എച്ച്.എസ്) മാര്‍ക്കിനുവേണ്ടി സ്വാഗത പ്രസംഗം നടത്തി. മാസ്റ്റര്‍ സാംസണ്‍ നന്ദി പറഞ്ഞു. ലഘുഭക്ഷണത്തോടെ ദുരിതാശ്വാസ ഫണ്ട് വിതരണ ചടങ്ങ് മംഗളമായി.

അഞ്ചാം ഗഡുവായി ആലുവയിലെ പാനായിക്കുളം ലിറ്റില്‍ഫ്‌ളവര്‍ ചര്‍ച്ച് വികാരി ഫാ. ജോളി ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നടന്നു. ലെറ്റ് ദം സ്‌മൈല്‍ കെയിന്‍ എന്ന സംഘടനയ്ക്കുവേണ്ടി അറുനൂറ് പേര്‍ക്ക് വൈദ്യസഹായം നല്‍കിയ ആലുവ മെഡിക്കല്‍ ക്യാമ്പിനു നേതൃത്വം നല്‍കിയ ഡോ. സുനില്‍ ഇ.സി, ഡോ. ലനി എന്നിവര്‍ മാര്‍ക്ക് ഫണ്ട് വിതരണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. ഡോ. സുനില്‍ ഇ.സി ആശംസാ പ്രസംഗം നടത്തി. ഇടനിലക്കാരിലൂടെ പണം നഷ്ടമാകാതെ ആവശ്യക്കാരെ തേടിപ്പിടിച്ച് നേരിട്ട് മാര്‍ക്ക് ചെയ്യുന്ന സ്‌നേഹസാന്ത്വനം എത്രയും പ്രശംസനീയമാണെന്ന് ഫാ. ജോളി ചക്കാലയ്ക്കല്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

ആദ്യ ഗഡു ഇടുക്കിയില്‍ മാണിയാറന്‍കുടിയിലെ പെരുങ്കാലായില്‍ ഉരുള്‍പൊട്ടല്‍മൂലം ഭവനങ്ങള്‍ നഷ്ടമായ കുടുംബങ്ങള്‍ക്ക് മണിയാറന്‍കുടി പള്ളി വികാരി ഫാ. ജിന്‍സ് കാരക്കാട്ട് , വാഴത്തോപ്പ് പഞ്ചായത്ത് മെമ്പര്‍ റീത്ത സൈമണ്‍, സ്കൂള്‍ പ്രിന്‍സിപ്പള്‍ സ്റ്റാന്‍ലി, ജിന്‍സി റോജന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ അര്‍ഹരായ 14 കുടുംബങ്ങള്‍ക്ക് സെപ്റ്റംബറില്‍ വിതരണം ചെയ്തിരുന്നുവെന്നുള്ളത് ഒരിക്കല്‍ കൂടി സന്തോഷത്തോടുകൂടി അറിയിക്കുന്നു.

രണ്ടാം ഗഡു വീടുകളും വീട്ടുപകരണങ്ങളും നഷ്ട്ടപെട്ട ആലപ്പുഴ ജില്ലയിലെ മുട്ടാര്‍ പ്രദേശങ്ങളിലുള്ള അര്‍ഹരായ 10 കുടുംബങ്ങള്‍ക്ക് മുട്ടാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍ഡ് ശ്രീ. മാത്തുക്കുട്ടി ഈപ്പന്‍ സ്രാമ്പിക്കല്‍, മുട്ടാര്‍ വികസന സംഘം പ്രസിഡണ്ട് ശ്രീ. ജോസ്കുട്ടി മണലില്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ വിതരണം ചെയ്തിരുന്നു.

ജീവകാരുണ്യസംഘടനകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മാര്‍ക്ക് മൂന്നാംഘട്ട പ്രളയദുരിദാശ്വാസ ധനസഹായ വിതരണം എടത്വ ട.േ അലോഷ്യസ് കോളേജിലെ ഫാദര്‍ പുന്നപ്പാടം ഹാളില്‍ നവംബര്‍ 10 ന് ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് കൂടിയ യോഗത്തില്‍ വൈസ് പ്രിന്‍സിപ്പള്‍ പ്രൊഫസര്‍ പി.വി. ജെറോം അദ്യക്ഷത വഹിച്ചു. മലയാളി അസോസിയേഷന്‍ ഓഫ് റോക്ലാന്‍ഡ് കൗണ്ടി നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അനുമോദിക്കുകയും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ വിജയാശംസകളും നേരുകയും ചെയ്തു. ചങ്ങനാശ്ശേരി അസ്സംഷന്‍ കോളേജ് പ്രൊഫസര്‍ ജോളി ജോസഫ് ആയിരുന്നു പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍.

പ്രൊഫസര്‍ പി.വി. ജെറോമും എടത്വ സൗത്ത് ഇന്ത്യന്‍ ബാങ്ക് ബ്രാഞ്ച് മാനേജര്‍ ശ്രീ. ജോബിമോന്‍ ജോസഫും ചേര്‍ന്ന് പത്തു് കുടുംബങ്ങള്‍ക്ക് ഫണ്ട് വിതരണം ചെയ്തു. മലയാളി അസോസിയേഷന്‍ ഓഫ് റോക്ലാന്‍ഡ് കൗണ്ടിയെ പ്രതിനിധീകരിച്ഛ് ഡോക്ടര്‍ ജുബിന്‍ ആന്റണി എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തി. തലവടി, ചമ്പക്കുളം, എടത്വ, ആലപ്പുഴ പ്രേദേശങ്ങളിലുള്ള 10 കുടുംബങ്ങള്‍ക്കാണ് മൂന്നാം ഗഡു ധനസഹായം നല്‍കിയത്.
 മാര്‍ക്ക് വെള്ളപ്പൊക്ക ദുരിതാശ്വാസ ധനസഹായം നാലും അഞ്ചും ഘട്ടം വിതരണം ചെയ്തു
 മാര്‍ക്ക് വെള്ളപ്പൊക്ക ദുരിതാശ്വാസ ധനസഹായം നാലും അഞ്ചും ഘട്ടം വിതരണം ചെയ്തു
 മാര്‍ക്ക് വെള്ളപ്പൊക്ക ദുരിതാശ്വാസ ധനസഹായം നാലും അഞ്ചും ഘട്ടം വിതരണം ചെയ്തു
 മാര്‍ക്ക് വെള്ളപ്പൊക്ക ദുരിതാശ്വാസ ധനസഹായം നാലും അഞ്ചും ഘട്ടം വിതരണം ചെയ്തു
 മാര്‍ക്ക് വെള്ളപ്പൊക്ക ദുരിതാശ്വാസ ധനസഹായം നാലും അഞ്ചും ഘട്ടം വിതരണം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക