Image

തനിച്ചാക്കിയോ (കവിത: നിഥുല)

Published on 31 December, 2018
തനിച്ചാക്കിയോ (കവിത: നിഥുല)
പിരിയാമെന്ന് ചൊല്ലീ
തനിച്ചാക്കി വിട്ടൂ
വിട ചൊല്ലും നേരം,
ചൊരിഞ്ഞൂ വിട വാങ്ങല്‍;
തനിച്ചാക്കി പോക വയ്യ; അരു
തരുതെന്ന് മൊഴിഞ്ഞുവോ നീ ;

"തിരിയുക" മൊഴിഞ്ഞേന
വളോടായ്, കേട്ടുവോ,നീ !
തിരിഞ്ഞേനവള്‍, സൂതെ
നിന്‍ വ്യഥ ഞാനറിവൂ !!!
നീ എന്‍ മാനസമറിയുവോള്‍ ,
നിന്‍ വ്യഥ ഞാനറിവൂ !!!

പിന്നൊരു നാളില്‍
യാത്ര ചൊല്ലവേ,
ചേര്‍ത്തു ചൊ
ല്ലി; " അരുതരുത്" ,
എങ്കിലും വിട്ടകന്നൂ
പോകാതെ വയ്യെന്നുണ്ണീ !

വിട പറയുമ്പോളും
അറിഞ്ഞീല്ല ഞാന്‍ ..
ഇനിയൊരു കാഴ്ചയില്ലെന്നതും !!
കാണുവാന്‍ നിനച്ചൊരാള്‍,
മരണം വിളിച്ചപ്പോള്‍ ,
പ്രതീക്ഷയായ് നിന്നവള്‍ !
ഒരുവിട്ടതൊരേ നാമം,
അതു നിന്‍ നാമം !!

അര്‍ദ്ധബോധത്തില്‍ ;ഒരു മാത്ര
കാണാന്‍ വെമ്പിനേന്‍ !
ഒന്നും മൊഴിഞ്ഞില്ലവള്‍;
നിന്‍ വ്യഥ ഞാനറിവൂ !!!
ദൂരങ്ങള്‍ താണ്ടി
വരുമാ തേങ്ങല്‍;
"മകളെ അഴലേണ്ട;
യാത്രയാവുന്നു ഞാന്‍;
എന്‍ നെഞ്ചിലെ ചൂട് ,
നീറ്റിയോ എന്നുണ്ണി ?"
കരയേണ്ട പൈതലേ,
പൊറുക്കുന്നു ഞാന്‍ ,
നീ എന്‍ മകള്‍!!
പോകയാണ് ഞാന്‍
വിട തരൂ ; ഇന്നീ
ലോകം വിട്ടകലുന്നു ഞാന്‍ !!!
Join WhatsApp News
P R Girish Nair 2019-01-01 00:32:39
Excellent narration..........

നമ്മെ സ്നേഹിക്കുന്നവർ നമ്മളിൽ നിന്നും
വേർപെടുബോൾ ഉള്ള അവസ്ഥ നന്നായി അവതരിപ്പിച്ചിരിക്കുന്നു. 
അഭിനന്ദനം.
Nidhula 2019-01-02 21:11:39
Thank you Sir! Happy to hjear that the essence of the poem is communicated well.
Rajan Kinattinkara 2019-01-04 00:22:08

Good

ഒരുവിട്ടതൊരേ നാമം,   "ഉരുവിട്ട" എന്നല്ലേ വേണ്ടത്

Nidhula Mani 2019-01-20 20:03:18
Thank you Rajan Sir for pointing it out .You are right .It is a typing mistake.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക